Politics | 'സുരേഷ് ഗോപി മാതൃകയാക്കാൻ പറഞ്ഞത് കെ കരുണാകരനെയും പിണറായി വിജയനെയും'; യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വൈറൽ കുറിപ്പ്

 
 Suressh Gopi, K.Karunakaran, Pinarayi Vijayan
 Suressh Gopi, K.Karunakaran, Pinarayi Vijayan

Credit: Facebook/ Suressh Gopi, K.Karunakaran, Pinarayi Vijayan

● സുരേഷ് ഗോപിയുടെ പ്രസ്താവന വലിയ വിവാദമായി മാറിയിരുന്നു 
● യൂത്ത് കോൺഗ്രസ് നേതാവ് അരുൺ ആന്റണി ഈ വാദത്തെ പിന്തുണച്ചു.
● മുന്നോക്ക-പിന്നോക്ക വിഭാഗങ്ങൾ തമ്മിലുള്ള തുല്യത ചർച്ചയായി 

മിൻ്റാ സോണി

(KVARTHA) കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഉന്നതകുലജാതർ പ്രയോഗം പൊതുസമൂഹത്തിൽ ഇപ്പോൾ വലിയ വിവാദമായിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അനുകൂലിച്ചും എതിർത്തും ധാരാളം പേർ രംഗത്ത് വരുന്നുണ്ട്. 'ഉന്നതകുലം' എന്ന വാക്ക് ഒരുപൊതു പ്രവർത്തകന് ചേർന്നതല്ല എന്ന് പലരും വാദിക്കുമ്പോഴും സുരേഷ് ഗോപിയുടെ നല്ല ചിന്തയാൽ പറഞ്ഞ കാര്യമാണ് ഇതെന്ന് കരുതുന്നവരും ഏറെയാണ്. സംവരണം എന്ന ചിന്തമാറണം. പിന്നോക്ക വിഭാഗങ്ങളുടെ വകുപ്പുകൾ മുന്നോക്കക്കാരും മുന്നോക്കക്കാരുടെ വകുപ്പുകൾ പിന്നോക്കക്കാരും ഭരിച്ചാൽ വകുപ്പുകൾ ഏറെ മെച്ചപ്പെടുമെന്നും അതിൻ്റെ ഗുണം ജനങ്ങൾക്ക് കിട്ടുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞു വെച്ചത് എന്നാണ് ഇവരുടെ വാദം. 

തന്നെ മുന്നോക്കക്കാരൻ എന്ന നിലയിൽ കണ്ടുകൊണ്ട് പിന്നോക്ക വകുപ്പുകളുടെ ചുമതല നൽകുവാൻ തയ്യാറാകാത്തതിനെയും അദ്ദേഹം വിമർശിക്കുന്നുണ്ടോ? സുരേഷ് ഗോപി ഇപ്പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തോന്നുകയാണെങ്കിൽ അക്കാര്യത്തിൽ ഇവിടെ മാതൃകയായവർ രണ്ടുപേരാണ്, മുഖ്യമന്ത്രി പിണറായി വിജയനും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരനും. ഇവരെ പ്രശംസിച്ചുകൊണ്ടും സുരേഷ് ഗോപിയെ ഇക്കാര്യത്തിൽ പിന്തുണച്ചുകൊണ്ടും അരുൺ ആന്റണി എന്ന യൂത്ത് കോൺഗ്രസ് നേതാവ് എഴുതിയ കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്.

കുറിപ്പിൽ പറയുന്നത്: 'ഇപ്പോൾ സുരേഷ് ഗോപി പറഞ്ഞത് വലിയ വിവാദം ആയിരിക്കുക ആണല്ലോ.  അദ്ദേഹം പറഞ്ഞതിൽ കുറെ സത്യം ഇല്ലെ. അതിനു മുൻപ് ഒരു ചരിത്രം പറയാം. കെ കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കുന്ന സമയം യൂത്ത് കോൺഗ്രസ്‌ നേതാവും യുവാവുമായ പന്തളം സുധാകരൻ, അദ്ദേഹം ദളിത്‌ ആണ്, കാലാകാലങ്ങളിൽ അവർക്ക് പട്ടിക ജാതി പട്ടിക വർഗ വകുപ്പ് ആണ് കൊടുത്തിരുന്നത്. എന്നാൽ ലീഡർ ആ വകുപ്പ് ഏറ്റെടുക്കുകയും സുധാകരന് കാലങ്ങളായി ഈഴവർ കൈകാര്യം ചെയുന്ന എക്സൈസ് നൽകുകയും ചെയ്തു. 

ദളിത്‌ സമുഹത്തിത്തെ ഇത്ര സ്നേഹിച്ച ഒരു നേതാവ് കേരളത്തിൽ ഇല്ല. (ഈ സമയം കലാകാലങ്ങളായി നായർ സമുദായം കൈകാര്യം ചെയുന്ന ദേവസ്വം ബോർഡ് പട്ടിക ജാതിക്കാരനായ കെ രാധാകൃഷ്ണന് നൽകിയ എനിക്ക് ഏറ്റവും വിയോജിപ്പ് ഉള്ള സിപിഎം നേതാവ് പിണറായിയെയും അഭിനന്ദനങ്ങൾ നൽകാൻ എനിക്ക് മടി ഇല്ല) പിന്നോക്കക്കാരനെ ഏറ്റവും കൂടുതൽ അവരുടെ പേര് പറഞ്ഞു മുതലാക്കുന്നവർ അവരുടെ കൂട്ടത്തിൽ തന്നെ ആണ്. എം.എൽ.എ, എം.പി, മന്ത്രി, പി.എസ്.സി മെമ്പർ, ബോർഡുകൾ ഇവയെല്ലാം ചോദിച്ചു വാങ്ങി അവനവന്റെ കീശ വീർപ്പിക്കുക അല്ലാതെ അവരുടെ ആളുകൾക്ക് ഒരു പ്രയോജനം ഇല്ലാത്തവർ. 

ചില ആളുകളുടെ പേര് എടുത്തു പറയുന്നു. എങ്കിൽ അതിൽ സത്യം ഇല്ല എങ്കിൽ ഞാൻ തിരുത്താം കലാഭവൻ മണി നല്ല മനുഷ്യൻ. കലാകാരൻ. ആരെയാ വിവാഹം കഴിച്ചത്. ഒരു നായർ ആളെ. പന്തളം സുധാകരൻ ആരെയാ വിവാഹം ചെയ്തത്, മുൻ പാലക്കാട്‌ എം.പി ശിവരാമൻ കെട്ടിയത് ആരെയാ . അങ്ങനെ ഒത്തിരി ആളുകൾ ഉണ്ട്‌ ഇവർ ഒക്കെ ചില ഉദാഹരണങ്ങൾ മാത്രം. അതുപോലെ ഞങ്ങളുടെ എംപി ജനിച്ച കാലം മുതൽ എംപി ആണ്. എങ്ങനെ ആയി കഴിവ് ഉണ്ട്‌. വിദ്യാഭ്യാസം ഉണ്ട്‌. കെ.എസ്.യു മുതൽ ഉണ്ട്‌. ഇന്നും അയാൾ  പിടിച്ചു നില്കുന്നത് ദളിതൻ എന്ന ലേബലിൽ തന്നെ. ഇയാളോട് ഒരു ചോദ്യം ഇത്ര നാൾ എംപി ആയി, മന്ത്രി ആയി, തനിക്ക് ശേഷം ഏതെങ്കിലും നല്ല പട്ടിക ജാതിയിൽ പെട്ട ഒരു കെ.എസ്.യുക്കാരൻ യൂത്ത് കോൺഗ്രസുകാരനെ വളർത്തി കൊണ്ട് വന്നിട്ടുണ്ടോ, തന്റെ കാലം കഴിയുമ്പോൾ ഒരാളെ ഉയർത്തി കൊണ്ടു വന്നിട്ടുണ്ടോ, അങ്ങനെ അല്ലേ പാർട്ടി വളരുന്നത്. 

സിപിഎം ആയാലും വോട്ട് ബാങ്ക് മാത്രം ഇവരെ ഉപയോഗിച്ച വേറെ ഒരു പ്രസ്ഥാനം ഇല്ല. ഐ.എം വിജയനെ ഉയർത്തി കൊണ്ടുവന്നതും പട്ടിക ജാതിക്കാരനും ഗുരുവായൂർ ഇരുന്നു ഒരുമിച്ചു ഉണ്ണാൻ ഊട്ടുപുര ഉണ്ടാക്കിയതും ഈ സവർണ്ണൻ ആയ കരുണാകരൻ ആണ്. പട്ടികജാതിക്കാരനു സയൻസ് &ആർട്സ് കോളേജ് നടത്താൻ അനുവാദം നൽകിയത് ഉമ്മൻ‌ചാണ്ടി ആണ്. ഇ.എം.എസ്, നായനാർ ഇവരോട് നല്ല അനുഭാവം ഉള്ള നേതാക്കന്മാർ ആയിരുന്നു. ഈ പാവങ്ങളുടെ തല എണ്ണി സമുദായ നേതാക്കന്മാർ കേന്ദ്രത്തിൽ നിന്നും എത്ര പെട്രോൾ പാമ്പ് വാങ്ങി എന്ന് മനസ്സിലാക്കണം. ഈ മനുഷ്യർ രക്ഷപ്പെടാൻ ഒരേ മാർഗം ഉള്ളൂ, നിങ്ങളുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുക. കൂടെ സംവരണം കൂടി ഉണ്ടെകിൽ കാര്യം എളുപ്പം ആയി. 

ഒരു രാഷ്ട്രീയക്കാരും നിങ്ങളെ സഹായിക്കില്ല. അവർക്ക് വേണ്ടത് വോട്ടും കൊടി പിടിക്കാൻ ആളെയും ആണ്, അത് മനസ്സിലാക്കുക. സുരേഷ് ഗോപി പറഞ്ഞത് അല്പം കാര്യം ഇല്ലാതെ ഇല്ല. ഒരു പിന്നോക്കക്കാരന് മുന്നോക്ക വകുപ്പ് കൊടുത്താൽ അത് നല്ല രീതിയിൽ നടത്തും. കാരണം മറ്റുള്ളവരുടെ കുറ്റം കേൾക്കാതെയിരിക്കാൻ. അതുപോലെ പിന്നോക്കക്കാരന് മുന്നോക്ക വകുപ്പ് കൊടുത്താൽ നല്ല രീതിയിൽ വകുപ്പ് കൊണ്ടുപോകും. ഇതാണ് സത്യം. അത് കൊണ്ടു എന്നെ ക്രിസങ്കി സങ്കി എന്ന് വിളിക്കണ്ട.  916 കോൺഗ്രസുകാരൻ ആണ്. ആരായാലും സത്യം തുറന്ന് തന്നെ പറയും. അത് പറയാൻ എനിക്ക് എന്റെ പാർട്ടി സ്വാതന്ത്ര്യം തന്നിട്ടുണ്ട്. അരുൺ ആന്റണി, മുൻ യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്, വാഴപ്പള്ളി മണ്ഡലം, ചങ്ങനാശ്ശേരി'.

ഇതാണ് ആ കുറിപ്പ്. സ്വന്തം താല്പര്യങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ  അല്ലെങ്കിൽ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി പാർട്ടികൾ ശ്രമിക്കുമ്പോൾ അത് മനസ്സിലാക്കുന്നവർ സ്വന്തം പാർട്ടിയിലും ഉണ്ടെന്നത് മനസ്സിലാക്കുക.

ഈ വാർത്ത പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Suresh Gopi’s comments on caste-based roles sparked controversy, with Arun Antony from Youth Congress sharing a viral post supporting his views.

#SureshGopi #Karunakaran #PinarayiVijayan #YouthCongress #Controversy #CasteRoles

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia