Statehood Petition | ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപനം: ഹർജി പരിഗണിക്കാൻ സുപ്രീം കോടതി

 
Supreme Court to Consider Petition on Jammu and Kashmir Statehood
Supreme Court to Consider Petition on Jammu and Kashmir Statehood

Representational Image Generated by Meta AI

● 2023 ആഗസ്റ്റിൽ സുപ്രീം കോടതി ഇതിന് സമാനമായ ഒരു നിർദ്ദേശം കേന്ദ്ര സർക്കാരിന് നൽകിയിരുന്നു. 
● ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപനമാണ് മുഖ്യ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും  വ്യക്തമാക്കിയിരുന്നു.

ന്യൂഡൽഹി: (KVARTHA) ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീം കോടതി പരിഗണിക്കാൻ സമ്മതിച്ചു. എത്രയും വേഗം ഹരജി പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനാണ് പ്രത്യേക സമയപരിധിക്കുള്ളില്‍ ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹരജി സമർപ്പിച്ചത്. വിഷയത്തില്‍ എത്രയും വേഗം നടപടി വേണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്.

2023 ആഗസ്റ്റിൽ സുപ്രീം കോടതി ഇതിന് സമാനമായ ഒരു നിർദ്ദേശം കേന്ദ്ര സർക്കാരിന് നൽകിയിരുന്നു. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി തിരികെ നല്‍കണമെന്നും ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു നിർദേശം. 

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപനമാണ് മുഖ്യ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും വ്യക്തമാക്കിയിരുന്നു. സർക്കാർ രൂപവത്കരിക്കുന്നതിന് മുമ്പുള്ള ആദ്യ ദൗത്യം ഇതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.  2019-ൽ കേന്ദ്ര സർക്കാർ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാന പദവി നീക്കുകയും ചെയ്ത തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായിട്ടാണ് ഉമർ അബ്ദുല്ല ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രപരമായ അവകാശങ്ങൾ പുനസ്ഥാപിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനം.

#JammuAndKashmir, #Statehood, #SupremeCourt, #OmarAbdullah, #LegalPetition, #IndianPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia