Politics | പാർട്ടി പ്രവർത്തകർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട്

 
CPM Kannur District Conference discussing the need for political education for party workers.
CPM Kannur District Conference discussing the need for political education for party workers.

Photo: Arranged

● 'ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ യോഗങ്ങൾ സംഘടിപ്പിക്കണം'
● 'വർഗീയ ശക്തികളുടെ പ്രചാരണം ചെറുക്കണം'
● മതനിരപേക്ഷത ഉയർത്തിപ്പിടിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കണ്ണൂർ: (KVARTHA) പാർട്ടിയിലെത്തിയ പുതിയ കേഡർമാർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമാണെന്ന് തളിപ്പറമ്പിൽ നടന്നുവരുന്ന സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട്. ആകെയുള്ള ബ്രാഞ്ച് സെക്രട്ടറിമാരിൽ 28 ശതമാനം പുതിയ കേഡർമാരാണ്. ലോക്കൽ കമ്മിറ്റി അംഗങ്ങളായും പുതിയ കേഡർമാരുണ്ട്. അവർക്കെല്ലാം രാഷ്ട്രീയ വിദ്യാഭ്യാസവും പരിശീലനവും നൽകേണ്ടതുണ്ട്. 

CPM Kannur District Conference discussing the need for political education for party workers.

പാർട്ടിയും ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മൂന്ന് മാസത്തിലൊരിക്കൽ അനുഭാവി യോഗം നടത്തണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ പാർട്ടി പ്രസീദ്ധീകരണങ്ങളുടെ വരിക്കാർ കണ്ണൂരിലാണെങ്കിലും പാർട്ടിക്കെതിരെയുള്ള രാഷ്ട്രീയ എതിരാളികളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും കുപ്രചരണം തുറന്നുകാട്ടാൻ പാർട്ടി പ്രസിദ്ധികരണങ്ങളുടെ പ്രചാരണം ഇനിയും വർദ്ധിപ്പിക്കണം.

CPM Kannur District Conference discussing the need for political education for party workers.

ക്ഷേത്രങ്ങളിൽ നുഴഞ്ഞുകയറി വിശ്വാസികളെ വർഗീയവൽക്കരിക്കാൻ സംഘ്പരിവാർ നടത്തുന്ന നീക്കത്തെയും ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ എന്നീ സംഘടനകളുടെ തെറ്റായ നിലപാടുകളെയും ചെറുക്കണം. വർഗീയതക്കെതിരെ  മതനിരപേക്ഷ നിരപേക്ഷ നിലപാടുകൾ പാർട്ടി പ്രവർത്തകർ ഉയർത്തിപ്പിടിക്കണമെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക

CPM Kannur district conference emphasized the need for strengthening political education for new cadres, strengthening party-public relations, and combating communalism. The report criticized the attempts of communal forces to infiltrate temples and the stances of organizations like SDPI and Jamaat-e-Islami.

#CPMKannur #PoliticalEducation #Communalism #KeralaPolitics #PartyCadre #IdeologicalStruggle

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia