Criticism | സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം: പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ വിവാദത്തിൽ ഇ പിയെ നിർത്തിപ്പൊരിച്ച് പൊതു ചർച്ച

 
Signboard Of Criticism
Signboard Of Criticism

Representational Image Generated by Meta AI

● 'ഇ.പി. ജയരാജൻ്റെ പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു'
● 'കേന്ദ്ര കമ്മിറ്റിയംഗമെന്ന ഗൗരവം ഇ.പി. ജയരാജൻ പാലിക്കുന്നില്ല'
● 'പാർട്ടിയിലെ മറ്റ് നേതാക്കളെ സംശയത്തിലാക്കുന്ന പ്രസ്താവനകൾ നടത്തുന്നു'

കണ്ണൂർ: (KVARTHA) സിപിഎം കണ്ണൂർ ജില്ലാ സമ്മേളന പ്രതിനിധി ചർച്ചയിൽ കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനെതിരെ കടുത്ത വിമർശനം. ഇ പി ജയരാജനെ വേദിയിൽ ഇരുത്തിയാണ് തളിപ്പറമ്പ് ഏരിയയിൽ നിന്നുള്ള പ്രതിനിധികൾ വിമർശനം അഴിച്ചുവിട്ടത്. പാർട്ടിക്ക് അതീതനായി പ്രവർത്തിക്കുന്ന നേതാവാണ് ഇപി ജയരാജൻ. കേന്ദ്ര കമ്മിറ്റിയംഗമെന്ന ഗൗരവം പലപ്പോഴും ഉൾകൊണ്ടു പ്രവർത്തിക്കാറില്ല. തെരത്തെടുപ്പ് കാലങ്ങളിൽ വിവാദ പ്രസ്താവനകൾ നടത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത് ഇ പി ജയരാജൻ്റെ പതിവാണെന്നും വിമർശനമുയർന്നു. 

താൻ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞ് ഇപി ജയരജൻ പാർട്ടിയെ ഭീഷണിപ്പെടുത്തുകയാണ്. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവേദക്കറുമായി ഇപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന ചോദ്യവും പ്രതിനിധികളിൽ ചിലർ ചോദിച്ചു. എൽഡിഎഫ് കൺവീനർ പദവിയിൽ ഇ പി ജയരാജൻ ഒരു പരാജയമാണെന്നായിരുന്നു മലയോര മേഖലയിലെ ഒരു സഖാവിൻ്റെ വിമർശനം. കേരളത്തെ പിടിച്ചു കുലുക്കുന്ന സംഭവങ്ങൾ നടന്നാൽ പോലും പാപ്പിനിശേരി അരോളിയിലെ വീട്ടിൽ നിന്നും വാർത്താസമ്മേളനം നടത്തി ഇടപെടുന്ന കൺവീനറായിരുന്നു ഇ പി ജയരാജനെന്ന പരിഹാസവും ചിലർ ഉയർത്തി. 

ഇപിക്കെതിരെ വൈദേകം റിസോർട്ട് ഉടമസ്ഥതയുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ദല്ലാൾ നന്ദകുമാർ ഇടനിലക്കാരനായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചതും വിമർശനങ്ങളായി ഉയർന്നുവന്നു. മാധ്യമങ്ങളിൽ വരുന്ന അഭിമുഖങ്ങളിൽ തനിക്കെതിരെ ഗുഡാലോചന നടക്കുന്നുവെന്ന് ഇ പി എപ്പോഴും പറയുന്നു..ഇതുപാർട്ടിയിലെ മറ്റു നേതാക്കളെ സംശയത്തിൻ്റെ നിഴലിലാക്കുന്നതാണ്. ആരാണ് തനിക്കെതിരെ ഗുഡാലോചന നടത്തുന്നതെന്ന് ഇ പി ജയരാജൻ പാർട്ടിക്കുള്ളിൽ വ്യക്തമാക്കണമെന്നും ചില പ്രതിനിധികൾ ആവശ്യപ്പെട്ടു.

ഇ പിയുടെ മണ്ഡലമായ കല്യാശേരി, പാപ്പിനിശേരി ഏരിയകളിൽ നിന്നുള്ള സമ്മേളന പ്രതിനിധികൾ ഇപിക്കെതിരെ മൃദുസമീപനം പുലർത്തിയപ്പോൾ മറ്റിടങ്ങളിൽ നിന്നും അതിരൂക്ഷമായ വിമർശനം ഉയരുകയായിരുന്നു.

E.P. Jayarajan faced severe criticism at the CPM Kannur district conference. Delegates questioned his meeting with Prakash Javadekar, his involvement in the Vaidekam resort controversy, and his relationship with broker Nandakumar. He was accused of acting above the party, making controversial statements, and failing as LDF convener.

#E.P.Jayarajan, #CPMKannur, #PrakashJavadekar, #VaidekamResort, #Controversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia