Criticism | സന്ദീപ് ബിജെപി വിട്ടത് നന്നായെന്ന് എം വി ഗോവിന്ദൻ, വാര്യര്‍ കാളിയനെന്ന് എംബി രാജേഷ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സന്ദീപ് വാര്യർക്കെതിരെ മന്ത്രി എം.ബി രാജേഷ് രൂക്ഷമായി പ്രതികരിച്ചു.
● സന്ദീപ് വാര്യരെപ്പോലെ ഒരു കാളിയനെ ചുമക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്നാണ് രാജേഷ് പറഞ്ഞത്.
● കോണ്‍ഗ്രസില്‍ ബിജെപി വിരുദ്ധ ചേരിയും ബിജെപി അനുകൂല ചേരിയുമുണ്ട്.
പാലക്കാട്: (KVARTHA) ബിജെപി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നത് നന്നായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
സന്ദീപ് ഇതുവരെ തന്റെ നയം വ്യക്തമാക്കിയിരുന്നില്ല. ‘ഇടത്തിനൊപ്പം നിൽക്കും’ എന്ന് പറഞ്ഞിരുന്നില്ല. സി.പി.എമ്മിന് നയമാണ് പ്രധാനം. അതിനാൽ, ഒരാളുടെ ഭൂതകാലം മാത്രം നോക്കി തള്ളിപ്പറഞ്ഞിട്ടില്ല. അവരുടെ നിലപാട് വ്യക്തമാക്കിയാല്‍ അതിനനുസരിച്ചാണ് പാർട്ടി നിലപാടെടുക്കുകയെന്ന് ഗോവിന്ദൻ പ്രതികരിച്ചു. കൊടകര-കരുവന്നൂർ ഡീല്‍ ആരോപണം കോണ്‍ഗ്രസില്‍ ചേരാൻ വേണ്ടി ഇപ്പോള്‍ പറയുന്നതാണെന്നും ഗോവിന്ദൻ പറഞ്ഞു.
എം.ബി രാജേഷിന്റെ വിമർശനം
അതേ സമയം, സന്ദീപ് വാര്യർക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എം.ബി രാജേഷ്. സന്ദീപ് വാര്യരെപ്പോലെ ഒരു കാളിയനെ ചുമക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്നാണ് രാജേഷ് പറഞ്ഞത്.
പാലക്കാട് മൂന്നാം സ്ഥാനത്ത് കിടക്കുന്ന ബിജെപിയെ കൈപിടിച്ചുയർത്താനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കുന്നതെന്നും രാജേഷ് കുറ്റപ്പെടുത്തി. കോൺഗ്രസിൽ ബിജെപി വിരുദ്ധ ചേരിയും ബിജെപി അനുകൂല ചേരിയുമുണ്ടെന്നും, രമേശ് ചെന്നിത്തലയും കെ. മുരളീധരനും ബിജെപി വിരുദ്ധ ചേരിയിലാണെന്നും വി.ഡി സതീശന്റെ നേതൃത്വത്തിലാണ് ബിജെപി അനുകൂല ചേരി പ്രവർത്തിക്കുന്നതെന്നും രാജേഷ് വിമർശിച്ചു.
#SandeepWarrier, #BJPExit, #Congress, #KeralaPolitics, #MVGoivndan, #MBRajesh
