Criticism | തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലെന്ന് കെ കെ ശൈലജ ടീച്ചർ
* കംപ്ലയിന്റ് സെല്ലുകൾ രൂപീകരിക്കണമെന്ന് ആവശ്യം
കണ്ണൂർ: (KVARTHA) തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ പറഞ്ഞു. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഞെട്ടിക്കുന്ന വിവരം തന്നെയാണ്. നമ്മളെല്ലാവരും നേരത്തെ സംശയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സിനിമാ മേഖലയിൽ മാത്രമല്ല സമൂഹം തന്നെ പുരുഷ മേധാവിത്വമുള്ളതാണ്.
തൊഴിലിടങ്ങളിൽ പലയിടത്തും ഇതു നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണ് തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമുണ്ടാക്കുന്നതിനായി കംപ്ലയിന്റ് സെല്ലുകൾ രൂപീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളത്. എന്നാൽ എല്ലാവരെയും അടച്ചാക്ഷേപിക്കാൻ കഴിയില്ല.
ഇതിനകത്ത് നല്ല മനുഷ്യരും ചീത്ത മനുഷ്യരുമുണ്ടാകാം. എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. എന്നാൽ ഇതിനകത്ത് എല്ലാവരും ഇടപെടണം. സിനിമാ മേഖലയിലുള്ളവരും സർക്കാരും പൊതു സമൂഹവും ഈ കാര്യത്തിൽ ഇടപെടണമെന്ന് കെ കെ ശൈലജ ടീച്ചർ ആവശ്യപ്പെട്ടു.
#AMMA, #FilmIndustryReform, #GenderEquality, #HemaReport, #MalayalamCinema