Overseas Outreach | രാഹുല്‍ ഗാന്ധി അമേരിക്കയില്‍; പ്രതിപക്ഷ നേതാവായശേഷമുള്ള ആദ്യ സന്ദര്‍ശനം 

 
Rahul Gandhi Begins US Tour, First Since Becoming Opposition Leader
Rahul Gandhi Begins US Tour, First Since Becoming Opposition Leader

Photo Credit: Facebook / Rahul Gandhi

പ്രവാസികളും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രതിനിധികളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു

ന്യൂയോര്‍ക്ക്: (KVARTHA) മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ലോക് സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയിലെത്തി. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്. ഞായറാഴ്ച ടെക്‌സസിലെ ഡാലസില്‍ എത്തിയ രാഹുലിന് വന്‍ വരവേല്‍പാണ് ലഭിച്ചത്.  പ്രവാസികളും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രതിനിധികളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

ഇതിന്റെ ചിത്രങ്ങള്‍ രാഹുല്‍ പിന്നീട് സാമൂഹികമാധ്യത്തില്‍ പങ്കുവെച്ചു. തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തില്‍ സന്തുഷ്ടനാണെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ആവശ്യമായ ചര്‍ച്ചകളിലും സംഭാഷണങ്ങളിലും പങ്കെടുക്കാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും ചിത്രത്തിന് താഴെ അദ്ദേഹം കുറിച്ചു. 

 

ഡാലസിലെ ഇര്‍വിങ് ടൊയോട്ട മ്യൂസിക് ഫാക്ടറി പവലിയന്‍ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച വെകിട്ട് നാലുമണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രവാസി ഇന്ത്യക്കാരെ രാഹുല്‍ അഭിസംബോധന ചെയ്യും. അമേരിക്കന്‍ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും. 

 

ചൊവ്വാഴ്ചവരെ ഡാലസിലും വാഷിങ് ടണ്‍ ഡി.സിയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി ടെക്‌സാസ്, ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായും അക്കാദമിക് വിദഗ്ധരുമായും  സംവദിക്കും.

#RahulGandhi, #India, #US, #Congress, #diaspora, #politics
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia