Victory Celebrations | വടകരയില്‍ തിരഞ്ഞെടുപ്പ് വിജയാഹ്‌ളാദപ്രകടനങ്ങള്‍ നിയന്ത്രണമേര്‍പെടുത്താന്‍ പൊലീസ് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീരുമാനം

 
Restrictions on victory celebrations in Vadakara; Permission till 7 pm only for winning party, Restrictions, Victory Celebrations, Vadakara


*സന്തോഷപ്രകടനം രാത്രി 7 മണിവരെ മാത്രം.

*ബാനറുകളും പോസ്റ്ററുകളും നീക്കാന്‍ നടപടി.

*സമാധാനാന്തരീക്ഷം തുടരുമെന്ന ഉറപ്പ് നല്‍കി രാഷ്ട്രീയ പാര്‍ടി നേതാക്കള്‍.

കണ്ണൂര്‍: (KVARTHA) വടകരയില്‍ ജൂണ്‍ നാലിന് നടക്കുന്ന വിധി പ്രഖ്യാപനത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണമേര്‍പെടുത്താന്‍ പൊലീസ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. തിരഞ്ഞെടുപ്പ് ഫലത്തില്‍ വിജയിച്ചവര്‍ക്ക് മാത്രമാണ് ആഘോഷ പരിപാടികള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. 

വൈകുന്നേരം ഏഴുമണി വരെ മാത്രം ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാം. അതേസമയം വാഹന ഘോഷയാത്രകള്‍ അനുവദിക്കില്ല. സര്‍വകക്ഷി യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനം കൈകൊണ്ടത്. മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ ബാനറുകളും പോസ്റ്ററുകളും നീക്കാനും നടപടിയെടുക്കും. കണ്ണൂര്‍ റെയ്ന്‍ജ് ഡിഐജിയുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച (27.05.2024) രാവിലെ 10 മണിക്ക് സര്‍വകക്ഷിയോഗം നടന്നത്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷവും സമാധാനാന്തരീക്ഷം തുടരുമെന്ന ഉറപ്പ് രാഷ്ട്രീയ പാര്‍ടി നേതാക്കള്‍ നല്‍കി. 

അതേസമയം 'വ്യാജ കാഫിര്‍' പ്രയോഗത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ യുഡിഎഫ് നേതാക്കള്‍ യോഗത്തില്‍ പ്രതിഷേധമറിയിച്ചു. സര്‍വകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. സിപിഎം, യുഡിഎഫ്, ആര്‍എംപി, ബിജെപി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. സമാധാന ശ്രമങ്ങള്‍ക്ക് ഇടത് മുന്നണി ഒപ്പമുണ്ടാകുമെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കി. നിലവിലെ പരാതികളില്‍ പൊലീസ് അന്വേഷണം വൈകുന്നതിലെ അതൃപ്തി യുഡിഎഫ് നേതാക്കള്‍ യോഗത്തിലറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia