Rahul Gandhi | ഫലപ്രഖ്യാപനത്തിനുശേഷം അദാനിയുടെ സ്റ്റോക് നോക്കൂ, മോദി പോയപ്പോള്‍ അദാനിയും പോയി; ഇത്തവണ ലോക് സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ഇന്‍ഡ്യയുടെ ഭരണഘടനയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബിജെപിയെ തടഞ്ഞ രാഷ്ട്രീയ പ്രബുദ്ധരായ യുപിയിലെ ജനങ്ങള്‍ക്ക് നന്ദി
തിരഞ്ഞെടുപ്പ് ഫലം നരേന്ദ്ര മോദിക്കുള്ള വലിയ സന്ദേശം
വാഗ് ദാനങ്ങള്‍ പാലിക്കും
ന്യൂഡെല്‍ഹി: (KVARTHA) ഇത്തവണ ലോക് സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ഇന്‍ഡ്യയുടെ ഭരണഘടനയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂഡെല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. രാഹുലിനൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഉണ്ടായിരുന്നു.
ഭരണഘടനയെ സംരക്ഷിച്ചത് കര്‍ഷകരും ആദിവാസികളും ഉള്‍പെടെയുള്ള രാജ്യത്തെ അടിസ്ഥാനവര്‍ഗമാണെന്നും ബിജെപിയെ തടഞ്ഞ രാഷ്ട്രീയ പ്രബുദ്ധരായ യുപിയിലെ ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഈ പോരാട്ടം ഒരു രാഷ്ട്രീയ പാര്‍ടിക്കും എതിരെയല്ല. തിരഞ്ഞെടുപ്പ് ഫലം നരേന്ദ്ര മോദിക്കുള്ള വലിയ സന്ദേശമാണ്. വാഗ് ദാനങ്ങള്‍ പാലിക്കും. ഫലപ്രഖ്യാപനത്തിനുശേഷം അദാനിയുടെ സ്റ്റോക് നോക്കൂ. മോദി പോയപ്പോള്‍ അദാനിയും പോയെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലേത് ജനങ്ങളുടെ വിജയമാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രതികരിച്ചു. ജനവിധി മോദിക്കെതിരാണ്. ബിജെപി മോദിക്കായി വോട് ചോദിച്ചു. എന്നാല്‍ കോണ്‍ഗ്രസ് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി. പ്രതികൂല സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചതെന്നും ഖര്‍ഗെ പറഞ്ഞു.
