Shashi Tharoor | രാജീവ് ചന്ദ്രശേഖറിന് ശശി തരൂരിന്റെ ആശംസ; രാഷ്ട്രീയ പോര് കടുക്കുമെന്ന് സൂചന


● രാജീവ് ചന്ദ്രശേഖർ ബി ജെ പി പ്രസിഡണ്ടായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പരമർശം ഇടത് കേന്ദ്രങ്ങൾ വിവാദമാക്കിയിരുന്നു.
● കളമശ്ശേരിയിൽ ആരാധനാലയത്തിലുണ്ടായ സ്‌ഫോടനത്തിനു പിന്നാലെ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ട് വർഗീയ പരാമർശം നടത്തിയതിന് രാജീവ് ചന്ദ്രശേഖറിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
● കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ ശശി തരൂരിൻ്റെ എതിരാളിയായിരുന്ന രാജീവ് ചന്ദ്രശേഖറിനെ ഒരങ്കത്തിനുകൂടി തയ്യാറാണെന്ന സൂചനയും ശശി തരൂരിൻ്റെ ട്വീറ്റിലുണ്ട്.
● രാജീവ് ചന്ദ്രശേഖർ കേരളത്തിന്റെ ബി.ജെ.പി പ്രസിഡന്റായതോടെ കേരളത്തിലെ രാഷ്ട്രീയം കൂടുതൽ ചൂടുപിടിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
തിരുവനന്തപുരം: (KVARTHA) കേരളത്തിലെ ബി.ജെ.പി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാജീവ് ചന്ദ്രശേഖറിന് ആശംസകൾ നേർന്ന് ശശി തരൂർ എം.പി. എക്സിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് രാജീവ് ചന്ദ്രശേഖറിന് ആശംസകൾ നേർന്നത്. മുന്നോട്ടുള്ള യാത്രയിൽ പരസ്പരം ഏറ്റുമുട്ടാമെന്നും ശശി തരൂർ എക്സിൽ കുറിച്ചു.
രാജീവ് ചന്ദ്രശേഖർ ബി ജെ പി പ്രസിഡണ്ടായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പരമർശം ഇടത് കേന്ദ്രങ്ങൾ വിവാദമാക്കിയിരുന്നു.. രാജീവ് ചന്ദ്രശേഖർ ബി.ജെ.പിയുടെ ഐഡിയോളജിയുള്ള ആളല്ലെന്നും മിതവാദിയാണെന്നുമുള്ള പ്രചാരണം വെള്ളപൂശാൻ മാത്രമാണെന്നും, കേന്ദ്ര സഹമന്ത്രിയായിരിക്കെ വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചതിന് കേസിൽ പ്രതിയായ രാജീവിനെയാണ് ബി.ജെ.പി ഐഡിയോളജിക്കാരനല്ലെന്ന് വി.ഡി. സതീശൻ വാഴ്ത്തിയതെന്നും മറ്റുമാണ് വിമർശനങ്ങൾ ഉയർന്നത്.
Congratulations and best wishes to the newly elected Kerala State President of the BJP, @RajeevRC_X . Looking forward to crossing swords again!
— Shashi Tharoor (@ShashiTharoor) March 24, 2025
കളമശ്ശേരിയിൽ ആരാധനാലയത്തിലുണ്ടായ സ്‌ഫോടനത്തിനു പിന്നാലെ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ട് വർഗീയ പരാമർശം നടത്തിയതിന് രാജീവ് ചന്ദ്രശേഖറിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മഥുരയിലെയും കാശിയിലെയും മുസ്ലിം പള്ളികൾ പൊളിക്കണം എന്നതുൾപ്പെടെ നിരവധി കലാപാഹ്വാനം നടത്തിയ തീവ്രഹിന്ദുത്വ വർഗീയവാദി പ്രതീഷ് വിശ്വനാഥ്, രാജീവ് ചന്ദ്രശേഖറിന്റെ വലംകൈയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിന് ചുക്കാൻപിടിച്ചത് പ്രതീഷായിരുന്നു. എന്നീ വിഷയങ്ങളാണ് ഇടതുപക്ഷ കേന്ദ്രങ്ങൾ ഉയർത്തിയത്.
രാജീവ് ചന്ദ്രശേഖർ കേരളത്തിന്റെ ബി.ജെ.പി പ്രസിഡന്റായതോടെ കേരളത്തിലെ രാഷ്ട്രീയം കൂടുതൽ ചൂടുപിടിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതിൻ്റെ സൂചനയാണ് ശശി തരൂരിൻ്റെ ട്വീറ്റ്. കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ ശശി തരൂരിൻ്റെ എതിരാളിയായിരുന്ന രാജീവ് ചന്ദ്രശേഖറിനെ ഒരങ്കത്തിനുകൂടി തയ്യാറാണെന്ന സൂചനയും ശശി തരൂരിൻ്റെ ട്വീറ്റിലുണ്ട്.
Shashi Tharoor MP greeted Rajeev Chandrasekhar on his appointment as Kerala BJP President, hinting at a continued political rivalry. This follows criticism from left-leaning circles regarding opposition leader V.D. Satheesan's remarks about Chandrasekhar being a moderate. Allegations of Chandrasekhar's involvement in communal remarks and his association with a right-wing activist are also being raised. Political analysts anticipate increased political activity in Kerala with Chandrasekhar's new role.
#RajeevChandrasekhar, #ShashiTharoor, #KeralaPolitics, #BJP, #Congress, #PoliticalRivalry