സർസയ്യിദ് കോളേജ് ഭൂമി തട്ടിയെടുക്കാനുള്ള നീക്കം ചെറുക്കും; തളിപ്പറമ്പിൽ വഖഫ് സംരക്ഷണ സമിതി പ്രകടനം

 
 Protest in Thaliparamba against the attempt to seize Sir Syed College land. 19.

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മുസ്ലിം ലീഗിൻ്റെ ഇരട്ടത്താപ്പ് തുറന്നുകാണിച്ചു.
● നൂറുകണക്കിന് ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
● വഖഫ് സ്വത്ത് സംരക്ഷിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
● ഹൈ വെങ്ഷൻ പരിസരത്ത് നിന്നായിരുന്നു പ്രകടനം.

കണ്ണൂർ: (KVARTHA) തളിപ്പറമ്പ് സർസയ്യിദ് കോളേജിൻ്റെ ഭൂമി കൈവശപ്പെടുത്താനുള്ള സി.ഡി.എം.ഇ.എ (Cannanore District Muslim Educational Association- CDMEA)യുടെ ഗൂഢശ്രമത്തെ തുറന്നുകാണിക്കുക, വഖഫ് സംരക്ഷണത്തിൽ മുസ്ലിം ലീഗിൻ്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുക എന്നീ മുദ്രാവാക്യങ്ങളുമായി തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ പൊതുയോഗവും തളിപ്പറമ്പിൽ നടന്നു. ഹൈവെ ജങ്ഷൻ പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

Aster mims 04/11/2022

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ജയരാജൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. വഖഫ് സ്വത്ത് സംരക്ഷണ സമിതി പ്രസിഡൻ്റ് സി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.

 Protest in Thaliparamba against the attempt to seize Sir Syed College land. 19.

ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി ഖാസിം ഇരിക്കൂർ, കരുണ ചാരിറ്റബിൾ സൊസൈറ്റി ഏരിയ സെക്രട്ടറി പി.സി. റഷീദ്, ന്യൂനപക്ഷ സാംസ്കാരിക കൂട്ടായ്മ ജില്ലാ നേതാക്കളായ ഒ.വി. ജാഫർ, കാത്താണ്ടി റസാഖ് എന്നിവർ യോഗത്തിൽ സംസാരിച്ചു.

വഖഫ് സ്വത്ത് സംരക്ഷണ സമിതി സെക്രട്ടറി കെ.പി.എം. റിയാസുദ്ദീൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ചപ്പൻ മുസ്തഫ ഹാജി നന്ദി പ്രകാശിപ്പിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: The Thaliparamba Mahallu Waqf Property Protection Committee held a protest and public meeting in Thaliparamba against CDMEA's alleged attempts to seize Sir Syed College land and to highlight the Muslim League's stance on Waqf issues. 

#SirSyedCollege, #WaqfProtection, #ThaliparambaProtest, #CDMEA, #MuslimLeague, #KeralaNews 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia