Analysis | പിവി അൻവർ പാർശ്വവൽക്കരിക്കപ്പെട്ട തൊഴിലാളികളുടെ ശബ്‍ദമാകുന്നു; ഗൗരിയമ്മയെയോ എംവി രാഘവനെയോ കൈകാര്യം ചെയ്തത് പോലെ നേരിടാൻ സഖാക്കൾക്കാവില്ല
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പൊലീസിന്റെ അതിക്രമങ്ങളെ തുറന്നുകാട്ടുന്നു.
● പൊതുജനം അൻവറിനെ പിന്തുണയ്ക്കുന്നു.
● കേരളത്തിലെ പൊലീസ് അതിക്രമങ്ങൾ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്.
കെ ആർ ജോസഫ്
(KVARTHA) 'പി വി അൻവർ എംഎൽഎ പാർശ്വവൽക്കരിക്കപ്പെട്ട തൊഴിലാളികളുടെ ശബ്ദമായി മാറുന്നു. പഴം പുഴുങ്ങിയ പോലത്തെ പ്രതിപക്ഷം കണ്ടു പഠിക്കണം അൻവറിനെ പോലെയുള്ള ചങ്കൂറ്റമുള്ള നേതാവിനെ, നേതാക്കൻമാർ ഒന്ന് കണ്ട് പടിക്കുന്നത് നല്ലതാണ്', ഇങ്ങനെ ഇപ്പോൾ വിളിച്ചു പറയുന്നത് പൊതുസമൂഹത്തിലെ സാധാരണ ജനങ്ങളാണ്. സർക്കാരിനെതിരെ ഒരു ഭരണകക്ഷി അംഗമായിരുന്ന എംഎൽഎ തന്നെ രംഗത്തുവന്നതോടെ അദ്ദേഹത്തിന് പൊതുസമൂഹത്തിൽ നിന്ന് കിട്ടുന്ന സ്വീകാര്യത എത്രമാത്രം വലുതാണെന്ന് തിരിച്ചറിയപ്പെടേണ്ടതാണ്.

പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഡ്രൈവര്‍ അബ്ദുൽ സത്താറിന്റെ കുടുംബവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ നടത്തിയ കൂടിക്കാഴ്ചയാണ് ചർച്ചയായിരിക്കുന്നത്. അബ്ദുൽ സത്താറിന്റെ മകന്‍ ഷെയ്ഖ് അബ്ദുള്‍ ഷാനിസും കാസര്‍കോട് റെസ്റ്റ് ഹൗസിലെത്തിയിരുന്നു. ഓട്ടോ തൊഴിലാളികളുമായും എംഎല്‍എ കൂടിക്കാഴ്ച നടത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അബ്ദുൽ സത്താര്‍ ജീവനൊടുക്കിയത്. തുടര്‍ന്ന് എസ്‌ഐ പി അനൂബിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പൊലീസ് ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് അബ്ദുൽ സത്താറിന്റെ കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം കുടുംബം അന്‍വറിനോടും ആവശ്യപ്പെട്ടു. തങ്ങളുടെ പരാതിയില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ലെന്നും കുടുംബം അന്‍വറിനെ അറിയിച്ചു. നേരത്തെ മറ്റൊരു ഓട്ടോഡ്രൈവര്‍ക്കും പൊലീസുകാരില്‍ നിന്നും മോശം അനുഭവം നേരിട്ടിരുന്നു. കുടുംബം പോറ്റാനുള്ള യുദ്ധത്തിലാണ് ഓട്ടോ തൊഴിലാളികളെന്നും പൊലീസിന്റെ ഏറ്റവും വലിയ ഇരകളാണ് ഇവരെന്നും പി വി അന്‍വര്‍ പറഞ്ഞു.
സര്‍ക്കാര്‍ ടാര്‍ഗറ്റ് പിരിക്കാന്‍ ഗുണ്ടകളെ പോലെ പൊലീസ് ഇറങ്ങുകയാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത് കാണില്ല. സര്‍ക്കാരിന് സാമ്പത്തിക ബുദ്ധി മറികടക്കാന്‍ കഴുത്തിന് കത്തിവെക്കുന്ന തട്ടിപ്പുസംഘത്തിന്റെ സ്വഭാവമാണ് പൊലീസ് കാണിക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. ഒരു സാധുവിന്റെ വണ്ടി പൊലീസ് പിടിച്ചിട്ടപ്പോള്‍ ഏതെങ്കിലും നേതാവ് ചോദിക്കാന്‍ പോയോ? യൂണിയന്‍ നേതാക്കള്‍ക്ക് ഉത്തരവാദിത്തം ഇല്ലേ? പിതാവിനെ കാത്തുനില്‍ക്കുന്ന കുടുംബമാണ് അനാഥമായത്. പൊലീസിന്റെ അഹങ്കാരമാണ് റോഡില്‍ കാണുന്നത്. ഇത് ചോദ്യം ചെയ്യാന്‍ കാസര്‍കോട്ടെ ജനതയ്ക്ക് കഴിഞ്ഞില്ലെന്നും അന്‍വര്‍ പറഞ്ഞു. കാസര്‍കോട്ടേക്കും മലപ്പുറത്തേക്കുമാണ് ഏറ്റവും മോശം പൊലീസ് ഉദ്യോഗസ്ഥരെ അയക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു.
നേതാക്കൻമാർ ഒന്ന് കണ്ട് പഠിക്കുന്നത് നല്ലതാണ്. ഇലക്ഷനിൽ മാത്രം പ്രത്യക്ഷപെടുന്ന നേതാക്കന്മാർ ഇനിയെങ്കിലും ഒന്ന് തിരിഞ്ഞ് നോക്കണം. സാധാരണക്കാരന്റെ പ്രശ്നത്തിന്റെ ഗൗരവം നോക്കി ഇടപെടുന്നവരാകണം നേതാക്കന്മാർ. എംഎൽഎ ഇതൊക്കെ ചൂണ്ടിക്കാണിച്ചതാണ് കുഴപ്പം. അതുകൊണ്ട് തന്നെ ചിലർ ഒക്കെ തന്നെ ഇദ്ദേഹത്തെ പരിഹസിച്ച് നടക്കുകയാണ്. സോഷ്യൽ മീഡിയയിലും മറ്റും എം.എൽ.എയ്ക്ക് എതിരെ പോസ്റ്റ് ഇട്ട് കളിക്കുന്നു. കാര്യം ഇങ്ങനെ ഒക്കെ ആയാലും ഇവിടുത്തെ ഭരണ കക്ഷിയുടെ നേതാക്കൾ എത്തിയാൽ കൂടുന്നതിൽ ഏറെ ആളുകൾ പി.വി.അൻവർ എത്തുമ്പോൾ കൂടുന്നു എന്നതാണ് വസ്തുത.
പിവി അൻവറിൻ്റെ രാഷ്ട്രീയ നിലപാടിനോട് യോജിപ്പില്ലാത്തവർ പോലും രഹസ്യമായി ഒരു കാര്യം സമ്മതിക്കുന്നുണ്ട്. പിവി പറയുന്ന ഓരോ കാര്യങ്ങളും നമ്മുടെ നാട്ടിൽ ഇന്ന് നടക്കുന്നുണ്ട് എന്നത്. ഈ അവസരത്തിൽ ഒരാൾ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ്: 'കമ്മികളെ, ഇത് ഗൗരിയമ്മയോ എംവി രാഘവനോ പോയപോലെ അല്ല. Mainstream media/Social media യുടെ കുത്തൊഴുക്കിനൊത്തു സഞ്ചരിക്കുന്ന പുതിയ ഒരു ജനതയുടെ കേരളമാണ്. പാർട്ടിയിൽ സകല അടവുകളും പയറ്റിതെളിഞ്ഞു, ആരെയും കൂസാത്ത അമ്പറാൻ തന്റെ easily polarizable വോട്ടുബാങ്കുമായി വരുമ്പോൾ കമ്മികൾ ശരിക്കും വിരണ്ട്. ദേശീയ പത്രം വരെ പാർട്ടിക്ക് വേണ്ടി അംബാരിക്കാനെ പേടിച്ചു മാപ്പ് പറയേണ്ടി വന്നില്ലേ'.
ഈ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ നഗ്നമായ സത്യം തന്നെയാണ്. ശരിക്കും ഇപ്പോൾ മാർകിസ്റ്റ് നേതാക്കൾ പി.വി.അൻവറിൻ്റെ പ്രസംഗം കേൾക്കാൻ കൂടുന്ന ആളുകളെ കാണുമ്പോൾ പേടിക്കുന്നു എന്നത് യാഥാർത്ഥ്യം. മാർകിസ്റ്റ് നേതാക്കൾക്കും ഈ കാലഘട്ടത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. അവർ ഇന്ന് പഴയപോലെ പരിപ്പു വടയും കട്ടൻ ചായയും കഴിക്കുന്നവരല്ല. അവർക്ക് മുന്തിയ ഹോട്ടലുകളാണ് ആശ്രയം. അതുകൊണ്ട് തന്നെ ഗൗരിയമ്മയെയോ എംവി രാഘവനോ കൈകാര്യം ചെയ്തപോലെ അത്രപെട്ടെന്നൊന്നും അൻവറിനെ കൈകാര്യം ചെയ്യാൻ പറ്റിയെന്ന് വരില്ല. കാരണം, കാലവും സമൂഹവും സഖാക്കളും ഒക്കെ മാറിപ്പോയി.
എന്തിന് ഏറെ പറയുന്നു തൊഴിലാളി യൂണിയനുകളും നേതാക്കളും മാറിയിരിക്കുന്നു. അതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ സംഭവം. ഡ്രൈവർമാർക്ക് സംഘടന ഉണ്ട്, അതിന്റ പ്രസിഡന്റ് ഒന്നും മിണ്ടാതെ ഇരിക്കുന്നു. ചെഗുവേര ഈ കാലത്തെ കേരളത്തിൽ ആണു ജീവിക്കുന്നത് എങ്കിൽ സഖാക്കൾ പറയും ചെഗു കലാപം ഉണ്ടാക്കാനാണൊ ജീവിക്കുന്നത് എന്ന്? അത്രകണ്ട് മാറിയിരിക്കുന്നു ഇവിടുത്തെ സഖാക്കന്മാരും സി.പി.എം നേതാക്കളും. പി വി അൻവറിനെപ്പോലെ ഇങ്ങിനെ ചോദിക്കാനും പറയുവാനും ആളുണ്ടെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വൃത്തികേടുകൾ കുറയും.
ജനങ്ങള്‍ കൊടുക്കുന്ന നികുതി പണത്തില്‍ നിന്ന് ശമ്പളം വാങ്ങിച്ച് അതേ ജനങ്ങളുടെ നെഞ്ചത്ത് ചവിട്ടുന്നു. അതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. പോലീസും ഗുണ്ടകളും കള്ളന്മാരും അഴിഞ്ഞാടുന്ന കാട്ടുകള്ളന്മാരുടെ നാടായിരിക്കുന്നു ഈ കൊച്ചുകേരളം. ഈ അവസരത്തിൽ ഇതുമായി ബന്ധപ്പെട്ട് ഒരാൾ കുറിച്ച കുറിപ്പ് ഇങ്ങനെയായിരുന്നു: 'കേരളത്തിൻറെ മണ്ണിൽ ഇതും ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണ്. അതിൻറെ കാരണം നമ്മൾ ജനങ്ങൾ അടിമകളാണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഇന്ന് ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ ആവറേജ് 10 ലക്ഷം ആളുകൾ ഉണ്ടായിരിക്കും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
മൂന്നരക്കോടി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുകൊണ്ടാണ് ഈ പറയുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട ആളുകൾക്കും ശമ്പളവും പെൻഷനും മറ്റാനുകൂല്യങ്ങളും കൊടുത്തു കൊണ്ടിരിക്കുന്നത്. ഇത് ഓരോ പൗരനും മനസ്സിലാക്കി കൊടുക്കുവാൻ ഇതുവരെ മാറിമാറി ഭരിച്ച ഒരു സർക്കാരിനും കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്. പിന്നെ മാതൃകയാക്കണമെങ്കിൽ തെറ്റ് ചെയ്ത ഉദ്യോഗസ്ഥരെ കൃത്യമായി ശിക്ഷ നടപടികൾക്ക് വിധേയമാക്കണം. അത് ഇതുവരെ ഉണ്ടായിട്ടില്ല ,ഉണ്ടാവാതിരിക്കാൻ ഉണ്ടാകുന്ന കാരണങ്ങൾ എന്താണെന്ന് നമുക്കൊന്ന് പരിശോധിച്ചു നോക്കാം.
ഇന്ന് കേരളത്തിൽ പ്രധാനപ്പെട്ട 3 തൊഴിലാളി സംഘടനകൾ ആണ് ഉള്ളത്. ബിഎംഎസ്, ഐഎൻടിയുസി, സിഐടിയു ഇതു കൂടാതെ മറ്റു ചില ചെറുകട സംഘടനകളും കൂടെ ഉണ്ട്. കേരളത്തിലുള്ള 99% സർക്കാർ ഉദ്യോഗസ്ഥരും ഏതെങ്കിലും ഒരു സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ അവർ കൈക്കൂലി വാങ്ങിയാലും കൊലപാതകം നടത്തിയാലും അഴിമതി നടത്തിയാലും അവരെ സംരക്ഷിക്കാൻ ഈ സംഘടനകൾ ഉണ്ട്. ഈ സംഘടനകൾ ആരാണ് കൈകാര്യം ചെയ്യുന്നത്. ഇവിടെ മാറിമാറി ഭരിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടികൾ തന്നെയാണ്. അവർക്ക് ശമ്പളം വർധിപ്പിക്കാനും പെൻഷൻ വർധിപ്പിക്കാൻ മറ്റാനുകൂല്യങ്ങൾ വർധിപ്പിക്കുവാനും യാതൊരു സമരത്തിന്റെയും ആവശ്യമില്ല.
എന്നാൽ ഇടയ്ക്കിടയ്ക്ക് ചില പ്രഹസനങ്ങൾ കാണിക്കാറുണ്ട്. നമ്മൾ അത് കാണാറുണ്ട്. ഈ ജനാധിപത്യ രാജ്യത്ത് സർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളത് ജനങ്ങളുടെ സ്വത്തിനും ജീവനും സമ്പത്തിനും സംരക്ഷണം നൽകുക എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ്. അത് പോലീസ് വകുപ്പ് മാത്രമല്ല മറ്റു എല്ലാ വകുപ്പുകളും അതിൽ ഉൾപ്പെടുന്നതാണ്. എന്നാൽ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് നമ്മൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
എന്നാൽ ആരും തന്നെ തുറന്നു പറയുവാനോ വെളിപ്പെടുത്തുവാനോ മുന്നോട്ടു വരുന്നില്ല എന്നുള്ളതാണ്. അതിൻറെ കാരണം എന്താണെന്ന് വെച്ചാൽ നമ്മൾ കേരളത്തിലുള്ള ജനങ്ങൾ അടിമകൾ ആണെന്ന് ബോധ്യപ്പെടുത്തി കഴിഞ്ഞു. കാരണം അവനവൻ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ എന്ത് ചെറ്റത്തരം ചെയ്തു കഴിഞ്ഞാലും അതിന് ന്യായീകരിക്കുന്ന ന്യായീകരണ തൊഴിലാളികൾ ആയി മാറിക്കഴിഞ്ഞു. അത് നമ്മൾ കാണാറുണ്ട്'.
ഇതാണ് ആ പോസ്റ്റ്. ഇതിൽ പറയുന്ന കാര്യങ്ങൾ നിഷ്പക്ഷമായി വിലയിരുത്തിയാൽ ഒറ്റയടിക്ക് എതിർക്കാൻ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല. ഈ അവസരത്തിൽ പി വി അൻവർ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങൾക്ക് പ്രാധാന്യമർഹിക്കുന്നു. ജനപിന്തുണ ഏറുന്നു എന്നത് കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. ഇങ്ങനെ പോകുമ്പോൾ സ്പീക്കർ ചോദിച്ച ചോദ്യം പ്രസക്തമാണ്, സത്യത്തിൽ ആരാ പ്രതിപക്ഷ നേതാവ്?
#PVAnvar #KeralaPolitics #PoliceBrutality #SocialJustice #LaborRights
