Rahul Gandhi | ഇന്ത്യയിൽ ഇനി രാഹുൽ കാലം; പ്രതിപക്ഷ നേതൃനിരയിലേക്ക് നെഹ്രു കുടുംബത്തിൽ നിന്നുള്ള മൂന്നാമൻ


ഭാമനാവത്ത്
ന്യൂഡൽഹി: (KVARTHA) രാജ്യത്തിൻ്റെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി എത്തുമ്പോൾ ജനാധിപത്യ വിശ്വാസികളിൽ പ്രതീക്ഷകളേറെ. യാഗാശ്വം പോലെ ഏകപക്ഷീയമായ കരുത്തിൽ കുതിച്ചു പാഞ്ഞിരുന്ന നരേന്ദ്ര മോദി സർക്കാരിനുള്ള കടിഞ്ഞാണ് രാഹുലിൻ്റെ പ്രതിപക്ഷ നേതൃസ്ഥാനം.
കഴിഞ്ഞ രണ്ടു തവണ മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാരിന് പ്രതിപക്ഷ നേതാവുണ്ടായിരുന്നില്ല. ആകെ പാർലമെൻ്റ് അംഗങ്ങളുടെ പത്തുശതമാനം ഉണ്ടെങ്കിൽ മാത്രമേ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുകയുള്ളു കഴിഞ്ഞ തവണ 52 സീറ്റുകൾ മാത്രമേ കോൺഗ്രസിനുണ്ടായിരുന്നുള്ളു അതുകൊണ്ടുതന്നെ പ്രതിപക്ഷസ്ഥാനവും നിഷേധിക്കപ്പെട്ടു. എന്നാൽ ഇക്കുറി കോൺഗ്രസിന് മാത്രം നൂറ് സീറ്റുകൾ ഉണ്ട്. അതുകൊണ്ടുതന്നെ പ്രതിപക്ഷ നേതൃപദവിയും അനായാസം ലഭിച്ചു.
വലിയ മാർജനില്ലാതെ മൂന്നാം വട്ടം അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാരിന് കടുത്ത വെല്ലുവിളിയാണ് പ്രതിപക്ഷ സഖ്യം. എപ്പോൾ വേണമെങ്കിലും ഭരണം വീഴ്ത്താനുള്ള കപ്പാസിറ്റി അവർക്കുണ്ട്.
പ്രതിപക്ഷ അംഗങ്ങളുടെ കൂട്ടം ഉള്‍ക്കൊള്ളുന്ന ഒരു ഷാഡോ ക്യാബിനറ്റ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എപ്പോൾ വേണമെങ്കിലും രൂപപ്പെട്ടേക്കാം.
നിലവിലുള്ള സര്‍ക്കാര്‍ വീണാല്‍ ഭരണം പിടിക്കാന്‍ ഒരുങ്ങാൻ ഈ ഷാഡോ ക്യാബിനറ്റിന് കഴിയും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രധാന ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ രാഹുല്‍ ഗാന്ധിക്ക് അഭിപ്രായം പറയാം. പബ്ലിക് അക്കൗണ്ട്സ്, പബ്ലിക് അണ്ടര്‍ടേക്കിംഗുകള്‍, എസ്റ്റിമേറ്റ്സ്, നിരവധി ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റികള്‍ തുടങ്ങി നിര്‍ണായക സമിതികളിലും രാഹുല്‍ ഗാന്ധി അംഗമായിരിക്കും.
സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍, സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ ഓഫ് ഇന്ത്യ, ലോക്പാല്‍ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളുടെ തലവന്മാരെ നിയമിക്കുന്നതിനായി രൂപീകരിച്ച വിവിധ സെലക്ഷന്‍ കമ്മിറ്റികളിലും രാഹുല്‍ ഗാന്ധി അംഗമായിരിക്കും.
ലോക്സഭയില്‍ പ്രതിപക്ഷ നേതാവാകുന്ന ഗാന്ധി കുടുംബത്തിലെ മൂന്നാമത്തെ അംഗമാണ് രാഹുല്‍ ഗാന്ധി. നേരത്തെ രാഹുല്‍ ഗാന്ധിയുടെ മാതാപിതാക്കളായ സോണിയ ഗാന്ധിയും രാജീവ് ഗാന്ധിയും പ്രതിപക്ഷ നേതൃപദവി വഹിച്ചിരുന്നു. ഇതു ഇന്ത്യയുടെ പാര്‍ലമെന്ററി ചരിത്രത്തിലെ അപൂര്‍വതയാണ്.1989-90 കാലയളവിലാണ് രാജീവ് ഗാന്ധി പ്രതിപക്ഷ നേതൃപദവി വഹിച്ചത്. 1999-2004ല്‍ സോണിയ ഗാന്ധിയും പ്രതിപക്ഷ നേതൃപദവി വഹിച്ചിരുന്നു.