SWISS-TOWER 24/07/2023

വോട്ടുകൊള്ളയിലൂടെ ജനാധിപത്യത്തിന്റെ അന്തസ്സത്ത തകർക്കുന്നു; അഡ്വ. സണ്ണി ജോസഫ്

 
Adv. Sunny Joseph speaking at a political event in Kannur.
Adv. Sunny Joseph speaking at a political event in Kannur.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പോരാട്ടങ്ങൾക്ക് പിന്തുണയെന്ന് പറഞ്ഞു.
● ബിഹാർ മോഡൽ പരിഷ്കരണം ലക്ഷക്കണക്കിന് വോട്ടുകൾ ഇല്ലാതാക്കും.
● എഐസിസിയുടെ സിഗ്‌നേച്ചർ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
● ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു.

കണ്ണൂർ: (KVARTHA) വോട്ടുകൊള്ളയിലൂടെ ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തസ്സത്തയെയാണ് മോദി സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഇല്ലാതാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. 

ലോകത്തിന്റെ ഏത് കോണിലുള്ള ഭാരതീയനും ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തസ്സത്തയെക്കുറിച്ച് അഭിമാനം കൊള്ളുന്നവരാണ്. ആ ജനാധിപത്യത്തിലേക്കുള്ള നേർവഴിയാണ് വോട്ടവകാശം. കോൺഗ്രസ് സർക്കാരുകൾ ഇന്ത്യ ഭരിച്ചപ്പോൾ വോട്ടർ പട്ടികയിൽ ഒരു അപാകതയ്ക്കും ഇടനൽകാതെ ജനങ്ങളുടെ ഇഷ്ടത്തിന്റെ പ്രതീകമായി വോട്ടർ പട്ടികയെ മാറ്റി. 

Aster mims 04/11/2022

എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും തിരഞ്ഞെടുപ്പ് കമ്മീഷനും അധികാരം ഏതുവഴിയും നിലനിർത്താനുള്ള വ്യഗ്രതയിൽ വോട്ടർ പട്ടികയിൽ കോടിക്കണക്കിന് കള്ളവോട്ടുകൾ തിരുകിക്കയറ്റുകയും എതിർ പാർട്ടിക്കാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് കൂട്ടത്തോടെ എടുത്തുകളയുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും തിരഞ്ഞെടുപ്പ് കമ്മീഷനും നടത്തുന്ന വോട്ടുകൊള്ളക്കെതിരെ എഐസിസിയുടെ ആഹ്വാനപ്രകാരം രാജ്യത്തൊട്ടാകെ 5 കോടി ഒപ്പുകൾ ശേഖരിച്ച് ഇന്ത്യൻ പ്രസിഡന്റിന് നൽകുന്ന സിഗ്‌നേച്ചർ കാമ്പയിനിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം കാൽടെക്സ് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വോട്ട് ചോർച്ചയെക്കുറിച്ചും വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചും ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പോരാട്ടങ്ങൾക്ക് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉറച്ച പിന്തുണയുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇതേവരെ വ്യക്തമായ മറുപടി പറയാൻ കമ്മീഷൻ തയ്യാറായിട്ടില്ലെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകുന്നത് സംശയത്തോടെയെ കാണാൻ കഴിയൂ. ബിഹാർ മോഡൽ പരിഷ്കരണം നടത്തുമ്പോൾ ലക്ഷക്കണക്കിന് വോട്ടർമാർക്ക് വോട്ട് നഷ്ടപ്പെടും. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത രാഷ്ട്രീയപാർട്ടികളുമായുള്ള കൂടിക്കാഴ്ചയിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 

2002-ലെ വർഷം മാനദണ്ഡമാക്കുമ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർ പോലും രേഖകൾ ഹാജരാക്കണമെന്ന വിചിത്ര നിലപാടാണ് കമ്മീഷൻ സ്വീകരിച്ചിരിക്കുന്നത്. ഇത് പ്രായോഗികമായി പരിശോധിക്കുന്നതിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സാധിക്കുമോയെന്ന് സംശയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു. 

നേതാക്കളായ പ്രൊഫ. എ ഡി മുസ്തഫ, വി എ നാരായണൻ, പി ടി മാത്യു, സജീവ് മാറോളി, വി വി പുരുഷോത്തമൻ, കെ പ്രമോദ്, എം പി ഉണ്ണികൃഷ്ണൻ, റിജിൽ മാക്കുറ്റി, ഫിലോമിന ടീച്ചർ, രാജീവൻ എളയാവൂർ, ടി ജയകൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ, അമൃത രാമകൃഷ്ണൻ, അഡ്വ. വി പി അബ്ദുൽ റഷീദ്, മനോജ് കൂവേരി, അഡ്വ. റഷീദ് കവ്വായി, എം.കെ. മോഹനൻ, പി മുഹമ്മദ് ഷമ്മാസ്, സി ടി ഗിരിജ, പി മാധവൻ മാസ്റ്റർ, ബിജു ഉമ്മർ, നൗഷാദ് ബ്ലാത്തൂർ, സി എം ഗോപിനാഥ്, കായക്കൽ രാഹുൽ, കൂക്കിരി രാജേഷ്, കെ ജയരാജൻ, അഡ്വ. പി ഇന്ദിര, കല്ലിക്കോടൻ രാഗേഷ്, കെ ഉഷാകുമാരി, പദ്മജ തുടങ്ങിയവർ സംസാരിച്ചു.

ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ വാർത്ത ഷെയർ ചെയ്യൂ.

Article Summary: Sunny Joseph accuses Modi government of undermining democracy.

#KeralaPolitics #SunnyJoseph #VoterList #ElectionCommission #IndianDemocracy #Congress

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia