പേരാവൂരിൽ വീണ്ടും പോരിനിറങ്ങാൻ സണ്ണി ജോസഫ്; കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞേക്കും; പകരക്കാരനായി ബെന്നി ബഹനാൻ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കാനാണ് താല്പര്യമെന്ന് സണ്ണി ജോസഫ് നേതൃത്വത്തെ അറിയിച്ചു.
● പുതിയ അധ്യക്ഷനായി മുൻ യുഡിഎഫ് കൺവീനർ ബെന്നി ബഹനാന്റെ പേര് സജീവ പരിഗണനയിൽ.
● സംഘടനാപരമായ ദൗർബല്യങ്ങളും ഗ്രൂപ്പുകളുടെ എതിർപ്പും സണ്ണി ജോസഫിന് തിരിച്ചടിയായി.
● ഇരട്ട പദവി സംബന്ധിച്ച പാർട്ടിയിലെ തർക്കങ്ങൾക്കും ഇതോടെ പരിഹാരമാകും.
● കെ. സുധാകരനുമായുള്ള അകൽച്ചയും ഡിസിസികളുടെ പിന്തുണയില്ലാത്തതും സ്ഥാനചലനത്തിന് കാരണമായി.
കണ്ണൂർ: (KVARTHA) കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് വീണ്ടും പേരാവൂരിൽനിന്ന് ജനവിധി തേടും. ഈ സാഹചര്യത്തിൽ സണ്ണി ജോസഫിനെ അധ്യക്ഷ പദവിയിൽനിന്ന് മാറ്റി മറ്റൊരു നേതാവിനെ കൊണ്ടുവരാൻ ഹൈക്കമാൻഡ് നീക്കം തുടങ്ങി.
പേരാവൂരിൽ സ്ഥാനാർത്ഥിയാകുന്ന സണ്ണി ജോസഫിന് തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കുക അസാധ്യമാണെന്ന വിലയിരുത്തലാണ് ദേശീയ നേതൃത്വത്തെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്.
വിവാദങ്ങളില്ലാതെ മുൻപോട്ടു പോകാൻ കഴിഞ്ഞെങ്കിലും സംഘടനാപരമായി ദുർബലമായ പ്രവർത്തനങ്ങളാണ് സണ്ണി ജോസഫിന് തിരിച്ചടിയാകുന്നത്. ഒന്നുകിൽ എം.എൽ.എ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുക അല്ലെങ്കിൽ കെ.പി.സി.സി അധ്യക്ഷ പദവിയിൽ തുടരുക എന്നിങ്ങനെ രണ്ട് സാധ്യതകളാണ് ദേശീയ നേതൃത്വം അദ്ദേഹത്തിന് മുന്നിൽ വെച്ചിട്ടുള്ളത്.
ഇതിൽ എം.എൽ.എയായി വീണ്ടും മത്സരിക്കാനാണ് താല്പര്യമെന്ന് സണ്ണി ജോസഫ് അറിയിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള നീക്കമാണ് ഹൈക്കമാൻഡ് നടത്തുന്നത്.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കണ്ണൂരിൽനിന്നുള്ള മന്ത്രിയാകാൻ സാധ്യതയുള്ള നേതാവാണ് സണ്ണി ജോസഫ്. പേരാവൂരിൽനിന്ന് തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം മത്സരിക്കുന്നത്. കോൺഗ്രസിലെ മുഴുവൻ ഗ്രൂപ്പുകളും നിലവിൽ സണ്ണി ജോസഫിന് എതിരാണ്.
നേരത്തെ കെ. സുധാകരന്റെ വിശ്വസ്തനായിരുന്നുവെങ്കിലും ഇപ്പോൾ ഇരുവരും അകൽച്ചയിലാണ്. സ്വന്തം തട്ടകമായ കണ്ണൂരിൽ ഉൾപ്പെടെ ഒരു ജില്ലയിലും ഡി.സി.സിയുടെ പിന്തുണ കെ.പി.സി.സി അധ്യക്ഷനെന്ന നിലയിൽ സണ്ണി ജോസഫിനില്ല.
മാത്രമല്ല, ഇരട്ട പദവിയുടെ പേരിൽ സണ്ണി ജോസഫിനെതിരെ നേതാക്കൾക്കിടയിലും അഭിപ്രായ ഭിന്നതയുണ്ട്. പുതിയ കെ.പി.സി.സി അധ്യക്ഷനായി ബെന്നി ബെഹനാൻ്റെ പേരാണ് ഉയർന്നു വന്നിട്ടുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരിലൊരാളായ ബെന്നി ബെഹനാൻ മികച്ച സംഘാടകനായാണ് അറിയപ്പെടുന്നത്.
സണ്ണി ജോസഫിന് പകരം ബെന്നി ബഹനാൻ കെപിസിസി അധ്യക്ഷനാകുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
Article Summary: Sunny Joseph to contest from Peravoor; High Command considers Benny Behanan as new KPCC President.
#KPCC #SunnyJoseph #BennyBehanan #CongressNews #Peravoor #KeralaPolitics #HighCommand #Election2026
