Rahul Gandhi | 'ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്‌നേഹവും ബഹുമാനവും വിനയവും നഷ്‌ടമായി'; രാഹുൽ ഗാന്ധി അമേരിക്കയിൽ; ആർഎസ്എസിനും വിമർശനം 

 
Rahul Gandhi addresses Indian-American community in Dallas
Rahul Gandhi addresses Indian-American community in Dallas

Photo Credit: X/ Congress

'ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് മിനിറ്റുകൾക്കുള്ളിൽ ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍ക്കും ഭയമില്ലാതായി'

വാഷിംഗ്ടൺ: (KVARTHA) ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് സ്‌നേഹവും ബഹുമാനവും വിനയവും നഷ്‌ടമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡാലസിൽ ഇന്ത്യന്‍ - അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ അമേരിക്കൻ സന്ദര്‍ശനമാണിത്.


ആർഎസ്എസിനെയും രാഹുൽ വിമർശിച്ചു. ഇന്ത്യ ഒരൊറ്റ ആശയമാണെന്ന് ആർഎസ്എസ് വിശ്വസിക്കുന്നു. എന്നാൽ ഇന്ത്യ എന്നത് അനവധി ആശയങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാതി, ഭാഷ, മതം, ആചാരം, ചരിത്രം എന്നിവയ്ക്കുപരിയായി ഒരോ വ്യക്തിക്കും ഇടം നല്‍കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയിലും പാർട്ടികൾക്കപ്പുറവും ഇല്ലാത്തത് സ്നേഹവും ബഹുമാനവും വിനയവുമാണ്. മതം, സമുദായം, ജാതി, സംസ്ഥാനം, ഭാഷ എന്നീ വ്യത്യാസങ്ങൾക്കപ്പുറം എല്ലാ മനുഷ്യരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറേണ്ടത് നമ്മുടെ കടമയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് മിനിറ്റുകൾക്കുള്ളിൽ ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍ക്കും ഭയമില്ലാതായി. ഇത് ജനാധിപത്യത്തെ തിരിച്ചറിഞ്ഞ ഇന്ത്യയിലെ ജനങ്ങളുടെ വലിയ നേട്ടമാണ്. തങ്ങളുടെ ഭരണഘടന ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നവരുടെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യൻ ഭരണഘടനയുടെ അഖണ്ഡത സംരക്ഷികുവാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും രാഹുൽ വ്യക്തമാക്കി. ഓണം, ഗണേഷ് ചതുർഥി ആശംസകൾ നേർന്നുകൊണ്ടാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ രാഹുലിനെ കേൾക്കാൻ വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.

#RahulGandhi, #RSS, #IndianPolitics, #USVisit, #BJP, #IndianAmericanCommunity

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia