സ്വർണ്ണപാളി കാണാതായത് നിസ്സാരമായി കാണരുത്; മുഖ്യമന്ത്രി മൗനം വെടിയണം; കെ സുധാകരൻ എം പി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ആചാരലംഘനത്തിന് സംരക്ഷണം നൽകിയ സർക്കാർ ഇപ്പോൾ വിശ്വാസധ്വംസനത്തിന് കൂട്ടുനിൽക്കുന്നു.
● ശബരിമലയെ കൊള്ളയടിക്കാൻ സർക്കാർ ഒത്താശയോടെ വലിയൊരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്.
● കൃത്യമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകുന്നില്ല.
കണ്ണൂർ: (KVARTHA) ശബരിമലയിൽ ഭക്തർ കാണിക്കയായി സമർപ്പിക്കുന്ന അമൂല്യ വസ്തുക്കൾ കടത്തിക്കൊണ്ടു പോകുന്ന ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ സുധാകരൻ എം പി പറഞ്ഞു.
സ്വർണ്ണപാളി കാണാതായ സംഭവം സർക്കാർ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റിനും വകുപ്പ് മന്ത്രിക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്. ശബരിമലയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ അയ്യപ്പഭക്തരെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം പ്രതിഷേധാർഹമാണ്. ശബരിമലയിൽ ആചാരലംഘനത്തിനായി യുവതികളെ കയറ്റാൻ സർക്കാർ സംവിധാനങ്ങളുടെ സംരക്ഷണവലയം തീർത്ത പിണറായി സർക്കാർ ഇപ്പോൾ മറ്റൊരു തരത്തിൽ ശബരിമലയിലെ വിശ്വാസധ്വംസനങ്ങൾക്ക് കൂട്ടുനിൽക്കുകയാണ്. ഇത് അയ്യപ്പഭക്തരോടുള്ള അവഹേളനമാണ്. വിഷയത്തിൽ കൃത്യമായ അന്വേഷണം പോലും നടത്താൻ സർക്കാർ തയ്യാറാകുന്നില്ല.
ശബരിമലയിലെ സ്വർണ്ണപാളി നഷ്ടപ്പെട്ടതിനെ ഒരിക്കലും നിസ്സാരമായി കാണാനാകില്ല. ശബരിമലയെ കൊള്ളയടിക്കാൻ സർക്കാർ ഒത്താശയോടെ വലിയൊരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. 'ശബരിമല ശ്രീകോവിലിലെ അയ്യപ്പ വിഗ്രഹം മോഷ്ടിച്ചു കൊണ്ടുപോയാൽ പോലും ഇതേ മൗനമായിരിക്കും പിണറായി വിജയൻ പുലർത്തുക' എന്ന് അദ്ദേഹം ആരോപിച്ചു.
അയ്യപ്പ വിശ്വാസികളുടെ ക്ഷമ പരീക്ഷിക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിന്മാറണം. അല്ലാത്തപക്ഷം വിശ്വാസ സംരക്ഷണത്തിനായി ഒരിക്കൽ കൂടി ഭക്തജനസമൂഹത്തിന് പോരാട്ടത്തിനിറങ്ങേണ്ടി വരുമെന്നും കെ സുധാകരൻ എം പി വ്യക്തമാക്കി.
കെ. സുധാകരൻ്റെ ഈ ആരോപണങ്ങളോട് നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: K. Sudhakaran alleges organized theft of Sabarimala offerings and blames the government.
#K Sudhakaran #Sabarimala #KeralaPolitics #TempleTheft #PinarayiVijayan #DevaswomBoard