Protest | എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധം: ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ അതിക്രമിച്ച് കയറിയ യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

 
 Youth Morcha protests at Kannur District Panchayat
 Youth Morcha protests at Kannur District Panchayat

Photo Caption: യുവമോർച്ച പ്രവർത്തകർ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ പ്രതിഷേധിക്കുന്നു. Photo: Arranged

● ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
● യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. 
● എ.ഡി.എം കെ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

കണ്ണൂർ: (KVARTHA) എ.ഡി.എം കെ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ കണ്ണൂർ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ ഇരച്ചുകയറി. യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. 

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ ജില്ലാ പഞ്ചായത്തിലേക്ക് പ്രകടനമായി എത്തിയ യുവമോർച്ച പ്രവർത്തകർ പൊലീസ് വലയം മറികടന്ന് ഗേറ്റ് മറികടന്ന് ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് കയറുകയായിരുന്നു. കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവമോർച്ച നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കിയത്. 

യുവമോർച്ച കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി, സെക്രട്ടറി അർജുൻ ദാസ്, അരുൺ കൈതപ്രം, ട്രഷറർ അക്ഷയ്കൃഷ്ണ, മണ്ഡലം ജനറൽ സെക്രട്ടറി ബിനിൽ കണ്ണൂർ എന്നിവർ നേതൃത്വം നൽകി.

#KannurNews #KeralaPolitics #YouthMorcha #Protest #ADMDeath #DistrictPanchayat #PoliceArrest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia