Constitution Debate | 'നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ സംസ്‌കാരം'; ഭരണഘടനാ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി; മനുസ്മൃതിയും സവര്‍ക്കറുമുയര്‍ത്തി രാഹുൽ ഗാന്ധി 

 
 Prime Minister Modi speaking in Constitution debate
 Prime Minister Modi speaking in Constitution debate

Photo Credit: Facebook/ Narendra Modi, Rahul Gandhi

● നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ സംസ്‌കാരമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
● വൈവിധ്യങ്ങൾ ആഘോഷിക്കുന്നതിനുപകരം, രാജ്യത്തിൻ്റെ ഐക്യത്തെ വ്രണപ്പെടുത്തുന്ന ശ്രമങ്ങൾ അവർ തുടർന്നുകൊണ്ടിരുന്നു.
● കോൺഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ ചവിട്ടിത്താഴ്ത്താൻ ശ്രമിച്ചു. 


 

ന്യൂഡൽഹി: (KVARTHA) ലോക്‌സഭയിൽ നടന്ന ഭരണഘടനാ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയാണ് ഇന്ത്യയുടെ ഐക്യത്തിൻ്റെ അടിസ്ഥാനം. എന്നാൽ സ്വാതന്ത്ര്യാനന്തരം, വികലമായ മാനസികാവസ്ഥയോ സ്വാർത്ഥതയോ കാരണം, രാജ്യത്തിൻ്റെ ഐക്യത്തിന് നേരെ ഏറ്റവും വലിയ ആക്രമണം നടന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ സംസ്‌കാരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ അടിമത്തത്തിൻ്റെ നിഴലിൽ ജീവിക്കുന്നവരും 1947 ൽ മാത്രമാണ് ഇന്ത്യ ജനിച്ചതെന്ന് വിശ്വസിച്ചവരും നാനാത്വത്തിൽ വൈരുദ്ധ്യങ്ങൾ കണ്ടെത്തി. വൈവിധ്യങ്ങൾ ആഘോഷിക്കുന്നതിനുപകരം, രാജ്യത്തിൻ്റെ ഐക്യത്തെ വ്രണപ്പെടുത്തുന്ന ശ്രമങ്ങൾ അവർ തുടർന്നുകൊണ്ടിരുന്നു.

കോൺഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ ചവിട്ടിത്താഴ്ത്താൻ ശ്രമിച്ചു. നെഹ്റു നടപ്പാക്കിയത് സ്വന്തം ഭരണഘടനയാണ്. ഭരണഘടന തടസ്സമായി വന്നാൽ ഭേദഗതി ചെയ്യണമെന്ന് മുഖ്യമന്ത്രിമാർക്ക് കത്തെഴുതി. പിതാവിൻ്റെ വഴിയെ ഇന്ദിരഗാന്ധിയും സഞ്ചരിച്ചു. രാജീവ് ഗാന്ധിയും ഭരണഘടനയെ അട്ടിമറിച്ചു. അടുത്ത തലമുറയും അതേപാതയിൽതന്നെയാണ്. 

പാർട്ടി അധ്യക്ഷയാണ് അധികാര കേന്ദ്രമെന്ന് മൻമോഹൻ സിങ് പറഞ്ഞെന്നും ജനാധിപത്യത്തിൻ്റെ 25 വർഷം പൂർത്തിയാക്കുന്ന അതേ സമയത്താണ് രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചു. ആർട്ടിക്കിൾ 370 ഉം പ്രധാനമന്ത്രി പരാമർശിച്ചു. ആർട്ടിക്കിൾ 370 രാജ്യത്തിൻ്റെ ഐക്യത്തിന് തടസ്സമാണ്. രാജ്യത്തിൻ്റെ ഐക്യമാണ് ഞങ്ങളുടെ മുൻഗണന, അതിനാൽ ഞങ്ങൾ ആർട്ടിക്കിൾ 370 കുഴിച്ചുമൂടിയെന്നും മോദി കൂട്ടിച്ചേർത്തു.

നേരത്തെ മനുസ്മൃതിയും സവര്‍ക്കറുമുയര്‍ത്തി ഭരണഘടന ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനും, ബിജെപിക്കുമെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചിരുന്നു. ഭരണഘടനയില്‍ ഭാരതീയമായി ഒന്നുമില്ലെന്നാണ് സവര്‍ക്കര്‍ പറഞ്ഞതെന്നും സവര്‍ക്കര്‍ ഉയര്‍ത്തിക്കാട്ടിയ മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിതയെന്നും രാഹുല്‍ വിമര്‍ശിച്ചു

സവർക്കറുടെ വാക്കുകളെ നിങ്ങൾ പിന്തുണയ്ക്കുന്നുണ്ടോ എന്ന് എനിക്ക് ഭരണകക്ഷിയിൽ നിന്നുള്ളവരോട് ചോദിക്കാൻ ആഗ്രഹമുണ്ട്. കാരണം നിങ്ങൾ ഭരണഘടനയെ അനുകൂലിച്ച് പാർലമെൻ്റിൽ സംസാരിക്കുമ്പോൾ നിങ്ങൾ സവർക്കറെ കളിയാക്കുകയാണ്. വിരല്‍ നഷ്ടപ്പെട്ട ഏകലവ്യന്‍റെ അവസ്ഥയാണ് രാജ്യത്തെ യുവാക്കള്‍ക്കും, കര്‍ഷകര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമെന്ന് രാഹുല്‍ പറഞ്ഞു.

#Modi, #ConstitutionDebate, #RahulGandhi, #Savarkar, #Article370, #IndianPolitics


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia