മൂന്നരപ്പതിറ്റാണ്ടിന് ശേഷം കർണാടക കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം തിരിച്ചുവരുന്നു

 
Karnataka Deputy CM D K Shivakumar speaking at an event.

Photo Credit: Facebook/ DK Shivakumar

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകൾ നടത്താൻ സർക്കാർ അനുമതി നൽകും.
● ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണ് പ്രഖ്യാപനം നടത്തിയത്.
● ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം.
● വിദ്യാർഥി രാഷ്ട്രീയത്തിന്റെ പേരിൽ അക്രമങ്ങൾ വർധിച്ചതോടെയാണ് നിരോധനം ഏർപ്പെടുത്തിയത്.
● 1989 വരെ കർണാടക കാമ്പസുകളിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നു.

ബംഗളൂരു: (KVARTHA) മൂന്നരപ്പതിറ്റാണ്ടിനുശേഷം കർണാടകത്തിലെ കോളേജ് കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം തിരിച്ചെത്തുന്നു. വിദ്യാർഥി രാഷ്ട്രീയത്തിന് വീണ്ടും അനുമതി നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു. ബംഗളൂരിൽ നടത്തിയ ഭരണഘടനാദിന പരിപാടിയിലാണ് ശിവകുമാർ ഈ പ്രഖ്യാപനം നടത്തിയത്.

Aster mims 04/11/2022

ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആവശ്യത്തെ തുടർന്നാണ് കാമ്പസുകളിൽ വീണ്ടും കോളേജ് യൂണിയനുകൾ രൂപവത്കരിക്കാനും തെരഞ്ഞെടുപ്പ് നടത്താനും സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. 

ബംഗളൂരിലെ കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയത്തിന്റെ പേരിൽ അക്രമങ്ങൾ വർധിച്ചതോടെയാണ് മുൻപ് നിരോധനം ഏർപ്പെടുത്തിയത്. 1989 വരെ കാമ്പസുകളിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ശിവകുമാർ അടക്കമുള്ളവർ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് സാമൂഹിക പ്രവർത്തനരംഗത്ത് എത്തിയവരിൽ പ്രമുഖരാണ്.

കാമ്പസുകളിൽ വീണ്ടും രാഷ്ട്രീയം അനുവദിക്കുന്നത് സംബന്ധിച്ച പഠനംനടത്താൻ സമിതിയെ നിയമിക്കുമെന്ന് ശിവകുമാർ അറിയിച്ചു. ഏതുരീതിയിൽ കാമ്പസുകളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നത് സമിതി ശിപാർശ ചെയ്യും. 

ഇതിന്റെ അടിസ്ഥാനത്തിലാകും അടുത്തഘട്ട നടപടികൾ സ്വീകരിക്കുക. 'കാമ്പസുകൾ നേതാക്കളെ സൃഷ്ടിക്കുകയും വളർത്തുകയും ചെയ്യും. തനിക്ക് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റുലഭിച്ചത് വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനത്തെ തുടർന്നാണ്,' ശിവകുമാർ ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ എൻ എസ് യു വിന്റെ പ്രവർത്തനം കർണാടകയിൽ ശക്തമാക്കുന്നതിനുവേണ്ടി കൂടിയാണ് വിദ്യാർഥി രാഷ്ട്രീയം തിരിച്ചുകൊണ്ടുവരാൻ ഒരുങ്ങുന്നത്. ആർ എസ് എസ് വിദ്യാർഥികളുടെ ഇടയിൽ പിടിമുറുക്കാൻ ശ്രമിക്കുമ്പോൾ ഇതിനെ ചെറുക്കാൻ കാമ്പസിൽ രാഷ്ട്രീയ പ്രവർത്തനം വേണമെന്നാണ് രാഹുൽ ഗാന്ധിയുടേതടക്കമുള്ള വിലയിരുത്തൽ. 

കാമ്പസുകളിൽ രാഷ്ട്രീയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഡി കെ ശിവകുമാറിനും രാഹുൽ ഗാന്ധി കത്തുനൽകിയിരുന്നു.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക.

Article Summary: Student politics returns to Karnataka campuses after 35 years following Rahul Gandhi's demand.

#KarnatakaPolitics #StudentPolitics #DkShivakumar #RahulGandhi #CampusElection #NSUI

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia