കോൺഗ്രസ്സിനെ ശക്തിപ്പെടുത്താൻ സണ്ണി ജോസഫ്: കെ സുധാകരൻ്റെ പങ്ക് വലുതെന്ന് പ്രതികരണം

 
 Sunny Joseph, KPCC President, speaking to media.
 Sunny Joseph, KPCC President, speaking to media.

Photo Credit: Facebook/ Sunny Joseph

● എല്ലാവരെയും ഒന്നിപ്പിച്ച് മുന്നോട്ട് പോകും.
● മുതിർന്ന നേതാക്കൾ അഭിനന്ദനം അറിയിച്ചു.
● പാർട്ടിയിൽ അർപ്പിച്ച വിശ്വാസം കാക്കും.
● സുധാകരനുമായി അടുത്ത് ബന്ധമുണ്ട്.
● ഇത് കരുത്തായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.

കണ്ണൂർ(KVARTHA): സ്ഥാനമൊഴിയുന്ന കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പാർട്ടിക്കും തനിക്കും കരുത്തേകിയ നേതാവാണെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. 

കണ്ണൂർ ഡി.സി.സി ഓഫീസിൽ കെ. സുധാകരൻ്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി പ്രസിഡൻ്റ് എന്ന ഭാരിച്ച ഉത്തരവാദിത്തം തന്നെ ഏൽപ്പിച്ച ദേശീയ നേതൃത്വത്തിന് നന്ദിയുണ്ട്. പാർട്ടിയിൽ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകും. കോൺഗ്രസിനെ മാത്രമല്ല, യു.ഡി.എഫിനെയും ശക്തിപ്പെടുത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു. 

താനുൾപ്പെടെയുള്ള പുതിയ ടീമിനെയാണ് എ.ഐ.സി.സി പ്രഖ്യാപിച്ചത്. എ.കെ. ആൻ്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വിളിച്ചു അഭിനന്ദനം അറിയിച്ചു. പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. 

കെ. സുധാകരൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുമായി ഒന്നിച്ച് പ്രവർത്തിച്ച അനുഭവം തനിക്കുണ്ട്. ഒട്ടേറെ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ഇത് കരുത്തായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും സണ്ണി ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സണ്ണി ജോസഫിനെ ഹൈക്കമാൻഡ് പുതിയ കെ.പി.സി.സി അധ്യക്ഷനായി പ്രഖ്യാപിച്ചത്.


 ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 
 

Sunny Joseph, the newly appointed KPCC President, acknowledged the significant role of K. Sudhakaran. He stated that he will unite the party and strengthen the UDF. 
#Congress, #KeralaPolitics, #SunnyJoseph, #KSudhakaran, #UDF, #KPCC Local, News, Politics 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia