SWISS-TOWER 24/07/2023

സണ്ണി ജോസഫിന് ഇനി പുതു നിയോഗം; സുധാകരൻ്റെ പിൻഗാമിയായി കോൺഗ്രസിനെ നയിക്കും

 
Sunny Joseph MLA, newly appointed KPCC President.
Sunny Joseph MLA, newly appointed KPCC President.

Photo: Arranged

ADVERTISEMENT

  • അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ.

  • പി.സി. വിഷ്ണുനാഥ് വർക്കിംഗ് പ്രസിഡൻ്റ്.

  • എ.പി. അനിൽകുമാർ വർക്കിംഗ് പ്രസിഡൻ്റ്.

  • ഷാഫി പറമ്പിൽ വർക്കിംഗ് പ്രസിഡൻ്റ്.

  • സണ്ണി ജോസഫ് കണ്ണൂർ ഡി.സി.സി അധ്യക്ഷനായിരുന്നു.

കണ്ണൂർ: (KVARTHA) കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെ സണ്ണി ജോസഫ് എം.എൽ.എയെ ഹൈക്കമാൻഡ് അധ്യക്ഷനായി നിയമിച്ചു. 

നിലവിലെ അധ്യക്ഷനായിരുന്ന കെ. സുധാകരൻ കോൺഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി. അടൂർ പ്രകാശാണ് യു.ഡി.എഫ് കൺവീനർ. പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാരാണ്. 

Aster mims 04/11/2022

പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് മാറണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരൻ പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തിൽ പാർട്ടിക്ക് അതൃപ്തിയുമുണ്ടായിരുന്നു. അതിനിടെയാണ് സണ്ണി ജോസഫിനെ നിയമിച്ചുകൊണ്ടുള്ള തീരുമാനം വരുന്നത്. 

നിലവിൽ പേരാവൂർ എം.എൽ.എയാണ് സണ്ണി ജോസഫ്. നേരത്തെ കണ്ണൂർ ഡി.സി.സി അധ്യക്ഷനായിരുന്നു. സുധാകരന് പകരക്കാരനായാണ് സണ്ണി ജോസഫിനെ നിയോഗിച്ചത്.

സണ്ണി ജോസഫിന്റെ നിയമനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കോൺഗ്രസ് പാർട്ടിയുടെ ഈ തീരുമാനത്തെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു?
 

Article Summary: Sunny Joseph MLA has been appointed as the new KPCC President, replacing K. Sudhakaran. Sudhakaran has joined the Congress Working Committee.
 

#KPCC, #SunnyJoseph, #KSudhakaran, #Congress, #KeralaPolitics, #Kannur
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia