Allegation | തൃശൂർ പൂരം കലക്കൽ: നിയമസഭയിലെ പരാമർശങ്ങൾക്കതിരെ ആർഎസ്എസ് നിയമ പോരാട്ടത്തിന്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വലിച്ചിഴയ്ക്കുന്നത് അനാവശ്യമാണെന്ന് ആർഎസ്എസ് നേതാവ്.
● ഉത്സവങ്ങളെ സംഘർഷത്തിലേക്ക് നയിക്കാനുള്ള ആസൂത്രിത നീക്കമെന്ന് ആരോപണം.
● ഗവർണറെയും സ്പീക്കറെയും കാണും.
കൊച്ചി: (KVARTHA) ആർഎസ്എസിനെ അപകീർത്തിപ്പെടുത്തി നിയമസഭയിലുയർത്തിയ പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി എൻ ഈശ്വരൻ അറിയിച്ചു. തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ആർഎസ്എസാണെന്ന ആരോപണം ഉന്നയിച്ച മന്ത്രിമാരെയും എംഎൽഎമാരെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ഗവർണറെയും സ്പീക്കറെയും കാണും. ആർഎസ്എസിനെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കം ദുരുദ്ദേശ്യത്തോടെയാണ്. പൂരം സംബന്ധിച്ച വിവാദങ്ങളിൽ സംഘത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന് ഈശ്വരൻ പറഞ്ഞു.
മന്ത്രിയും എംഎൽഎയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങൾ നേടാൻ പരസ്പരം വിഴുപ്പലക്കുന്നതിനിടയിൽ സംഘത്തിന്റെ പേര് അനാവശ്യമായി ഉപയോഗിക്കുകയാണ്. ഇത് അനുവദിക്കാനാകില്ല. ഇത്തരം വിവാദങ്ങളിലിടപെടാൻ ആർഎസ്എസിന് സമയമില്ല, താത്പര്യവുമില്ല.
തൃശൂർ പൂരവും ശബരിമല തീർത്ഥാടനവുമടക്കം കേരളത്തിന്റെ തനിമയും സംസ്കൃതിയും അടയാളപ്പെടുത്തുന്ന എല്ലാ ഉത്സവങ്ങളെയും സംഘർഷത്തിലേക്കും വിവാദത്തിലേക്കും എത്തിക്കുന്ന ആസൂത്രിതമായ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇത്തരം ആരോപണങ്ങളെന്നും പി എൻ ഈശ്വരൻ കൂട്ടിച്ചേർത്തു.
#RSS #Kerala #ThrissurPooram #Controversy #LegalAction #India