'പാർട്ടി തോറ്റതിന് കാരണം ജനങ്ങളാണെന്ന നിലപാട് തിരുത്തണം'; പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് രമേശ് ചെന്നിത്തലയുടെ വിമർശനം
ADVERTISEMENT
● എംഎൽഎമാരായ വി കുഞ്ഞികൃഷ്ണനെയും ടി കെ ഗോവിന്ദൻ മാസ്റ്ററെയും ഭീഷണിപ്പെടുത്താൻ ജില്ലാ സെക്രട്ടറിക്ക് എന്ത് അധികാരമെന്ന് ചോദിച്ചു
● തളിപ്പറമ്പിലെ സ്ഥാനാർഥി തോറ്റത് സ്ത്രീയാണെന്ന് പറയുന്നത് അങ്ങേയറ്റം സ്ത്രീവിരുദ്ധ പ്രസ്താവനയാണെന്ന് വ്യക്തമാക്കി
● ഓപ്പറേഷൻ തൂഫാൻ പദ്ധതിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും എം വി ഗോവിന്ദനും ഇകഴ്ത്തുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചു
● കേരള പൊലീസ് ലഹരി മാഫിയയുടെ വേരറുക്കാൻ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കണ്ണൂർ: (KVARTHA) രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തള്ളിപ്പറഞ്ഞത് കേന്ദ്ര കമ്മിറ്റി തീരുമാനത്തെയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിങ്കളാഴ്ച (ഓഗസ്റ്റ് 31) കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും എംഎൽഎമാരായ വി കുഞ്ഞികൃഷ്ണനെയും ടി കെ ഗോവിന്ദൻ മാസ്റ്ററെയും രാഷ്ട്രീയ വിശദീകരണ പൊതുയോഗങ്ങളിൽ എന്തോ ചെയ്തു കളയുമെന്ന് ഭീഷണിപ്പെടുത്താൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന് എന്തധികാരമെന്ന് അദ്ദേഹം ചോദിച്ചു.
തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർഥി തോറ്റത് സ്ത്രീയാണെന്നതുകൊണ്ടാണെന്ന് പറയുന്നത് അങ്ങേയറ്റം സ്ത്രീവിരുദ്ധ പ്രസ്താവനയാണ്. ഇതിനോട് എം വി ഗോവിന്ദൻ മാസ്റ്റർ യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. സ്ത്രീകൾ വീട്ടിൽ തന്നെ ഇരിക്കണമെന്ന് കാന്തപുരം പറഞ്ഞത് സമസ്തയുടെ നിലപാടാണ്. സ്ത്രീകൾ പൊതുരംഗത്ത് വരരുതെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളെ വെല്ലുവിളിക്കുന്നു
രാഷ്ട്രീയ വിശദീകരണ സമ്മേളനങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. പാർട്ടി തോറ്റതിന് കാരണം ജനങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്. വിപുലീകൃത സംസ്ഥാന സമ്മേളനത്തിന് മുൻപായി പാർട്ടിയിലെ രോഷം തണുപ്പിക്കാനാണ് ഇത്തരം യോഗങ്ങൾ ഇപ്പോൾ നടത്തുന്നത്. ഇതിൽ എം വി ഗോവിന്ദൻ മാസ്റ്റർ എന്തുകൊണ്ട് പങ്കെടുത്തില്ലെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പാലത്തായി കേസും ഓപ്പറേഷൻ തൂഫാനും
പാലത്തായി പീഡന കേസിൽ പ്രതിക്ക് ജാമ്യം കിട്ടിയ സംഭവത്തിൽ സർക്കാരിന് പങ്കില്ല. ഇത്തരം കേസുകളിലൊന്നും ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് യുഡിഎഫ് പ്രക്ഷോഭത്തെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതും തുടർന്ന് കോടതിയിൽ നിന്നും ശിക്ഷ ഏറ്റുവാങ്ങിയതും. ഹൈകോടതിയിൽ ഇരയുടെ വാദം അവതരിപ്പിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്ച വന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നും പരാതിയുണ്ടെങ്കിൽ ഇക്കാര്യം അന്വേഷിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളുടെയും പിന്തുണ നേടിയ ഓപ്പറേഷൻ തൂഫാൻ പദ്ധതിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും എം വി ഗോവിന്ദനും ഇകഴ്ത്തുന്നത് ശരിയല്ല. പദ്ധതി നല്ല രീതിയിൽ മുൻപോട്ടു പോകാൻ എല്ലാവരും രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി നിൽക്കണം. കേരള പൊലീസ് ലഹരി മാഫിയയുടെ വേരറുക്കാൻ മികച്ച പ്രവർത്തനമാണ് നടത്തുന്നത്.
അന്താരാഷ്ട്ര ലഹരി മാഫിയയുടെ പുതിയ തന്ത്രങ്ങളെല്ലാം കേരള പൊലീസ് പൊളിച്ചു. ഓപ്പറേഷൻ തൂഫാനെ വിമർശിക്കുന്ന പ്രതിപക്ഷ നേതാവ് തൻ്റെ ഭരണകാലത്ത് 500 ഗ്രാം മയക്കുമരുന്ന് കൂടി പിടിച്ചിട്ടില്ലെന്ന് ഓർക്കണമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Congress leader Ramesh Chennithala heavily criticized Opposition Leader Pinarayi Vijayan at a press meet in Kannur, accusing him of challenging the people and contradicting the central committee's decisions, while defending Operation Toofan.
#Kvartha #RameshChennithala #PinarayiVijayan #KeralaPolitics #KannurNews #OperationToofan #KeralaNews #MalayalamNews #UDF #LDF #AmmuNews
