Allegation | 'സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറി തന്നെ'; പി ശശിയെ നിയമിച്ചത് പിണറായി തനിച്ചല്ലെന്നും പിവി അന്‍വര്‍
തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. പി ശശിക്കെതിരെ വിശദമായ പരാതി നല്‍കുമെന്ന് പറഞ്ഞ അന്‍വര്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറി തന്നെയാണെന്നും പി ശശിയെ നിയമിച്ചത് പിണറായി തനിച്ചല്ലെന്നും വ്യക്തമാക്കി.
പി ശശിക്കെതിരായല്ല പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരായാണ് താന്‍ പരാതി നല്‍കുക. പൊളിറ്റിക്കല്‍ സെക്രട്ടറി ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടില്ല. സൂചന തെളിവുകളടക്കം പാര്‍ട്ടി സെക്രട്ടറിക്ക് പരാതി നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു. ഈ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത് മുഴുവന്‍ ഒരു വിഭാഗം പൊലീസാണെന്നും അതു തന്നെയാണ് ഏറ്റവും വലിയ തെളിവെന്നും അന്‍വര്‍ വ്യക്തമാക്കി. ഇതൊന്നും പൊളിറ്റിക്കല്‍ സെക്രട്ടറി മാനേജ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വലിയ പരാജയമാണെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി.
അന്‍വറുടെ വാക്കുകള്‍:
ഞാന്‍ പറഞ്ഞതെല്ലാം ശരി, എല്ലാവരെയും തൂക്കിക്കൊല്ലുമെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ പറ്റില്ലല്ലോ. അന്വേഷണം നടക്കണ്ടേ. നേരെ നമുക്ക് അപ്സ്റ്റയറിലേക്ക് കാലെടുത്ത് വയ്ക്കാന്‍ പറ്റില്ലല്ലോ. പടികള്‍ മുഴുവന്‍ കയറിയാലേ അപ്സ്റ്റയറിലേക്ക് കയറാന്‍ പറ്റുകയുള്ളൂ. ഇനി ഞാന്‍ പുറത്തു പറയാന്‍ പോകുന്നത് ഈ സര്‍ക്കാരിനെയും പാര്‍ട്ടിയേയും അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളാണ്. പൊലീസിന്റെ സീക്രട്ട് റിപ്പോര്‍ട്ടുകള്‍ എന്റെ പക്കലുണ്ട്. ഇതൊന്നും ആഭ്യന്തര മന്ത്രിയിലേക്ക് എത്തിയിട്ടില്ല.
പി ശശിക്കെതിരായല്ല പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരായാണ് താന്‍ പരാതി നല്‍കുക. പൊളിറ്റിക്കല്‍ സെക്രട്ടറി ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടില്ല. സൂചന തെളിവുകളടക്കം പാര്‍ട്ടി സെക്രട്ടറിക്ക് പരാതി നല്‍കും. ഈ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത് മുഴുവന്‍ ഒരു വിഭാഗം പൊലീസാണ്. അതു തന്നെയാണ് ഏറ്റവും വലിയ തെളിവ്. ഇതൊന്നും പൊളിറ്റിക്കല്‍ സെക്രട്ടറി മാനേജ് ചെയ്തിട്ടില്ല. അദ്ദേഹം വലിയ പരാജയമാണ്. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ പോസ്റ്റിങ് നടത്തുന്നത് മുഖ്യമന്ത്രി തനിച്ചല്ല.
എഡിജിപി അജിത് കുമാറിനെ മാറ്റുമെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നു. മലപ്പുറം പൊലീസിലെ അഴിച്ചുപണി കൃത്യമായ നടപടിയാണ്. ഇതു തുടക്കമാണ്. നേതാവായ എഡിജിപിയിലേക്ക് എത്തും. എഡിജിപിയെ പരാമര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടിട്ടില്ല- എന്നും അന്‍വര്‍ വ്യക്തമാക്കി.
#KeralaPolitics, #PVAnwar, #GovernmentCrisis, #PSasi, #Controversy, #Allegations