വേദി പങ്കിട്ടത് വിവാദമാക്കുന്നു; ബിജെപിയും കോൺഗ്രസും രാജീവ്‌ ചന്ദ്രശേഖറിനെ വെള്ള പൂശുന്നു: കെകെ രാഗേഷ്
 

 
KK Ragesh speaking at a press conference.
KK Ragesh speaking at a press conference.

Photo Credit: Facebook/ K K Ragesh

  • സംഘാടകരുടെ അഭ്യർത്ഥന മാനിച്ചാണ് വേദി പങ്കിട്ടത്.

  • രാജീവ് ചന്ദ്രശേഖറിനെ വെള്ളപൂശാൻ ശ്രമം നടക്കുന്നു.

  • ബി.ജെ.പിക്കൊപ്പം കോൺഗ്രസും കൂട്ടുനിൽക്കുന്നു.

  • പ്രോട്ടോകോൾ പ്രകാരം ബി.ജെ.പി. അധ്യക്ഷന്റെ പേര് സംസ്ഥാനം പറഞ്ഞിട്ടില്ല.

  • വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് വിവാദത്തിനു പിന്നിൽ.

കണ്ണൂർ: (KVARTHA) സർക്കാർ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടത് വിവാദമാക്കുന്നതിനെതിരെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. 

മുഴപ്പിലങ്ങാട്-ധർമ്മടം ഡ്രൈവ് ഇൻ ബീച്ച് ഒന്നാം ഘട്ട പദ്ധതി പൂർത്തീകരണ പ്രഖ്യാപന ചടങ്ങിൽ മുൻ ജനപ്രതിനിധി എന്ന നിലയിലാണ് വേദിയിലിരുന്നത്. മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തത് മഹാപരാധമല്ലെന്നും കെ.കെ.രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ക്ഷണമുണ്ടായിരുന്നില്ലെങ്കിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ മുൻ എം.പിമാർ പങ്കെടുക്കാറുണ്ട്. സംഘാടകരുടെ അഭ്യർത്ഥന മാനിച്ചാണ് വേദിയിലിരുന്നത്. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേളയിൽ മന്ത്രിമാർ പോലുമില്ലാത്ത വേദിയിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പങ്കെടുത്തതാണ് യഥാർത്ഥ പ്രശ്നം. 

ഈ വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോഴത്തെ വിവാദത്തിന് പിന്നിൽ. രാജീവ് ചന്ദ്രശേഖറിനെ വെള്ളപൂശാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് ബി.ജെ.പിക്കൊപ്പം കോൺഗ്രസും കൂട്ടുനിൽക്കുന്നു. വിഴിഞ്ഞം ഉദ്ഘാടനം ബി.ജെ.പി. ലജ്ജാകരമായ രീതിയിൽ രാഷ്ട്രീയവത്കരിച്ചു. പ്രോട്ടോകോൾ പ്രകാരം സംസ്ഥാനം പറയാത്ത പേരായിരുന്നു ബി.ജെ.പി. അധ്യക്ഷന്റേതെന്നും കെ.കെ.രാഗേഷ് ആരോപിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

KK Ragesh criticizes the controversy over sharing the stage with the Chief Minister, alleging that the BJP and Congress are trying to exonerate Rajeev Chandrasekhar. He argues that the real issue is the BJP state president's participation in the Vizhinjam port inauguration, where protocol was disregarded.

#KeralaPolitics, #KKRagesh, #BJP, #Congress, #Vizhinjam, #Controversy 


 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia