ആർഎസ്എസ് ഗണഗീതത്തെ ദേശീയഗാനമായി അംഗീകരിക്കാൻ കഴിയില്ല; ഡിവൈഎഫ്ഐ ശക്തമായി പ്രതിഷേധിക്കും: വി കെ സനോജ്

 
VK Sanoj speaking against RSS Ganageetham
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ആർഎസ്എസ് ശാഖകളെ വൃത്തികെട്ടയിടമായി അദ്ദേഹം വിശേഷിപ്പിച്ചു.
● ഗാന്ധിയെ കൊല്ലാൻ ഗോഡ്സെയ്ക്ക് ഊർജം നൽകിയ ശാഖയാണ് ആർഎസ്എസ്സിന്റേത് എന്നും ആരോപിച്ചു.
● ഡിവൈഎഫ്ഐ ശക്തമായി പ്രതിഷേധിക്കുമെന്ന് വ്യക്തമാക്കി.
● ആർഎസ്എസ് വത്കരണത്തിനെതിരായ സമരം രാജ്യവ്യാപകമായി ശക്തിപ്പെടുത്തും.
● ആർഎസ്എസിനെതിരായ ആശയപരമായ സമരം തുടരുമെന്നും വി കെ സനോജ് കൂട്ടിച്ചേർത്തു.


 

കണ്ണൂർ: (KVARTHA) വന്ദേഭാരത് എക്സ്പ്രസിൽ ആർഎസ്എസ് ഗണഗീതം വിദ്യാർഥികളെക്കൊണ്ട് പാടിപ്പിച്ച് വീഡിയോ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത സംഭവം അത്ര നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Aster mims 04/11/2022

‘എന്താണ് ആർഎസ്എസിന്റെ ശാഖയിൽകൂടി നടക്കുന്നതെന്ന് ഈ അടുത്ത് ഒരു ചെറുപ്പക്കാരന്റെ മരണത്തിലൂടെ നാം കണ്ടതാണ്. ഏറ്റവും വൃത്തികെട്ടയിടമായിട്ടുള്ള ആർഎസ്എസിന്റെ ശാഖ, ഗാന്ധിയെ കൊല്ലാൻ ഗോഡ്സെയെ പോലുള്ള നരാധമൻമാർക്ക് ഊർജം കൊടുത്ത ആർഎസ്എസ് ശാഖ, മനുഷ്യത്വരഹിതമായ കാര്യങ്ങൾ നടക്കുന്ന ഒരിടം, അവിടെ ആ ശാഖ ആരംഭിക്കുമ്പോൾ അവർ പാടുന്ന ഗാനം ഈ രാജ്യത്തിന്റെ ദേശീയഗാനത്തിന് പകരം വെക്കാൻ ഒരു ആർഎസ്എസിനെയും അനുവദിക്കില്ല,’ വി കെ സനോജ് പറഞ്ഞു.

ഇതിനെതിരെ ഡിവൈഎഫ്ഐ ശക്തമായി പ്രതിഷേധിക്കുമെന്നും ആർഎസ്എസ് വത്കരണത്തിനെതിരായുള്ള സമരം രാജ്യവ്യാപകമായി ഡിവൈഎഫ്ഐ ശക്തിപ്പെടുത്തുമെന്നും സനോജ് വ്യക്തമാക്കി. ആർഎസ്എസിനെതിരായ ആശയപരമായ സമരം തുടരുമെന്നും വി കെ സനോജ് കൂട്ടിച്ചേർത്തു.

ഈ വാർത്ത ഷെയർ ചെയ്യുകയും നിങ്ങളുടെ പ്രതികരണം കമൻ്റ് ചെയ്യുകയും ചെയ്യുക. 

Article Summary: DYFI Secretary VK Sanoj strongly opposes treating RSS Ganageetham as a replacement for the National Anthem.

#VKSanoj #DYFI #RSS #Ganageetham #NationalAnthem #Kasaragod

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script