Donation | വയനാടിന് വേണ്ടി സ്റ്റാലിൻ്റെ 5 കോടി, അത് ജനങ്ങളിൽ എത്തുമ്പോൾ 500 രൂപ ആവുമോ?

 
stalin announces rs5 crore aid for wayanad landslide victim
stalin announces rs5 crore aid for wayanad landslide victim

Photo: Arranged

എല്ലാവരും ഒത്ത് ചേർന്നു ഈ ദുരവസ്ഥയെ നേരിടുകയാണ് വേണ്ടത് . മറ്റൊരു വിഭാഗീയതക്കും ഉള്ള സമയമല്ലിത്. ഈ അവസരത്തിൽ സ്റ്റാലിനെ പ്രശംസിച്ചു കൊണ്ട് ഒരുപാട് പേര്  ആണ് രംഗത്ത് എത്തിയത്.

സോണി കല്ലറയ്ക്കൽ

(KVARTHA) ഇതാണ് ചങ്കുറപ്പ്. ഒന്നിച്ചു നേരിടും. യഥാർത്ഥ പച്ച മനുഷ്യൻ. സഹജീവിയോട് കരുണയുള്ളവനാണ്. യഥാർത്ഥ ഭരണാധികാരി. ഇതുപോലെയുള്ള ഭരണാധികാരികൾ നാടിന്റെ അഭിമാനം. അതാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇപ്പോൾ കേൾക്കുന്ന വാർത്ത വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടൽ സാഹചര്യത്തിൽ തമിഴ്നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു എന്നാണ്. തമിഴ് നാട് സർക്കാർ അഞ്ച് കോടി രൂപ നൽകുമെന്നാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചിട്ടുള്ളത്. രക്ഷാപ്രവർത്തന സംഘത്തെയും മെഡിക്കൽ സംഘത്തെയും കേരളത്തിലേക്ക് അയയ്ക്കും.

സ്റ്റാലിൻ്റെ വാക്കുകൾ: 'വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദു:ഖത്തിൽ തമിഴ്നാട് പങ്കുചേരുന്നു. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി ഞങ്ങൾ അഞ്ചു കോടി രൂപ നൽകുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളെ സഹായിക്കാൻ അയക്കുന്നുണ്ട്. ഇത് കൂടാതെ, ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ഒരു മെഡിക്കൽ സംഘത്തെയും ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ടീമിനെയും അയയ്‌ക്കുന്നുണ്ട്'.

പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും തമിഴ്‌നാടിന്റെ പിന്തുണയും ദുരിതത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും എം കെ സ്റ്റാലിൻ അറിയിച്ചു. ഓരോ സംസ്ഥാനങ്ങളും ഇത് പോലുള്ള നിലപാടുകളായിരിക്കണം. ദുരന്തങ്ങൾ വരുമ്പോൾ മറ്റ് സംസ്ഥാനങ്ങളെ ചേർത്ത് പിടിക്കുക തന്നെ വേണം.   സ്റ്റാലിൻ അങ്ങക്ക് ബിഗ് സല്യൂട്ട്. എല്ലാവരും ഒത്ത് ചേർന്നു ഈ ദുരവസ്ഥയെ നേരിടുകയാണ് വേണ്ടത് . മറ്റൊരു വിഭാഗീയതക്കും ഉള്ള സമയമല്ലിത്. ഈ അവസരത്തിൽ സ്റ്റാലിനെ പ്രശംസിച്ചു കൊണ്ട് ഒരുപാട് പേര്  ആണ് രംഗത്ത് എത്തിയത്. 

ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ യോഗ്യതയുള്ള രാഷ്ട്രീയ നേതാവാണ് സ്റ്റാലിൻ എന്ന് ജനങ്ങൾ പറയുന്നു. ഒപ്പം തുക നമ്മുടെ സംസ്ഥാന സർക്കാരിനെ നേരിട്ട് ഏൽപ്പിക്കരുതെന്നും ഇവിടുത്തെ ചിലർ പറയുന്നു. അങ്ങനെ ഏൽപ്പിച്ചാൽ അത് ജനത്തിൻ്റെ കയ്യിൽ പൂർണമായും കിട്ടില്ലെന്ന് വിശ്വസിക്കുന്നവരാണ് ഇവിടുത്തെ ഭൂരിപക്ഷം ജനതയും. സ്റ്റാലിൻ 5 കോടി പ്രഖ്യാപിച്ച ശേഷം വന്ന പൊതുജനത്തിൻ്റെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചാൽ അക്കാര്യം കൃത്യമായും ബോധ്യമാകും. 

സാമൂഹ്യ മാധ്യമങ്ങളിൽ വന്ന പ്രതികരണങ്ങൾ ഇങ്ങനെയാണ്: 'നിങ്ങൾ തന്നെ ചെലവ് നടത്തിയൽ നല്ലത് അവരുടെ കൈയിൽ കെടുത്തൽ അടിച്ചു മാറ്റാൻ സാധിക്കും, ദയവുചെയ്ത് സർക്കാരിനെ ഏൽപ്പിക്കാതിരിക്കുക, ബാധിതർക്ക് നേരിട്ട് എത്തിക്കാൻ ശ്രമിക്കുക, പിണറായിക്ക് കോളടിച്ചു മൂപ്പരുടെ ഒരു ഭാഗ്യമേ, കൊടുക്കുന്നത് കേരള സർക്കാരിനെ ആണെങ്കിൽ അത് പാവങ്ങളുടെ കയ്യിൽ തീർച്ചയായും കിട്ടാൻ സാധ്യതയില്ല, നമുക്കറിയാം പ്രളയത്തിലും, കോവിഡ് സമയത്തും കേരള സർക്കാരിന്റെ അഴിമതികൾ.

നിങ്ങൾക്ക് സഹായിക്കണം എന്നുണ്ടെങ്കിൽ നേരിട്ട് വയനാട്ടിലെ ജനങ്ങൾക്ക് കൊടുത്ത സഹായിക്കാം എന്നാലും സർക്കാരിന്റെ കൈകളിലേക്ക് എത്തരുത് എന്നൊരു അപേക്ഷ മാത്രമേയുള്ളൂ, അപ്പോൾ  ആ അഞ്ചു കോടിടെ കാര്യം തീരുമാനമായി, നേരിട്ട് എത്തിക്കാൻ കഴിയുമെങ്കിൽ അതായിരിക്കും നല്ലത്,  കാരണം ഞങ്ങളുടെ രായാവ് നഗ്നനാണ്, അർഹത പെട്ടവരുടെ അഡ്രസ് എഴുതി എടുത്തിട്ട് അവർ ഒരു അക്കൗണ്ട് ഉണ്ടാക്കി അതിൽ ഇടുന്നതാവും നല്ലത്, ഈ പൈസ കേരളത്തിന്‌ കൊടുത്താൽ ആർക്കും കിട്ടില്ല.  കയ്യിട്ടു വാരി തീർക്കും. 

ജനങ്ങളിൽ എത്തിച്ചാൽ ഉപകാരം അല്ലെങ്കിൽ പകുതിയും നേതാക്കന്മാരുടെ വീടുകളിലെത്തും, ഈ പൈസയും കൊണ്ട് വിജയൻ്റെ കുടുംബം ടൂർ പോവും, എന്റെ അണ്ണാ ആ അഞ്ചു കോടി കേരള സർക്കാരിന്റെ കൈയ്യിലേയ്ക്ക് കൊടുക്കുന്നെതെങ്കിൽ ഞങ്ങളുടെ അണ്ണനും അണ്ണന്റെ ആൾക്കാരും  അതും മുക്കും, സ്റ്റാലിൻ കൊടുക്കുന്നത് 5 കോടി, അത് ജനങ്ങളിൽ എത്തുമ്പോൾ 500 രൂപ ആവുമോ?'. ഇങ്ങനെ പോകുന്നു ഈ വിഷയത്തിൽ കേരളത്തിൽ നിന്നുള്ള പൊതുജനങ്ങളുടെ അഭിപ്രായം. 

അതേസമയം പ്രളയം, നിപ്പ, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം നിശ്ചയദാർഢ്യത്തോടെ കേരളത്തെ നയിച്ച പിണറായി വിജയൻ ഇതും ഒരു പ്രശ്‍നവും കൂടാതെ കൈകാര്യം ചെയ്യുമെന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. മികച്ച ഒരു 'ക്രൈസിസ് മാനേജർ' എന്ന രീതിയിൽ പിണറായി വിജയന്റെ മുൻകാലപ്രവർത്തങ്ങളെ ഇവർ പ്രശംസിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ഭക്ഷ്യകിറ്റ് അടക്കം ജനങ്ങൾക്ക് നൽകി കരുതൽ കാട്ടിയ പിണറായി സർക്കാർ ഈ ദുരന്തകാലത്തും ഒപ്പമുണ്ടാവുമെന്നാണ് ഉയരുന്ന അഭിപ്രായങ്ങൾ.

ഈ സർക്കാരിൽ ഇവിടുത്തെ ജനങ്ങൾക്ക് എത്രമാത്രം വിശ്വാസമുണ്ടെന്ന് ഓരോ അഭിപ്രായങ്ങളിൽ നിന്നും നമുക്ക് വ്യക്തമാകും. എന്തായാലും സ്റ്റാലിൻ്റെ പിന്തുണ ഒരുപടി കൂടി ഉയർന്നുവെന്ന് വേണം പറയാൻ. ഒരുമിച്ച് നേരിടാം എന്ന മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ വാക്കുകൾക്ക് വലിയ പ്രസക്തിയുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങൾ വരുമ്പോഴാണ് ഭരണകർത്താക്കൾ യഥാർത്ഥ  ഭരണകർത്താക്കൾ ആവുന്നത്. ഈ അവസരത്തിൽ ഒരുകാര്യമാണ് സൂചിപ്പിക്കാനുള്ളത്.  എല്ലാ ജനപ്രതിനിധികളുംഅവർ കൈപറ്റുന്ന, ഗവണ്മെന്റിൽ നിന്നും കൈ പറ്റുന്ന സാമ്പത്തികം ഇനിയുള്ള മാസങ്ങളിൽ  ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുക എന്ന് മാത്രം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia