സ്ക്രാപ്പ് മേഖലയെ തകർക്കാൻ ശ്രമം: വ്യാപാരികളും തൊഴിലാളികളും കണ്ണൂർ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഇ-മാലിന്യം ശേഖരിക്കാൻ സ്ഥാപന വിസ്തൃതിക്കനുസരിച്ച് അനുമതി നൽകണം.
● ഷെഡ്ഡുകളെ എം.സി.എഫ്., എം.ആർ.എഫ്. കേന്ദ്രങ്ങളായി സർക്കാർ അംഗീകരിക്കണം.
● ഉപേക്ഷിക്കപ്പെടുന്ന റീ-സൈക്കിൾ ചെയ്യാനാവാത്ത മാലിന്യം പൊതുമാലിന്യമായി നീക്കം ചെയ്യണം.
● അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.പി.എ. ഷരീഫ് സമരം ഉദ്ഘാടനം ചെയ്തു.
കണ്ണൂർ: (KVARTHA) സ്ക്രാപ്പ് മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ സ്ക്രാപ്പ് മർച്ചൻ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തി.
ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും സ്ഥാപനത്തിൻ്റെ വിസ്തൃതിക്കനുസരിച്ച് അനുവാദം നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകുക, ഷെഡ്ഡുകളെ സർക്കാർ അനുവാദമുള്ള എം.സി.എഫ്. കേന്ദ്രങ്ങളോ എം.ആർ.എഫ്. കേന്ദ്രങ്ങളോ ആയി അംഗീകരിക്കുക, ഉപേക്ഷിക്കപ്പെടുന്നതും റീ-സൈക്കിൾ ചെയ്യാൻ കഴിയാത്തതുമായ മാലിന്യങ്ങളെ പൊതുമാലിന്യമായി കണ്ട് നീക്കം ചെയ്യാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ പി എ ഷരീഫ് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഗംഗാധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി നിസാർ കെ സ്വാഗതം പറഞ്ഞു. പി എം മുഹമ്മദ് അർഷാദ്, ഹാരിസ് വയനാട്, ഹാരിസ് ചട്ടഞ്ചാൽ, സുബൈർ മട്ടന്നൂർ, ശ്രീജിത് കണ്ണൂർ എന്നിവർ സംസാരിച്ചു.
സ്ക്രാപ്പ് മേഖലയിലെ തൊഴിലാളികളുടെ ഈ ന്യായമായ ആവശ്യങ്ങളെക്കുറിച്ച് നിങ്ങൾ എന്ത് കരുതുന്നു? നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: Scrap merchants and workers protested at Kannur Collectorate demanding support and regulatory ease for the sector.
#KannurProtest #ScrapMerchants #KeralaNews #Ewaste #WasteManagement #ScrapBusiness