Denies | പാലക്കാട് തിരഞ്ഞെടുപ്പ്: സുപ്രഭാതത്തിൽ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ലെന്ന് സമസ്‌ത
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഇടതുമുന്നണി പുറത്തിറക്കിയ പരസ്യം വലിയ വിവാദമായിരിക്കുകയാണ്
● പരസ്യത്തിൽ സന്ദീപ് വാര്യരെ വിമർശിക്കുന്നു.
● സുപ്രഭാതം, സിറാജ് പത്രങ്ങളിലായിരുന്നു പരസ്യം
കോഴിക്കോട്: (KVARTHA) പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രഭാതം പത്രത്തിന്റെ പാലക്കാട് എഡിഷനിൽ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്‌തക്ക് ബന്ധമില്ലെന്ന് നേതാക്കൾ. ഏതെങ്കിലും മുന്നണിയെയോ പാർടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്ന പാരമ്പര്യം സമസ്‌തക്കില്ലെന്നും പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ, ട്രഷറർ പി പി ഉമ്മർ മുസ്ലിയാർ കൊയ്യോട്, സെക്രട്ടറി എം ടി അബ്‌ദുല്ല മുസ്ലിയാർ എന്നിവർ സംയുക്ത പ്രസ്‌താവനായിൽ പറഞ്ഞു.

കോൺഗ്രസിൽ ചേർന്ന ബിജെപി നേതാവ് സന്ദീപ് വാര്യർക്കെതിരെ ഇടതുമുന്നണി പുറത്തിറക്കിയ പത്ര പരസ്യം വലിയ വിവാദമായിരിക്കുകയാണ്. സമസ്‌ത ഇ കെ വിഭാഗത്തിന്റെ സുപ്രഭാതം, സമസ്‌ത എ പി വിഭാഗത്തിന്റെ സിറാജ് എന്നീ പത്രങ്ങളുടെ പാലക്കാട് എഡിഷനിലാണ് ചൊവ്വാഴ്ച പരസ്യം പ്രസിദ്ധീകരിച്ചത്. സരിൻ തരംഗം എന്ന തലക്കെട്ടിലുള്ള പരസ്യത്തിൽ സരിന്റെ ചിത്രവും ചിഹ്നവുമാണെങ്കിലും, പ്രധാനമായും സന്ദീപ് വാര്യരെ വിമർശിക്കുന്നതാണ് വാർത്താരൂപത്തിലുള്ള പരസ്യം.
'ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ? ഹാ കഷ്ടം! എന്ന തലക്കെട്ടോടെ പുറത്തിറക്കിയ പരസ്യത്തിൽ സന്ദീപിന്റെ ആർഎസ്എസ് വേഷത്തിലുള്ള ഫോട്ടോയും, അദ്ദേഹത്തിന്റെ പ്രസ്താവനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് സുപഭാതം ദിനപത്രത്തിലെ പരസ്യത്തെ തള്ളി സമസ്ത നേതൃത്വം രംഗത്തെത്തിയത്.
#SamasthaKerala #PalakkadByElection #KeralaPolitics #Suprabhatham #Controversy #IndianPolitics
