Corruption | വീണ വിജയനെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി; സിഎംആർഎൽ ഇടപാടിൽ നിർണ്ണായക നീക്കം


● വീണയുടെ കമ്പനിയായ എക്‌സാലോജിക്കും സിഎംആർഎൽ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്.
● യാതൊരു സേവനവും നൽകാതെ 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്‌ഐഒ കണ്ടെത്തൽ.
● 182 കോടി രൂപ രാഷ്ട്രീയ നേതാക്കൾക്ക് ഉൾപ്പെടെ കമ്പനി വകമാറ്റി നൽകിയെന്നും കണ്ടെത്തൽ.
● പത്തുവർഷംവരെ തടവുലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
● ഏത് ഏജൻസിയാണ് കേസ് അന്വേഷിക്കുക എന്നു വ്യക്തമല്ല.
തിരുവനന്തപുരം: (KVARTHA) സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകി. ഇതോടെ കേസിൽ വീണ പ്രതിയാകും. വീണയുടെ കമ്പനിയായ എക്‌സാലോജിക്കും സിഎംആർഎൽ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്.
യാതൊരു സേവനവും നൽകാതെ വീണയുടെ കമ്പനിയായ എക്‌സാലോജിക് സിഎംആർഎല്ലിൽനിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്‌ഐഒ അന്വേഷണത്തിലെ കണ്ടെത്തൽ. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് എസ്എഫ്‌ഐഒയുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. ക്രമക്കേട് വ്യക്തമായതോടെയാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകിയത്.
വീണയെ കൂടാതെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത, സിഎംആർഎല്ലിലെ മറ്റുചില ഉദ്യോഗസ്ഥർ, സിഎംആർഎൽ, എക്‌സാലോജിക് കമ്പനി എന്നിവരും കേസിൽ പ്രതികളാണ്. പത്തുവർഷംവരെ തടവുലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
സിഎംആർഎല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും എസ്എഫ്‌ഐഒ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 182 കോടി രൂപ രാഷ്ട്രീയ നേതാക്കൾക്ക് ഉൾപ്പെടെ കമ്പനി വകമാറ്റി നൽകിയെന്നാണ് കണ്ടെത്തൽ. ശശിധരൻ കർത്തയുടെ മരുമകൻ അനിൽ ആനന്ദപ്പണിക്കർക്ക് 13 കോടി രൂപ കമ്മീഷൻ ഇനത്തിൽ വകമാറ്റി നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ഏത് ഏജൻസിയാണ് കേസ് അന്വേഷിക്കുക എന്നു വ്യക്തമല്ല. സിഎംആർഎൽ പലർക്കും പണം നൽകിയെന്നും പ്രാഥമിക അന്വേഷണത്തിൽനിന്ന് വ്യക്തമായിരുന്നു. പണം നൽകിയവരുടെ പട്ടികയിൽ പല രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നേതാക്കളുമുണ്ടെന്നാണ് എസ്എഫ്‌ഐഒയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിക്കാനാണോ മകൾ വീണാ വിജയന് പണം നൽകിയതെന്നതും കേസിൻ്റെ ഭാഗമായി അന്വേഷിക്കും.
The Union Ministry of Corporate Affairs has approved the prosecution of Veena Vijayan, daughter of CM Pinarayi Vijayan, in connection with financial transactions between CMRL and Exalogic. SFIO's investigation found that Exalogic received ₹2.70 crore from CMRL without providing services. Veena and others are accused, facing up to 10 years imprisonment.
#VeenaVijayan #CMRL #Exalogic #Corruption #KeralaPolitics #SFIO