Remembrance | ഉമ്മന്‍ചാണ്ടിയെ പരാമര്‍ശിക്കാതെ പിണറായി; മുന്‍ മുഖ്യന്റ ആത്മസമര്‍പ്പണം ഓര്‍ക്കാതെ ഈ ചരിത്ര നിമിഷം പൂര്‍ത്തിയാകില്ലെന്ന് സ്പീകര്‍; മദര്‍ഷിപിനൊപ്പം ഫോടോ എടുക്കാന്‍ തിക്കും തിരക്കും

 
Speaker AN Shamseer commemorated Oommen Chandy on the opening day of Vizhinjam port, Thiruvananthapuram, News, Vizhinjam port, Speaker AN Shamseer, Facebook Post, Politics, Inauguration, Kerala News
Speaker AN Shamseer commemorated Oommen Chandy on the opening day of Vizhinjam port, Thiruvananthapuram, News, Vizhinjam port, Speaker AN Shamseer, Facebook Post, Politics, Inauguration, Kerala News

Photo Credit: Facebook / AN Shamseer

ആദ്യ മദര്‍ഷിപിന്റെ ട്രയല്‍ റണ്‍ കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഒരു പുതിയ അധ്യായമാണെന്നും വിലയിരുത്തല്‍
 

തിരുവനന്തപുരം: (KVARTHA) വിഴിഞ്ഞം തുറമുഖത്തിന്റെ  (Vizhinjam port) ഉദ് ഘാടന പ്രസംഗത്തില്‍ (Inauguration Speech) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ (Ex. CM Oommen Chandy) കുറിച്ച് ഒരക്ഷരം പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan) കടന്നുപോയപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമര്‍പ്പണവും എടുത്ത് പറഞ്ഞ് നിയമസഭാ സ്പീകര്‍ എഎന്‍ ശംസീര്‍ (Speaker AN Shamseer). സമൂഹ മാധ്യമത്തിലൂടെയുള്ള (Social Media) കുറിപ്പിലാണ് സ്പീകര്‍ ഉമ്മന്‍ചാണ്ടിയെ കുറിച്ച് പരാമര്‍ശിച്ചത്.

ഉദ് ഘാടന ചടങ്ങിലെ പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം വിഎസ് അച്യുതാനന്ദനെയും മുഖ്യമന്ത്രി പിണറായി വിജയന്‍ പരാമര്‍ശിച്ചില്ല. തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി മുന്നണികള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് പദ്ധതിക്ക് കരാര്‍ ഒപ്പിട്ട മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിണറായി പൂര്‍ണമായും ഒഴിവാക്കിയത്. ഉമ്മന്‍ചാണ്ടി സര്‍കാരിന്റെ കാലത്തെ വിഴിഞ്ഞം കല്ലിടലോ ഒപ്പിടലോ മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചതേ ഇല്ല. പദ്ധതിയുടെ ചരിത്രം ഓര്‍പ്പിച്ചപ്പോഴും ഇടത് സര്‍കാരുകളുടെ മികവിനെ പുകഴ്ത്തിയ വേളയിലും വിഎസ് അച്യുതാനന്ദന്റെ പേരും പിണറായി സൂചിപ്പിച്ചില്ല. അതിനിടെയാണ് കുറിപ്പുമായി സ്പീകര്‍ രംഗത്തെത്തിയത്.


തുറമുഖത്തെ ആദ്യ മദര്‍ഷിപിന്റെ ട്രയല്‍ റണ്‍ കേരളത്തിന്റെ വികസന ചരിത്രത്തില്‍  ഒരു പുതിയ അധ്യായമാണെന്ന് സ്പീകര്‍ പറഞ്ഞു.  ആദരണീയനായ മുന്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമര്‍പ്പണവും ഓര്‍ക്കാതെ ഈ ചരിത്ര നിമിഷം പൂര്‍ത്തിയാകില്ലെന്ന് സ്പീകര്‍ ഫേസ് ബുകില്‍ കുറിച്ചു.  മദര്‍ഷിപിന്റെ ട്രയല്‍ റണ്‍ ഉദ് ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് സ്പീകറുടെ കുറിപ്പ്.


 
ഇതൊരു ചരിത്ര നിമിഷമാണ്. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു വലിയ നാഴികക്കല്ലായി മാറും. ഈ തുറമുഖം സംസ്ഥാനത്തിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സംസ്ഥാനത്തിന്റെ വാണിജ്യ ബന്ധങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. കൂടാതെ, ഇത് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കാരണമാകും. വിഴിഞ്ഞം തുറമുഖത്തിന്റെ നാള്‍വഴികളിലെ ഓരോ  പ്രതിസന്ധി ഘട്ടങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നേതൃത്വം പോര്‍ടിന്റെ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുന്നതായിരുന്നുവെന്നും സ്പീകര്‍ പോസ്റ്റില്‍ കുറിച്ചു. 


ഈ പദ്ധതിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നിട്ടും, അദ്ദേഹം ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയി. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ ഭാവിക്ക് അനന്തമായ സാധ്യതകള്‍ തുറന്നുകാട്ടുന്നുണ്ട്. ഈ പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു പുതിയ ഏടായി മാറുമെന്ന്  ഉറച്ചു വിശ്വസിക്കുന്നുവെന്നും സ്പീകര്‍ ഫേസ് ബുകില്‍ കുറിച്ചു.

 

വിഴിഞ്ഞത്ത് ചരിത്രം കുറിക്കുന്നതിന്റെ ആവേശത്തിലാണ് പ്രദേശവാസികളും. തുറമുഖവും മദര്‍ഷിപുമൊക്കെ കാണാന്‍ കഴിഞ്ഞദിവസം വൈകിട്ട് മുതല്‍ തന്നെ സ്ഥലത്ത് പ്രദേശവാസികള്‍ ഒഴുകിയെത്തുകയാണ്. തുറമുഖത്തിനുള്ളില്‍ നടന്ന സ്വീകരണ ചടങ്ങ് കാണാന്‍ ആയിരം പേര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. ഉദ് ഘാടന ചടങ്ങ് കാണുന്നതിനേക്കാള്‍ എല്ലാവരുടെയും താല്‍പര്യം ചരിത്ര നിമിഷത്തിനൊപ്പമുള്ള ഒരു ഫോടോയ്ക്ക് പോസ് ചെയ്യാനായിരുന്നു.

 

സാന്‍ ഫെര്‍ണാന്‍ഡോ എന്ന കൂറ്റന്‍ കപ്പലിനൊപ്പം ഫോടോ എടുക്കാനായിരുന്നു കൂടുതല്‍ പേരും ശ്രമിച്ചത്. ഈ ഫോടോകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് താരമായിരിക്കുന്നത്. നിറഞ്ഞ പുഞ്ചിരിയോടെയാണ് അദ്ദേഹം ഫോടോക്ക് പോസ് ചെയ്തത്.


ഉദ് ഘാടനം കഴിഞ്ഞതോടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ചരക്കുനീക്ക ട്രയല്‍ റണിന് ഔദ്യോഗിക തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രയല്‍ റണ്‍ ഉദ് ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായിരുന്നു. ഇനി മൂന്നുമാസം നീളുന്ന ട്രയല്‍ റണ്‍ നടക്കും. തുടര്‍ചയായി മദര്‍ഷിപുകളെത്തും. അങ്ങനെ അതും നമുക്ക് നേടാനായെന്ന് വിഴിഞ്ഞം ട്രയല്‍ റണ്‍ വേദിയില്‍ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയ ഏട് ആരംഭിക്കുന്നു. വിഴിഞ്ഞത്തിലൂടെ ഇന്‍ഡ്യ ലോകഭൂപടത്തില്‍ ഇടം പിടിച്ചുവെന്നും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി ഇത് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia