ശബരിമല സ്വത്ത് സംരക്ഷിക്കാത്ത ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ യോഗ്യനല്ല: സണ്ണി ജോസഫ്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പ്രതികളെ സംരക്ഷിക്കുന്ന തെറ്റായ സമീപനമാണ് സർക്കാരിൻ്റേത്.
● നിലവിലെ അന്വേഷണം പര്യാപ്തമല്ല; ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം വേണം.
● ഈ മാസം ഒൻപതിന് പത്തനംതിട്ടയിൽ കോൺഗ്രസ് ഭക്തരുടെ സംഗമം നടത്തും.
● എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി പ്രതിഷേധത്തിൽ പങ്കെടുക്കും.
കണ്ണൂർ: (KVARTHA) ശബരിമലയുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ കഴിയാത്ത ദേവസ്വം ബോർഡ് പ്രസിഡൻ്റിന് ആ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. കണ്ണൂർ ഡിസിസിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൻ്റെ ഈ പ്രസ്താവന സാധൂകരിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചുമതലകളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിൽ ബോർഡിനും സർക്കാരിനും പരാജയവും പാളിച്ചയും സംഭവിച്ചു. ശബരിമലയിലെ സ്വർണ്ണപ്പാളിയിൽ സ്വർണ്ണത്തിന് പകരം ചെമ്പാണുള്ളത്.

കോടികൾ വിലമതിക്കുന്ന സ്വർണ്ണം ചെമ്പാക്കി മാറ്റിയ കൃത്രിമമാണ് നടന്നത്. ഈ വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ നടപടിയും മറുപടിയും തൃപ്തികരമല്ല. പ്രതികളെ സംരക്ഷിക്കുന്ന തെറ്റായ സമീപനമാണ് സർക്കാരിൻ്റേത്. ഇതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.
ഈ മാസം ഒൻപതിന് പത്തനംതിട്ടയിൽ ഭക്തരുടെ സംഗമം കോൺഗ്രസ് നടത്തും. എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി ഉൾപ്പെടെയുള്ള നേതാക്കൾ ആ പ്രതിഷേധ സംഗമത്തിൻ്റെ ഭാഗമാകുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
സ്വർണ്ണപ്പാളി വിവാദത്തിൽ നടക്കുന്ന നിലവിലെ അന്വേഷണം പര്യാപ്തമല്ല. ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണമാണ് വേണ്ടത്. ഈ വിവാദം കേരളത്തിൽ മാത്രമിത് ഒതുങ്ങില്ല.
സംസ്ഥാനത്തിന് പുറത്ത് വിവിധ ഇടങ്ങളിൽ ഇതുകൊണ്ടുപോയതായിട്ടാണ് മനസ്സിലാക്കുന്നത്. അതിനാൽ വിശദമായ പരിശോധനയും വിപുലമായ അന്വേഷണവും വേണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തെക്കുറിച്ചുള്ള ഈ പ്രധാന വാർത്തയെപ്പറ്റി നിങ്ങൾക്കെന്തു തോന്നുന്നു? നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: KPCC General Secretary Sunny Joseph demands the resignation of the Devaswom Board President due to the Sabarimala gold plate scam, calling for a High Court-monitored probe and announcing a major Congress protest.
#Sabarimala #DevaswomBoard #SunnyJoseph #KCVenugopal #GoldScam #KeralaPolitics