Leadership | ഷാഫി പറമ്പിലിനെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാത്തത്തിന്റെ കാരണമെന്ത്?

 
Shafi Parambil, Congress leader, KPCC President, Kerala politician
Watermark

Image Credit: Facebook/ Shafi Parambil

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഷാഫി പറമ്പിലിന്റെ ജനപ്രീതി പാർട്ടി ഉപയോഗപ്പെടുത്തുന്നില്ല.
● ഉമ്മൻ ചാണ്ടിക്ക് ശേഷം ജനകീയനായ കോൺഗ്രസ് നേതാവായി വിലയിരുത്തുന്നു.
● മുസ്ലിം നേതാക്കളെ മുന്നിൽ കൊണ്ടുവരാൻ കോൺഗ്രസ് മടിക്കുന്നു.

കെ ആർ ജോസഫ് 

(KVARTHA) കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ മാറുമെന്നും ആ സ്ഥാനത്തേയ്ക്ക് വൈകാതെ പ്രസിഡൻ്റ് വരുമെന്നുമുള്ള ചർച്ചകൾ തുടങ്ങിയിട്ട് കാലങ്ങളായി. ഇപ്പോൾ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന് പറയുന്ന പോലെയാണ് കെ സുധാകരൻ്റെ കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനം. അദ്ദേഹത്തെ ശാരീരികമായ അവസ്ഥകളും പ്രായത്തിൻ്റെ ബുദ്ധിമുട്ടുകളും ഏറെ അലട്ടുന്നുവെന്നും അറിയുന്നു. അതിനാൽ തന്നെ കെ. സുധാകരൻ മാറിയാൽ അടുത്ത കെ.പി.സി.സി പ്രസിഡൻ്റ് ആരായിരിക്കണം എന്ന ചർച്ചകളാണ് സജീവമായി സോഷ്യൽ മീഡിയായിൽ നടക്കുന്നത്. 

Aster mims 04/11/2022

പലരെയും പ്രെമോട്ടു ചെയ്യാൻ ചില ചാനലുകൾ പോലും രംഗത്ത് വരുന്നതും ഈ അവസരത്തിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. പൊതുവായി ശ്രദ്ധിച്ചാൽ കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനം ചില പ്രത്യേക മതങ്ങൾക്ക് സംവരണം ചെയ്തിരിക്കുന്നപോലെ തോന്നും. കഴിവുള്ളവർ ഏറെയുണ്ടെങ്കിലും മുസ്ലിം സമുദായത്തിൽ നിന്ന് ഒരാളുടെ പേരുപോലും ഉയർത്തിക്കൊണ്ടുവരാൻ ഒരാൾ പോലും തയാറാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. മുസ്ലിം സമുദായത്തിൽ ആരും നേതൃത്വത്തിലേയ്ക്ക് വരേണ്ട, അതിനെമാത്രം വേറിട്ട ഒരു മതമായി കണ്ട് മാറ്റി നിർത്തുന്നപോലെ തോന്നുക സ്വഭാവികം. 

ഈ കാലഘട്ടങ്ങളിലാണ് ഈ പ്രവണത ഏറിക്കൊണ്ടിരിക്കുന്നത്. നേരെ മറിച്ച് ഇടതുപക്ഷത്തിൻ്റെ അല്ലെങ്കിൽ സി.പി.എമ്മിൻ്റെ നിലപാടിൽ കുറച്ചെങ്കിലും മാറ്റം വന്നതായി തോന്നിയിട്ടുണ്ട്. അവർ മുഹമ്മദ് റിയാസിനെയും ഷംസീറിനെയും പോലെയുള്ള യുവനേതാക്കളെ ഉയർത്തി കാട്ടുമ്പോൾ മറുവശത്ത് കോൺഗ്രസിൽ നിന്ന് ആരെയും ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഉദാഹരണത്തിന് ഷാഫി പറമ്പിലിൻ്റെ കാര്യം തന്നെ എടുക്കാം. ജാതി, മത, രാഷ്ട്രിയത്തിന് അതീതമായി പൊതുസമൂഹം എറെ ഇഷ്ടപ്പെടുന്ന കോൺഗ്രസിലെ നേതാവാണ് ഷാഫി പറമ്പിൽ. 

ഇന്നുള്ള കോൺഗ്രസ് നേതാക്കളിൽ തന്നെ പൊതുസമൂഹത്തിൽ വലിയ സ്വീകാര്യതയുള്ള നേതാവ് തന്നെയാണ് ഷാഫി പറമ്പിൽ. അതുകൊണ്ട് തന്നെ കെ.കെ ശൈലജ ടീച്ചറെ പോലെയുള്ള ഒരാളെ തോൽപ്പിച്ച് വടകരയിൽ നിന്ന് എം.പി ആകാൻ ഷാഫിയ്ക്ക് സാധിച്ചത്. കഴിഞ്ഞ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന് തിളക്കമാർന്ന വിജയം നേടാൻ കഴിഞ്ഞതിന് പിന്നിലും ഷാഫിയോടുള്ള ജനങ്ങളുടെ വിശ്വാസമാണ്. ഉമ്മൻ ചാണ്ടിയ്ക്ക് ശേഷം കോൺഗ്രസിൽ ജനങ്ങളുമായി ഇത്രമാത്രം ഇഴുകി ചേർന്ന് പ്രവർത്തിക്കുന്ന നേതാവ് ഷാഫി പറമ്പിൽ അല്ലാതെ മറ്റൊരു നേതാവ് ഉണ്ടോയെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. അത്രയ്ക്കുണ്ട് ഷാഫിയുടെ വ്യക്തിത്വം. 

കെ സുധാകരന് ശേഷം കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് ആർ എന്ന് പൊതുസമൂഹത്തിൽ ഒരു വോട്ടെടുപ്പ് നടത്തിയാൽ അതിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുക ഷാഫി പറമ്പിലിന് തന്നെയാകും. അതിനെ ആരും അങ്ങനെ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമല്ല. ശരിക്കും പറഞ്ഞാൽ കോൺഗ്രസിൻ്റെ പരിതാപകരമായ അവസ്ഥയിൽ ഇവിടെ യു.ഡി.എഫിനെ അധികാരത്തിൽ എത്തിക്കാൻ ഷാഫി പറമ്പിലിനെപ്പോലൊരാൾ ഇവിടെ നിൽക്കേണ്ടതായിരുവെന്നും ചിന്തിക്കുന്നവർ ഏറെയാണ്. പിന്നെ എന്തുകൊണ്ടാണ് ഷാഫി പറമ്പിലിനെ പോലെ കോൺഗ്രസ് പാർട്ടിക്ക് ഊർജ്ജം നൽകാൻ കഴിവുള്ള ഒരാളെ കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടാത്തത്. 

ഷാഫിയുടെ ഒന്നും അത്രകണ്ട് പ്രശസ്തനോ കഴിവോ ഇല്ലാത്ത അങ്കമാലി എം.എൽ.എ റോജി എം ജോണിൻ്റെ പേരും കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് പറഞ്ഞു കേൾക്കുന്നുണ്ട്. അതുകൊണ്ട് എന്ത് നേട്ടമാണ് കോൺഗ്രസിന് ഉണ്ടാകാൻ പോകുന്നതെന്നും അറിയില്ല. നേരെ മറിച്ച് ഷാഫിയെ പോലുള്ളവരെ നേതൃത്വം ഏൽപ്പിച്ചാൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഉണരും എന്നതിൽ തർക്കം വേണ്ട. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഷാഫിയെപ്പോലുള്ള ഒരാളെ നേതൃത്വത്തിൽ കൊണ്ടുവരാൻ വൈമനസ്യം കാണിക്കുന്നതിന് പിന്നിൽ ഷാഫി പറമ്പിൽ മുസ്ലിം നാമധാരിയായതുകൊണ്ടാണെന്ന് ചിന്തിക്കുന്നവരും ഏറെയുണ്ട്. 

ഷാഫി പറമ്പിൽ മിടുക്കനായ കെ.പി.സി.സി പ്രസിഡൻ്റ് എന്ന നിലയിൽ പേരെടുക്കും. ഭാവിയിൽ മുഖ്യമന്ത്രിയാകാനും സാധ്യത ഉണ്ട്. അപ്പോൾ മുസ്ലിംസമുദായത്തിൽ നിന്ന് ഒരു മുഖ്യമന്ത്രിയോ? അതിനെ ഭയക്കുന്നവർ തന്നെയാണ് ഷാഫിയുടെ സംഘടനാപരമായ നേതൃത്വത്തെയും ഭയക്കുന്നതെന്ന് വിശ്വസിക്കണം. എന്നും മുസ്ലിം വിരോധം പറയുന്ന പി.സി ജോർജ് പോലും ഒരിക്കൽ ഷാഫി പറമ്പിലിനെക്കുറിച്ച് പറയുകയുണ്ടായി, ഷാഫി പറമ്പിലുമായി ഒരിക്കൽ അടുത്താൽ ആരും അവന് വോട്ട് കൊടുത്തുപോകുമെന്ന്. ഇതാണ് ഷാഫിയുടെ വിജയം. 

ഉമ്മൻ ചാണ്ടിയ്ക്ക് ശേഷം കേരളം കണ്ടുകൊണ്ടിരിക്കുന്ന ജനകീയ നേതാവ്. ഷാഫിയെ ഭയപ്പെടുന്നവർ ഇടതുപക്ഷത്തിൽ മാത്രമല്ല, സ്വന്തം പാളയത്തിലും ഉണ്ടെന്ന് തീർച്ച. എന്തായാലും ഭാവിയിൽ കോൺഗ്രസിനെ നയിക്കാൻ ശേഷിയുള്ള ഒരാൾ തന്നെ ആയിരിക്കും ഷാഫി പറമ്പിൽ, കെ സുധാകരന് ശേഷം ആ സ്ഥാനം അലങ്കരിക്കാൻ ഏറ്റവും യോഗ്യനും.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 
Shafi Parambil, despite his popularity, has not been elevated to the position of KPCC President due to political and religious dynamics within the Congress Party.


#ShafiParambil #KPCCPresident #KeralaPolitics #CongressLeadership #ShafiPolitics #KeralaCongress

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia