ആശാ വർക്കർമാരെ സിപിഎം നേതാക്കൾ അവഹേളിച്ചു; സർക്കാർ പ്രഖ്യാപനങ്ങൾ അപര്യാപ്തമെന്ന് സണ്ണി ജോസഫ് എംഎൽഎ

 
Sunny Joseph MLA addressing media
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ആശാ വർക്കർമാരുടെ സമരം ശക്തമായി തുടരും.
● വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പി എം ശ്രീ പദ്ധതിയിൽ നിന്ന് ഒളിച്ചോടുന്നതാണ്.
● ദേശീയ വിദ്യാഭ്യാസ നയത്തിലാണോ സി പി ഐ കോലം കത്തിച്ചതിലാണോ മന്ത്രിക്ക് വേദനയെന്ന് പരിഹാസം.
● പി എം ശ്രീയിൽ നിന്ന് പിന്മാറാനല്ല, തിരഞ്ഞെടുപ്പ് വരെ ഒളിച്ചുകളിക്കാനാണ് ശ്രമം.
● ശബരിമലയിലെ സ്വർണക്കൊള്ളയിൽ പ്രതികളെ മുഴുവൻ കണ്ടെത്താനായില്ല.

കണ്ണൂർ: (KVARTHA) ആശാ വർക്കർമാർക്ക് സർക്കാർ നടത്തിയിട്ടുള്ള പ്രഖ്യാപനം അപര്യാപ്തമാണെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ സണ്ണി ജോസഫ്. അത് അവർ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. 

ആശാ വർക്കർമാരുടെ സമരത്തെ അധിക്ഷേപിക്കുവാനായിരുന്നു സർക്കാർ ശ്രമിച്ചത്. സമരക്കാരെ സി പി എം നേതാക്കൾ അവഹേളിച്ചു എന്നും സമരം ആശാ വർക്കർമാർ ശക്തമായി തുടരുമെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരത്തിന്റെ രൂപവും ഭാവവും മാറുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

Aster mims 04/11/2022

പി എം ശ്രീ പദ്ധതിയെന്ന പ്രധാന വിഷയത്തിൽ നിന്ന് ഒളിച്ചോടുന്നതാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവനയെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ സണ്ണി ജോസഫ് ആരോപിച്ചു. 

ദേശീയ വിദ്യാഭ്യാസ നയത്തിലാണോ അതോ സി പി ഐ കോലം കത്തിച്ചതിലാണോ മന്ത്രിക്ക് വേദനയെന്നും അദ്ദേഹം പരിഹസിച്ചു. പി എം ശ്രീയിൽ നിന്ന് പിന്മാറാനല്ല, തിരഞ്ഞെടുപ്പ് വരെ ഒളിച്ചുകളിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമലയിലെ സ്വർണക്കൊള്ളയിൽ പ്രതികളെ മുഴുവൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശബരിമലയിലെ മോഷണം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Sunny Joseph MLA criticizes government on ASHA pay, PM-SHRI, and Sabarimala Heist.

#SunnyJoseph #ASHAWorkers #CPM #PMSHRI #Sabarimala #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script