International Relations | ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി റഷ്യയിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കസാൻ സന്ദർശനം ഇന്ത്യയും റഷ്യയും തമ്മിലുള്ള പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു
● ജർമൻ പ്രസിഡന്റ് പുടിൻ, മോദിക്ക് അടക്കം ഒരു അത്താഴ വിരുന്നിൽ പങ്കെടുക്കുംമറ്റ് ബ്രിക്‌സ് അംഗരാജ്യങ്ങളിലെ നേതാക്കളുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
ന്യൂഡല്‍ഹി: (KVARTHA) ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടക്കുന്ന പതിനാറാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെ കസാൻ നഗരത്തിൽ എത്തിച്ചേർന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഈ ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും.
ബ്രിക്‌സ് ഉച്ചകോടിക്കായി റഷ്യക്കു പുറപ്പെടുന്ന പ്രധാനമന്ത്രി മോദി pic.twitter.com/QCuIpbWcEn
— kvartha.com (@kvartha) October 22, 2024
ആഗോള വികസന അജണ്ട, ബഹുരാഷ്ട്രവാദം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സഹകരണം, വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കൽ തുടങ്ങിയ നിർണായക വിഷയങ്ങളാണ് ഈ ഉച്ചകോടിയിൽ ചർച്ച ചെയ്യപ്പെടുന്നത്. പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കുകയും അദ്ദേഹവുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്യും.
കസാൻ സന്ദർശനം ഇന്ത്യയും റഷ്യയും തമ്മിലുള്ള പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ചൊവ്വാഴ്ച് മോദി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്. മറ്റ് ബ്രിക്‌സ് അംഗരാജ്യങ്ങളിലെ നേതാക്കളുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
ഈ വർഷം ഇന്ത്യൻ പ്രധാനമന്ത്രി റഷ്യ സന്ദർശിക്കുന്ന രണ്ടാമത്തെ തവണയാണ്. ജൂലൈയിൽ 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മോദി റഷ്യയിലെത്തിയിരുന്നു.
ഈ ഉച്ചകോടി, പ്രത്യേകിച്ച് ഇന്ത്യയ്ക്കും റഷ്യയ്ക്കും തമ്മിലുള്ള ബന്ധത്തിന്, നിർണായകമായ ഈ കാലഘട്ടത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു.
#BRICS #Modi #Russia #InternationalRelations #GlobalSummit #Kazan
