ബെനാമി ഭൂമിയിടപാട്: പി പി ദിവ്യയെ സംരക്ഷിക്കുന്നതിനെതിരെ മുഹമ്മദ് ഷമ്മാസ് വീണ്ടും ഹൈക്കോടതിയിലേക്ക്

 
KSU leader Muhammad Shammas speaking at a press conference in Kannur.

Photo: Special Arrangement

ADVERTISEMENT

കണ്ണൂർ: (KVARTHA) പാലക്കയംതട്ട് ഹിൽ ടൂറിസം പദ്ധതിയിൽ ബിനാമി ഇടപാടിലൂടെ ഭൂമി വാങ്ങിയെന്ന പരാതിയിൽ പി.പി ദിവ്യയെ സംരക്ഷിക്കാൻ സർക്കാരും സി.പി.എമ്മും ശ്രമിക്കുന്നുവെന്ന് വ്യക്തമായതായി കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷൻ പി. മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. 

കണ്ണൂർ ഡി.സി.സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.പി ദിവ്യയ്ക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ നിലപാട് ഹൈക്കോടതിയിൽ താൻ നൽകിയ ഹരജിയിൽ അറിയിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു ഷമ്മാസ്.

Aster_MIMS

വിജിലൻസ് അന്വേഷണം വേണ്ടെന്ന സർക്കാർ തീരുമാനം

ദിവ്യയ്ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്നാണ് സർക്കാർ തീരുമാനം എടുത്തിരിക്കുന്നത്. ഈ കാര്യം ഹൈക്കോടതി പല തവണ ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞുമാറി ഏറ്റവും ഒടുവിലാണ് സർക്കാർ അറിയിച്ചത്. വിവിധ കരാറുകളിൽ പി പി ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്ന് സർക്കാർ നിലപാട് വ്യക്തമാക്കിയത് താൻ ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ്.

ബിനാമി ഇടപാടുകളും കെട്ടിട നിർമ്മാണവും

പി.പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായതിന് പിന്നാലെ ബെനാമി ഇടപാടും കെട്ടിട നിർമ്മാണങ്ങൾ തൻ്റെ ബിനാമി കടലാസ് കമ്പനി മറയാക്കി അഴിമതിയും നടത്തിയിട്ടുണ്ട്. 

ജില്ലാ പഞ്ചായത്ത് നൽകിയ വിവിധ കരാറുകളിൽ ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്നാണ് സർക്കാർ വാദം. നടപടിക്രമങ്ങളിലെ വീഴ്ചയെന്നും ടെൻഡർ നടപടികളുടെ രേഖകളില്ലെന്നും കാണിച്ച് മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മാത്രം സർക്കാർ അന്വേഷണത്തിന് ശുപാർശ ചെയ്യുന്നുമുണ്ട്. ഇതു ബോധപൂർവ്വം ദിവ്യയെ രക്ഷിക്കാനുള്ള നീക്കമാണ്.

അന്വേഷണം എ.കെ.ജി സെൻ്ററിലേക്ക് നീളും

ദിവ്യയ്ക്കെതിരെ താൻ ഉന്നയിച്ച ബിനാമി സ്വത്ത് സമ്പാദനത്തെ കുറിച്ചുള്ള ആരോപണങ്ങൾ വിജിലൻസ് അന്വേഷിച്ചാൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തെ എ.കെ.ജി സെൻ്റർ വരെ നീളും. ദിവ്യ മാത്രമല്ല സി.പി.എമ്മിൻ്റെ പല പ്രമുഖരും ഇതിൽ കുടുങ്ങും. പാലക്കയം തട്ടിൽ ദിവ്യയുടെ ഭർത്താവിൻ്റെ പേരിൽ ഭൂമി വാങ്ങിയിട്ടുണ്ട്. 

ജില്ലാ പഞ്ചായത്ത് കെട്ടിട നിർമ്മാണങ്ങളിൽ ബിനാമി കരാർ കമ്പനി ഇടപ്പെട്ട് കമ്മിഷൻ വാങ്ങിയെന്ന ആരോപണത്തിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ അന്വേഷണമാവാമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഇതു വളഞ്ഞ വഴിയിലൂടെയുള്ള മൂക്ക് പിടിത്തമാണ്. 

അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായ ദിവ്യയാണ് തീരുമാനങ്ങളെടുത്തത്. അതു നടപ്പിലാക്കുക മാത്രമേ നിർവാഹക ചുമതലയുള്ള ജില്ലാ പഞ്ചായത്ത് സെക്രട്ടറി ചെയ്തിട്ടുള്ളു. വിജിലൻസ് കേസ് അന്വേഷിച്ചാൽ അതു ദിവ്യയിലും ബിനാമി ഇടപാടുകൾക്ക് നേതൃത്വം നൽകിയ സി.പി.എം നേതാക്കളിലുമെത്തുമെന്ന് സർക്കാരിനറിയാം, അതുകൊണ്ടാണ് അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്.

ബി.ജെ.പി പ്രവേശനം ആസൂത്രിത നാടകം

ദിവ്യ ബി.ജെ.പിയിൽ ചേരുമെന്ന വാർത്ത പുറത്തുവന്നത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ്. സി.പി.എം വിട്ടു ബി.ജെ.പിയിൽ ചേർന്നാൽ ദിവ്യയ്ക്ക് നവീൻ ബാബു മരിച്ച കേസിലും ബിനാമി ഇടപാടുകളിലും ആരുടെ പേരും വിളിച്ചു പറയാം. ഈ ഭയം സി.പി.എം നേതാക്കൾക്കുള്ളതുകൊണ്ടാണ് ബിനാമി സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നു പറയുന്നത്. 

ബി.ജെ.പിയുടെ സംസ്ഥാന-ദേശീയ നേതാക്കൾ പി.പി ദിവ്യയെ പാർട്ടിയിലേക്ക് ക്ഷണിച്ചു കൊണ്ടു രഹസ്യ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ബി.ജെ.പി മാത്രമല്ല കോൺഗ്രസും ലീഗുമൊക്കെ താനുമായി ചർച്ച നടത്തിയിട്ടുണ്ടെന്നാണ് ദിവ്യ ഇത്തരത്തിൽ വാർത്ത പുറത്തുവന്നപ്പോൾ പ്രതികരിച്ചത്.

ഭീഷണിപ്പെടുത്തി അന്വേഷണം ഒഴിവാക്കാനുള്ള നീക്കം

താൻ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞ് പാർട്ടിയെയും സർക്കാരിനെയും ഭീഷണിപ്പെടുത്തി വിജിലൻസ് അന്വേഷണം ഒഴിവാക്കാനുള്ള കുശാഗ്ര ബുദ്ധിയാണ് ദിവ്യ കാണിച്ചത്. ഇതുകൊണ്ടൊന്നും താൻ നടത്തുന്ന നിയമപോരാട്ടം അവസാനിപ്പിക്കില്ല. 

പി.പി ദിവ്യ നടത്തിയ അഴിമതികളെ കുറിച്ചു അന്വേഷിക്കുന്നതിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ച് ഹരജി നൽകും. സി.പി.എമ്മിൽ ഇനി ദിവ്യ നിന്നിട്ട് വലിയ കാര്യമൊന്നുമില്ലെന്ന് അവർക്കുമറിയാം നമുക്കെല്ലാവർക്കും അറിയാം, അതുകൊണ്ടാണ് തനിക്ക് അനുകൂലമായി നടപടി വേണമെന്ന ആവശ്യവുമായി ബി.ജെ.പിയിൽ ചേരുമെന്ന ഭീഷണി അവർ മുഴക്കുന്നത്. ബി.ജെ.പിയിലേക്കുള്ള പ്രവേശനം ദിവ്യയുടെ ആസൂത്രിത നാടകമാണ്. ഇതുകൊണ്ടൊന്നും അവർക്ക് രക്ഷപ്പെടാനാവില്ല. സത്യം ഒടുവിൽ തെളിയുക തന്നെ ചെയ്യുമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: KSU leader Muhammad Shammas will move the HC again against the govt's decision to avoid a Vigilance probe into P.P. Divya's land deals.

#PPDivya #MuhammadShammas #KannurNews #HighCourt #Vigilance #CPM #KeralaPolitics #KVARTHA

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia