Allegation | രവി ഡിസിയുടെ മാർക്കറ്റിങും ഇരയായി മാറിയ ഇപിയും, അന്തസ് വേണ്ടേ അമ്പാനെ ?

 
Ravi DC, CEO of DC Books
Ravi DC, CEO of DC Books

Photo Credit: Facebook/ Ravi DC

● രവി ഡിസി, ഇ.പി. ജയരാജന്റെ അനുമതിയില്ലാതെ ആത്മകഥ പ്രസിദ്ധീകരിച്ചുവെന്ന് വിമർശനം.
● പുസ്തകത്തിലെ വിവരങ്ങൾ വളച്ചൊടിച്ചുവെന്ന് ആരോപണം.
● ഡി.സി ബുക്സിന്റെ പ്രവർത്തന രീതികളെക്കുറിച്ച് വിമർശനം.

ഭാമനാവത്ത്

കണ്ണൂർ: (KVARTHA) മാധ്യമ രംഗത്തെന്നപോലെ പുസ്തകപ്രസാധന രംഗത്തും വിപണിയെ ആശ്രയിച്ചുള്ള കടുത്ത മത്സരമാണ് നടക്കുന്നത്. എൻ. ബി.എസ് കഴിഞ്ഞാൽ മലയാളത്തിലെ പാരമ്പര്യമുള്ളതും ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത പ്രസാധകനായിരുന്നു ഡി.സി കിഴക്കേമുറി. മലയാളത്തിൽ പ്രസാധനം ഒരു വൻവ്യവസായമാക്കി മാറ്റിയ അതികായകനായിരുന്നു.

തികഞ്ഞ ഗാന്ധിയനും സാമൂഹ്യ വിമർശകനും എഴുത്തുകാരനുമായി ഡി.സി കിഴക്കെമുറി. മലയാളത്തിലെ അതിപ്രശസ്തരായ എഴുത്തുകാരുമായി അദ്ദേഹം ആത്മബന്ധം പുലർത്തി. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ളവർക്ക് താങ്ങും തണലുമായി. ഡി.സി കിഴക്കെമുറിയെ കുറിച്ച് പറയാതെ മലയാള സാഹിത്യത്തെ പരാമർശിക്കാൻ കഴിയില്ല. മലയാളത്തിൽ ഇന്ന് അറിയപ്പെടുന്ന ബെസ്റ്റ് സെല്ലറുകൾ വെളിച്ചം കണ്ടത് ഡി.സി ബുക്ക് സിലൂടെയാണ്.

എഴുത്തിനെ അതിൻ്റെ ധാർമ്മികത നിലനിർത്തിക്കൊണ്ടു വാണിജ്യവത്ക്കരിക്കുകയാണ് ഡി.സി കിഴക്കെമുറി ചെയ്തിരുന്നത്. അത് അങ്ങേയറ്റം വിജയകരമായെന്ന് കോട്ടയത്തു നിന്നും തുടങ്ങി ലോകമാകെ വളർന്ന ഡി.സിയുടെ ചരിത്രം വ്യക്തമാക്കുന്നു.

എന്നാൽ ഡി.സി കിഴക്കെമുറിക്ക് ശേഷം വിദേശത്ത് പോയി പഠിച്ചെത്തിയ മകൻ രവി ഡിസി യെത്തിയതോടെ കാഴ്ച്ചപ്പാടും പ്രവർത്തന ശൈലിയും മാറി. മലയാളത്തിലെ പത്രങ്ങളും ചാനലും പരീക്ഷിച്ചു വിജയിച്ച സെൻസേഷനലുകളിലേക്ക് ഡി.സിയും തിരിഞ്ഞു. ഇതിൻ്റെ അനന്തരഫലമാണ് പച്ചക്കുതിരയെന്ന മാസിക. സ്ഫോടനാത്മകവും നിറം കൊടുത്തതുമായ കാര്യങ്ങളും അനുഭവങ്ങളും വ്യക്തികളെയും അവതരിപ്പിച്ചു വിൽപ്പന പൊടിപ്പൊടിക്കുകയെന്നതാണ് ഡി.സിയുടെ പോളിസി.

ഇതിനായി പച്ചക്കള്ളം പോലും വിളമ്പാൻ ഇവർ തയ്യാറാവും. പ്രസാധകരെന്നതിൽ അപ്പുറം സാംസ്കാരിക മാഫിയയായി രവി ഡിസി യും അദ്ദേഹത്തിൻ്റ നിലയ വിദ്വാൻമാരായ എഴുത്തുകാരും മാറി കഴിഞ്ഞുവെന്നാണ് ആക്ഷേപം. വിവാദങ്ങളും കുത്തിത്തിരിപ്പുമുണ്ടാക്കുന്ന എന്തിൻ്റെ മുകളിലും രവി ചാടിവീഴും. എഴുത്തുകാർ മാത്രമല്ല. പ്രശസ്തിയും പണവും ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാരും സാമുഹ്യപ്രവർത്തകരും മുതൽ ആദിവാസി-ദളിത് നേതാക്കൾ വരെ ഇവരുടെ ഇരകളാണ്.

ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് ഇപി ജയരാജനെന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം. അദ്ദേഹത്തിൻ്റെ പേരിൽ രവിയും കൂട്ടരും പടച്ചുവിട്ട കാര്യങ്ങൾ മുഴുവൻ ഉഡായിപ്പാണെന്ന് വ്യക്തമായിട്ടുണ്ട്. എഴുത്തുകാരൻ അറിയാതെ പുസ്തകപ്രകാശനം ചെയ്യുക, അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുക, വ്യാജമായി എഴുതിയുണ്ടാക്കിയ അധ്യായങ്ങൾ മാധ്യമങ്ങൾക്ക് ഉപതെരഞ്ഞെടുപ്പ് ദിവസം ചോർത്തി നൽകുക ഇങ്ങനെ ഒന്നിനൊന്ന് അന്തസില്ലാത്ത പണിയാണ് രവി ഡി.സിയും കൂട്ടരും ചെയ്തു കൂട്ടിയത് എന്നാണ് ആരോപണം.

ഏറ്റവും ഒടുവിൽ വലതുപക്ഷ മാധ്യമങ്ങൾ ഇപിയെ പരിഹസിക്കാൻ ഒന്നര പതിറ്റാണ്ടായി വിശേഷിപ്പിക്കുന്ന മുൻ പ്രസംഗത്തിലെ കട്ടൻ ചായയും പരിപ്പുവടയുമെന്ന പ്രയോഗം പുസ്തകത്തിൻ്റെ കവർ തലക്കെട്ടായി മാറ്റുകയും ചെയ്തിരിക്കുന്നു. ഇതിലേറെയുള്ള ഒരു അപമാനം 75 വയസ് തികയുന്ന ഇ.പി യെന്ന കമ്യുണിസ്റ്റ് നേതാവിന് വരാനുണ്ടോ? താൻ ഫെസിലിറ്റേറ്റർ മാത്രമാണെന്നും പൊതു പ്രവർത്തകരെ ബഹുമാനിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം ഷാർജാ പുസ്തകോത്സവത്തിനിടെ മാധ്യമപ്രവർത്തകരോട് രവി പറഞ്ഞത്. ഈക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനും അദ്ദേഹം വിസമ്മതിച്ചു.

പറയാനുള്ള കാര്യങ്ങൾ പറഞ്ഞുവെന്നാണ് വാദം. ഇതൊക്കെ തൊടുന്യായങ്ങളാണെന്ന് വ്യക്തമാണ്. അന്തസുണ്ടെങ്കിൽ രവി ഡി.സി കേരളീയ സമൂഹത്തോടും ഇപി ജയരാജനോടും മാപ്പുപറയുകയാണ് വേണ്ടി. ഇനിയും കാണിക്കരുത് ഇമ്മാതിരി തെമ്മാടിത്തരം.

#RaviDC #EPJayarajan #DCBooks #MalayalamLiterature #BookControversy #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia