Protest | ബംഗാളിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധം കത്തുന്നു; കേന്ദ്രസേനയെ വിന്യസിച്ചു; സമാധാനത്തിനായി മമതയുടെ അഭ്യർഥന

 
Protests Against Waqf Law Intensify in Bengal; Central Forces Deployed; Mamata Appeals for Peace
Watermark

Image Credit: Facebook/ Calcutta High Court & More

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● നിയമം ബംഗാളിൽ നടപ്പാക്കില്ലെന്ന് മമതയുടെ ഉറപ്പ്.
●കുഴപ്പക്കാർക്കെതിരെ കർശന നടപടിയെടുക്കും.

കൊൽക്കത്ത:(KVARTHA) ഭേദഗതി വരുത്തിയ വഖഫ് നിയമത്തിനെതിരായ അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ മമത ബാനർജി സമാധാനത്തിനായുള്ള അഭ്യർത്ഥന നടത്തി. ബംഗാളിൽ ഇത് നടപ്പിലാക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ അവർ പ്രകോപനങ്ങൾക്ക് വഴങ്ങരുതെന്നും കുഴപ്പക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി.

Aster mims 04/11/2022

മുർഷിദാബാദിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധം ശക്തമായതിനെ തുടർന്ന് അക്രമങ്ങൾ വ്യാപകമായിരുന്നു. സ്വത്ത് നാശമുണ്ടാകുകയും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്ത സംഭവങ്ങളിൽ സംസ്ഥാന പോലീസിനെ സഹായിക്കാൻ അതിർത്തി രക്ഷാ സേനയുടെ (ബിഎസ്എഫ്) അഞ്ച് കമ്പനികളെ വിന്യസിച്ചു. ഈ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കൽക്കട്ട ഹൈക്കോടതി ബംഗാളിൽ കേന്ദ്ര സേനയെ വിന്യസിക്കാൻ ഉത്തരവിട്ടു.

ചില ജില്ലകളിലുണ്ടായ നിരവധി അക്രമ സംഭവങ്ങളിൽ കുറഞ്ഞത് മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്നാണ് മുഖ്യമന്ത്രി 'എക്സിൽ' ഒരു പ്രസ്താവന പോസ്റ്റ് ചെയ്തത്. 'എല്ലാ മതങ്ങളിലുമുള്ള എല്ലാവരോടുമായി എൻ്റെ ആത്മാർത്ഥമായ അഭ്യർത്ഥനയാണിത്. ദയവായി ശാന്തത പാലിക്കുക, സംയമനം പാലിക്കുക. മതത്തിൻ്റെ പേരിൽ ഒരു മതവിരുദ്ധ പെരുമാറ്റത്തിലും ഏർപ്പെടരുത് - മമത കുറിച്ചു.'ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണ്. രാഷ്ട്രീയത്തിനുവേണ്ടി കലാപത്തിന് പ്രേരിപ്പിക്കരുത്. കലാപത്തിന് പ്രേരിപ്പിക്കുന്നവർ സമൂഹത്തെ ദ്രോഹിക്കുകയാണ്' -ബുധനാഴ്ച മുസ്ലിം സമുദായത്തിലെ പണ്ഡിതന്മാരുമായും നേതാക്കളുമായും അടിയന്തര യോഗം വിളിച്ച തൃണമൂൽ മേധാവി കൂട്ടിച്ചേർത്തു.

മതം എന്നാൽ മനുഷ്യത്വം, സൗഹാർദ്ദം, ഐക്യം എന്നിവയാണ് അർത്ഥമാക്കുന്നതെന്ന് ഞാൻ കരുതുന്നു. സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയതാണ് ഈ നിയമം. ഞങ്ങളുടെ പാർട്ടിയെയോ ഇവിടുത്തെ സർക്കാറിനെയോ അതിന് ഉത്തരവാദികളാക്കാൻ കഴിയില്ല. ഓർക്കുക, പലരും എതിർക്കുന്ന നിയമം ഞങ്ങൾ നിർമ്മിച്ചതല്ല. കേന്ദ്ര സർക്കാരാണ് ഈ നിയമം നിർമിച്ചത്. അതിനാൽ നിങ്ങൾ ആഗ്രഹിക്കുന്ന ഉത്തരം കേന്ദ്ര സർക്കാറിൽ നിന്ന് തേടണമെന്നും അവർ പറഞ്ഞു. നിയമവുമായി ബന്ധപ്പെട്ട് മുസ്‌ലിംകൾക്കുള്ള പരാതികൾ മമത അംഗീകരിക്കുകയും ബംഗാളിലെ ആളുകളോട് തന്നിൽ വിശ്വസിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

സംസ്ഥാനത്തെ പൊലീസിൻ്റെയും ക്രമസമാധാനത്തിൻ്റെയും ഉത്തരവാദിത്തമുള്ള ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മമത, അക്രമത്തിനെതിരെ തൻ്റെ സർക്കാറിൻ്റെ വിട്ടുവീഴ്‌ചയില്ലാത്ത സമീപനത്തെക്കുറിച്ച് ജനങ്ങളെ ഓർമിപ്പിച്ചു. കൂടാതെ, കലാപത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരെ ഞങ്ങൾ നിയമനടപടി സ്വീകരിക്കുമെന്ന് ഓർമ്മിക്കുക. ഒരു അക്രമ പ്രവർത്തനവും ഞങ്ങൾ അംഗീകരിക്കുന്നില്ലെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. ചില രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നു. അവരുടെ പ്രേരണക്ക് വഴങ്ങരുതെന്നും അവർ കൂട്ടിച്ചേർത്തു.

'വികസന വിഷയത്തിൽ രാഷ്ട്രീയമായി ഞങ്ങളെ തോൽപിക്കുന്നതിൽ പരാജയപ്പെട്ടതിന് ശേഷം, മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കൽ അജണ്ട ഉപയോഗിച്ച് പലരും ഇപ്പോൾ ബംഗാളിൽ അശാന്തി സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ചിലർ ബംഗാൾ കത്തിക്കാൻ ആഗ്രഹിക്കുന്നു' എന്ന് തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി സംഘർഷങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പറഞ്ഞു.

അതിനിടെ, ബി.ജെ.പിയുടെ സുവേന്ദു അധികാരി അവരുടെ രാജി ആവശ്യപ്പെട്ടു രംഗത്തെത്തി. 'നിങ്ങൾക്ക് അൽപമെങ്കിലും നാണമുണ്ടെങ്കിൽ രാജിവെക്കൂ. നിങ്ങൾ സംസ്ഥാനത്തെ അരാജകത്വത്തിൻ്റെ തീ കത്തിക്കുകയും അതിൽ നിങ്ങളുടെ രാഷ്ട്രീയ അപ്പം ചുട്ടെടുക്കുകയും ചെയ്യുന്നു'വെന്ന് പ്രതിപക്ഷ നേതാവ് 'എക്‌സി'ൽ എഴുതി.

ഈ ആരോപണങ്ങളെ മമത ബാനർജി ശക്തമായി അപലപിച്ചു. ബിജെപി കലാപം ആസൂത്രണം ചെയ്യുകയാണെന്നും കലാപത്തിന് പ്രേരിപ്പിക്കുന്നത് ബിജെപിയാണെന്നും മമത ആരോപിച്ചു.

Violent protests against the amended Waqf law are ongoing in Bengal, leading to the deployment of central forces in Murshidabad. Chief Minister Mamata Banerjee has appealed for peace, assuring that the law will not be implemented in Bengal and warning against provocations. She accused the BJP of instigating the unrest.

#BengalProtests, #WaqfLaw, #MamataBanerjee, #CentralForces, #PeaceAppeal, #IndianPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia