SWISS-TOWER 24/07/2023

Controversy | പി വി അൻവർ പത്തിമടക്കി; ഈ ചോദ്യങ്ങൾ ബാക്കി

 
CPI(M) Leader P.V. Anvar Backtracks Amidst Corruption Allegations
CPI(M) Leader P.V. Anvar Backtracks Amidst Corruption Allegations

Photo Credit: Facebook/ PV Anvar

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● അൻവറിന്റെ തീരുമാനം സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾക്ക് വഴിവച്ചു.
● സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയ്ക്ക് പിന്നാലെയാണ് തീരുമാനം.
● അൻവർ തന്റെ നിലപാട് മാറ്റി പാർട്ടി തീരുമാനം അംഗീകരിച്ചു.

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA ) പാർട്ടി ശാസനയിൽ പത്തി മടക്കിയ പി വി അൻവർ പുഴുക്കുത്തുകൾക്കെതിരെ താൻ നടത്തിയ പോരാട്ടങ്ങൾ അവസാനിപ്പിച്ച് മാളത്തിലേക്ക് മടങ്ങുന്നുവോയെന്ന ചർച്ച സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായി തുടരുന്നു. ഇതോടെ രണ്ടു മാസം നീണ്ട രാഷ്ട്രീയവിവാദങ്ങൾക്ക് വിരാമമായെങ്കിലും തൻ്റെ പരാതിയിന്മേലുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരും വരെ കാത്തിരിക്കാനാണ് അൻവറിൻ്റെ തീരുമാനം. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ ഇനി പരസ്യപ്രതികരണമുണ്ടാകില്ല, എന്നാൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന തനിക്കെതിരെയല്ല നല്‍കിയത്, അണികള്‍ക്കുള്ള വിശദീകരണമെന്നാണ് നിലപാട്. 

Aster mims 04/11/2022

CPI(M) Leader P.V. Anvar Backtracks Amidst Corruption Allegations

താമസിയാതെ അന്‍വര്‍ തൻ്റെ നിലപാട് വ്യക്തമാക്കിയേക്കും. അന്‍വറിനെ തള്ളി സിപിഎം സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മയപ്പെടുത്താൻ അന്‍വര്‍ തയ്യാറായത്
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയേയും സര്‍ക്കാരിനേയും കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് പരാതി നല്‍കിയ ശേഷവും അന്‍വര്‍ വാര്‍ത്താസമ്മേളനത്തിലൂടെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. 

പ്രതിപക്ഷം വിഷയം ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസംവിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പി വി അന്‍വറിനെ തള്ളി രംഗത്തുവന്നു. അന്‍വറിന്റേത് ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലമല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അന്‍വറിന്റെ വഴി വേറെയാണ്. കോണ്‍ഗ്രസില്‍ നിന്നാണ് അന്‍വര്‍ വന്നതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഇതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പ്രസ്താവന ഇറക്കിയത്. ഇതോടെ പാർട്ടിക്കുള്ളിൽ പിൻതുണച്ചവർ പിൻവലിഞ്ഞതോടെ അൻവർ തൻ്റെ പോരാട്ടത്തിൻ്റെ പത്തി മടക്കുകയായിരുന്നു.
 

Controversy

ഇതിനിടെ വിവാദങ്ങള്‍ക്കിടെയാണ് ഫേസ്ബുക്ക് കവര്‍ ചിത്രം അൻവർ മാറ്റി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള അന്‍വറിന്റെ ചിത്രമാണ് കവര്‍ചിത്രമാക്കിയത്. നേരത്തെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമായിരുന്നു ഇത്. വിവാദ വിഷയങ്ങളില്‍ പരസ്യപ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് കവര്‍ ചിത്രവും മാറ്റിയത്. പാര്‍ട്ടിയില്‍ തനിക്ക് പൂര്‍ണ വിശ്വാസം ഉണ്ട്. പാര്‍ട്ടിയാണ് എല്ലാത്തിനും മുകളിലെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

താന്‍ ഇടതുപാളയത്തില്‍ നിന്ന് പുറത്തിറങ്ങുന്നത് നോക്കിനില്‍ക്കുന്നവര്‍ക്ക് നിരാശയേ വഴിയുള്ളൂ. ഈ പാര്‍ട്ടിയും ആളും വേറെയാണ്. താന്‍ നല്‍കിയ പരാതികള്‍ക്ക് പരിഹാരമുണ്ടാവുമെന്ന ബോധ്യം തനിക്കുണ്ട്. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു എളിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ പാര്‍ട്ടി നല്‍കിയ നിര്‍ദേശം അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം.

പിവി അൻവർ പത്തിമടക്കിയെങ്കിലും മലപ്പുറം എസ്പിയില്‍ തുടങ്ങി എഡിജിപിയിലേക്കും പിന്നീട് പൊളിറ്റിക്കല്‍ സെക്രട്ടറിയിലും എത്തിയ അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. എഡിജിപിയുടെ ആർഎസ്എസ് നേതാക്കളുമായുള്ള ചർച്ച, കൊലപാതകം, സ്വർണക്കടത്ത്, ലഹരിമരുന്ന്, കൈക്കൂലി തുടങ്ങിയ ഗുരുതര ആരോപണങ്ങൾ മുതൽ തൃശൂർ പൂരം അലങ്കോലമാക്കിയത് വരെയുള്ള വിഷയങ്ങൾ അൻവർ ഉയർത്തിയിരുന്നു. 

ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരും പാർട്ടിയും നടത്തുന്ന അന്വേഷണത്തിന്റെ ഫലം ഇപ്പോഴും ഒരു ചോദ്യചിഹ്നമായി നിലനിൽക്കുന്നു. ഈ വിഷയങ്ങളിൽ ഇനി എന്ത് നടപടികളാണ് സ്വീകരിക്കുക, കുറ്റക്കാരെ ശിക്ഷിക്കുമോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനിയും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. സർക്കാരിന്റെയും പാർട്ടിയുടെയും അന്വേഷണത്തിൽ ഈ കാര്യങ്ങളിൽ എന്ത് നടപടിയുണ്ടാകുമെന്ന ചോദ്യമാണ് ബാക്കിയാകുന്നത്.

#PVAnvar #CPM #KeralaPolitics #India #Suspension #Controversy #Allegation #ChiefMinister

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia