സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾ സംശയത്തിൻ്റെ നിഴലിലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്


● കെപിസിസി പ്രസിഡൻ്റ് കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിച്ചു.
● വിഷയം പാർട്ടിയിൽ ഒതുങ്ങുന്നതല്ലെന്ന് കോൺഗ്രസ് ആരോപണം.
● മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്നും ആരോപണം.
● യു.കെ വ്യവസായിക്കെതിരെയുള്ള കത്താണ് ചോർന്നത്.
കണ്ണൂർ: (KVARTHA) സിപിഎം പി.ബിയിൽ മാഹിയിലെ വ്യവസായി നൽകിയ കത്ത് ചോർന്ന സംഭവം രാഷ്ട്രീയവിവാദമായി മാറുന്നു. വിഷയം സർക്കാരിനെതിരെ തിരിച്ച് ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. സിപിഎമ്മിനകത്ത് ചിലത് ചീഞ്ഞ് നാറി ദുർഗന്ധം വഹിക്കുന്നുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷൻ അഡ്വ സണ്ണി ജോസഫ് എംഎൽഎ പ്രതികരിച്ചു. മാഹിയിലെ വ്യവസായി ഷർഷാദ്, യു.കെ വ്യവസായി രാജേഷ് കൃഷ്ണയ്‌ക്കെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ മകൻ ശ്യാംജിത്ത് മുഖേന പി.ബിക്ക് നൽകിയ കത്ത് ചോർത്തിയെന്ന ആരോപണത്തെക്കുറിച്ച് കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടുന്ന രേഖ പൊളിറ്റ് ബ്യൂറോയുടെ പക്കൽ നിന്ന് പുറത്തായെന്ന മാധ്യമ വാർത്തകൾ ഗൗരവകരമാണ്. 'സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾ സംശയത്തിന്റെ നിഴലിലാണ്,' കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഇത് പാർട്ടിക്കുള്ളിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ലെന്നും, മന്ത്രിമാർ ഉൾപ്പെടെ സർക്കാർ സംവിധാനങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കുന്നതായും സണ്ണി ജോസഫ് പറഞ്ഞു.
സിപിഎം നേതാക്കൾക്കെതിരായ ആരോപണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: KPCC President Sunny Joseph criticizes CPM leaders.
#KeralaPolitics #CPM #Congress #SunnyJoseph #Kerala #Corruption