Politics | 'ഇടതുപക്ഷത്തിനൊപ്പം നിൽക്കും', നിലപാട് പ്രഖ്യാപിച്ച് ഡോ. പി സരിൻ

 
P Sarin

Photo Credit: Facebook/ Dr Sarin P

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു.
● വി ഡി സതീശനെതിരെ ആഞ്ഞടിച്ചു.
● കോൺഗ്രസ് പാർട്ടിയുടെ അധഃപതനത്തിന് സതീശനാണ് കാരണമെന്ന് ആരോപിച്ചു.

പാലക്കാട്: (KVRTHA) ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ. പി സരിൻ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച അദ്ദേഹം കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ അധഃപതനത്തിന് കാരണമെന്ന് വിമർശിച്ചു. 

Aster mims 04/11/2022

ബിജെപിയോട് മൃദുസമീപനമാണ് വി ഡി സതീശന്. സിപിഎം വിരുദ്ധത അടിച്ചേൽപ്പിക്കാനാണ് സതീശൻ ശ്രമിക്കുന്നത്. വി ഡി സതീശൻ കോൺ​ഗ്രസിനെ ഹൈജാക്ക് ചെയ്യുകയാണ്. കോൺ​ഗ്രസിൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഫോറം ഇല്ല, മറ്റ് അവസരങ്ങളും ഇല്ല. പാർടിയിൽ പരാതി ഉന്നയിക്കാൻ മാർ​ഗമില്ല. കോൺ​ഗ്രസിന്റെ സംഘടനാ സംവിധാനം തകർന്നുവെന്നും സരിൻ കുറ്റപ്പെടുത്തി.

മൂവര്‍ സംഘത്തില്‍ നിന്ന് കോണ്‍ഗ്രസിനെ മോചിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചു വരവില്ല. സി പി എം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ തിരുത്തല്‍ പ്രക്രിയ നടത്തി. കോണ്‍ഗ്രസ് ലോക്‌സഭയിൽ ജയിച്ചാല്‍ നിയമസഭയിലും ജയിക്കും എന്നു കരുതി നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണിയടി രാഷ്ട്രീയത്തിന്‍റെ വക്താവാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഇതിനെതിരെ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ പരിപാടികള്‍ ഇവൻറ് ലോഞ്ച് ആക്കി മാറ്റിയിരിക്കുകയാണ്. ഷോ ഓഫുകാരെ പാലക്കാട്‌ സഹിക്കില്ലെന്നും പി സരിൻ പറഞ്ഞു.

#PSarin #Congress #KeralaPolitics #Left #VDSatheesan #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia