എഡിജിപിക്ക് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് കോടതി തള്ളിയ സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി രാജിവെക്കണമെന്ന് സണ്ണി ജോസഫ്


● മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ആരോപണം.
● ആഭ്യന്തര വകുപ്പ് നിയമലംഘനങ്ങളുടെ വകുപ്പായി മാറി.
● പി. ശശിയെയും അജിത് കുമാറിനെയും രക്ഷിക്കാൻ ശ്രമിച്ചെന്ന് ആരോപണം.
● സംഭവം പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി കെ.പി.സി.സി. അധ്യക്ഷൻ പറഞ്ഞു.
കണ്ണൂർ: (KVARTHA) അനധികൃത സ്വത്ത് സമ്പാദന കേസിൽ എ.ഡി.ജി.പി അജിത് കുമാറിന് മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. കണ്ണൂർ ഡി.സി.സി. ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും എ.ഡി.ജി.പി അജിത് കുമാറിനെയും രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെട്ടു എന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു.
മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നും നിയമലംഘനങ്ങളുടെ വകുപ്പായി ആഭ്യന്തര വകുപ്പ് മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാർട്ടിൻ ജോർജും പങ്കെടുത്തു.
ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ. വാർത്ത ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കൂ.
Article Summary: KPCC President Sunny Joseph demands CM's resignation over ADGP case.
#KeralaPolitics #SunnyJoseph #CMResignation #VigilanceCourt #Corruption #Kannur