ED Raid | എസ്ഡിപിഐ കേന്ദ്രങ്ങളില്‍ ഇഡി റെയ്‌ഡ്‌ എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സംസ്ഥാന സെക്രട്ടറി

 
SDPI State Secretary Denies Reports of ED Raids at Party Centers
SDPI State Secretary Denies Reports of ED Raids at Party Centers

Logo Credit: Facebook/ SDPI-Social Democratic Party of India

● കോട്ടയത്ത് ഒരു പ്രവർത്തകന്റെ വീട്ടിൽ മാത്രമാണ് ഇഡി പരിശോധന നടന്നത്.
● പാലക്കാട്ടെ റെയ്ഡ് എസ്ഡിപിഐ ബന്ധമില്ലാത്ത വ്യവസായിയുടെ വീട്ടിലാണ് നടന്നത്.
● ഇഡി രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കപ്പെടുന്നുവെന്ന് ആരോപണം. 

തിരുവനന്തപുരം: (KVARTHA) സംസ്ഥാന വ്യാപകമായി എസ്ഡിപിഐ കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിര്‍ അറിയിച്ചു. വ്യാഴാഴ്ച സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ ഒരു പ്രവര്‍ത്തകന്റെ വീട്ടില്‍ മാത്രമാണ് ഇഡിയുടെ പരിശോധന നടന്നത്. അവിടെ നിന്ന് യാതൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ഇഡി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ, പാലക്കാട് നടന്ന റെയ്ഡ് ഒരു പ്രവാസി വ്യവസായിയുടെ വീട്ടിലാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് എസ്ഡിപിഐയുമായി യാതൊരു ബന്ധവുമില്ല. എന്നിരുന്നാലും, ചില ചാനലുകൾ സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ് എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പാർലമെന്റിൽ കേന്ദ്രസർക്കാർ നൽകിയ വിശദീകരണത്തിലൂടെ ഇഡിയുടെ പ്രവർത്തനങ്ങളിലെ ദുരൂഹതയെക്കുറിച്ച് പൊതുസമൂഹം ചർച്ച ചെയ്യുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇഡി രജിസ്റ്റർ ചെയ്ത 193 കേസുകളിൽ വെറും രണ്ട് കേസുകൾ മാത്രമാണ് ശിക്ഷയിൽ കലാശിച്ചത് എന്ന സർക്കാർ വെളിപ്പെടുത്തൽ, മോദി ഭരണകാലത്ത് ഇഡി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം വിമർശിച്ചു.

രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും വരുതിയിലാക്കാനുള്ള ഉപകരണമായി കേന്ദ്ര ബിജെപി സർക്കാർ ഇഡിയെ ഉപയോഗിക്കുന്നു എന്ന വിവരം തെളിവുകൾ സഹിതം പുറത്തുവന്നിട്ടും, സത്യം മറച്ചുവെച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനുള്ള ശ്രമം പ്രതിഷേധാർഹമാണെന്നും എം എം താഹിർ കൂട്ടിച്ചേർത്തു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

SDPI State Secretary MM Thahir denied reports of ED raids at SDPI centers, stating that only one worker's house in Kottayam was inspected and nothing was found. He also clarified that a raid in Palakkad was at a businessman's house, unrelated to SDPI. He criticized the ED's misuse by the central government.

#EDRaid #SDPI #FakeNews #KeralaPolitics #MMThahir #PoliticalAllegations

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia