Controversy | കണ്ണപുരത്ത് വീണ്ടും സംഘർഷാവസ്ഥ: ബിജെപി സ്ഥാപിച്ച കൊടിമരം പൊലീസ് വീണ്ടും നീക്കം ചെയ്തു, നേതാക്കൾ ഉൾപ്പെടെ 40 പേർക്കെതിരെ കേസ്


● കൊടിമരം സ്ഥാപിച്ച അടിത്തറയും തകർത്തു.
● സിപിഎം കൊടികളും പോലീസ് നീക്കം ചെയ്തു.
● ഹൈക്കോടതി ഉത്തരവിൻ്റെ ലംഘനമെന്ന് പോലീസ്.
കണ്ണൂർ: (KVARTHA) ജില്ലയിലെ കണ്ണപുരത്ത് ബി.ജെ.പി സ്ഥാപക ദിനത്തോടനുബന്ധിച്ച് സ്ഥാപിച്ച കൊടിമരം പൊലീസ് വീണ്ടും പിഴുതെടുത്തു. ഇത്തവണ കൊടിമരം സ്ഥാപിച്ച അടിത്തറയും പൊലീസ് തകർത്തു. കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവർത്തകർ പുനഃസ്ഥാപിച്ച കൊടിമരമാണ് പൊലീസ് അർദ്ധരാത്രിയോടെ നീക്കം ചെയ്തത്.
സംഘർഷം ഒഴിവാക്കുന്നതിനായി ബി.ജെ.പി കൊടിമരത്തോടൊപ്പം സി.പി.എം കൊടികളും പൊലീസ് നീക്കം ചെയ്തിട്ടുണ്ട്.
ബി.ജെ.പി സ്ഥാപക ദിനത്തിൽ കണ്ണപുരം ചൈന ക്ലേ റോഡിൽ സ്ഥാപിച്ച കൊടിമരം ഞായറാഴ്ച രാത്രി പൊലീസ് നശിപ്പിച്ചിരുന്നു. പൊതുസ്ഥലത്ത് കൊടികൾ സ്ഥാപിക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടിയെടുത്തത്. കൊടിമരം പൊലീസ് നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
തുടർന്ന്, ഇതിന് നേതൃത്വം നൽകിയ കണ്ണപുരം സി.ഐ ബാബുമോനെതിരെ ഭീഷണി മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തുകയും ചെയ്തു. ഈ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. രഞ്ചിത്ത് ഉൾപ്പെടെ 40 ഓളം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
The BJP flagpole reinstalled in Kannapuram, Kannur, following its initial removal, was uprooted again by the police, who also destroyed its base. CPI(M) flags were also removed to avoid clashes. A case has been registered against 40 BJP workers, including state general secretary K. Ranjith, for defying the police action.
#Kannapuram #BJPFlagpole #PoliceAction #KeralaPolitics #FlagControversy #CaseRegistered