Prediction | ലോക്‌സഭ തിരഞ്ഞെടുപ്പും എക്‌സിറ്റ് പോളും കഴിഞ്ഞു; ഇനി ഫലം പ്രവചിക്കൂ
ചോദ്യത്തിനുള്ള ഉത്തരം ഈ വാർത്തയുടെ താഴെ കമന്റായി രേഖപ്പെടുത്തുക. തിങ്കളാഴ്ച (ജൂൺ മൂന്ന്) രാത്രി ഇൻഡ്യൻ സമയം ഒമ്പത് മണി വരെയായിരിക്കും അവസരം
(KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം ജൂൺ നാലിന് പുറത്തുവരാനിരിക്കെ വലിയ ആകാംക്ഷയിലാണ് ജനങ്ങൾ. ഫലങ്ങൾ തത്സമയം ലഭ്യമാക്കാൻ സർവ സജീകരണങ്ങളുമായി തിരഞ്ഞെടുപ്പ് കമീഷനും രംഗത്തുണ്ട്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമാണ് ഇൻഡ്യയിൽ തിരഞ്ഞെടുപ്പ് കാലം. ഈ ആവേശത്തിനൊപ്പം വായനക്കാർക്കും പങ്കുചേരാൻ അവസരമൊരുക്കി കെവാർത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു.
ചോദ്യം:
1. ദേശീയ തലത്തിൽ എൻഡിഎ സഖ്യം എത്ര സീറ്റ് നേടും?
2. ദേശീയ തലത്തിൽ ഇൻഡ്യ സഖ്യം എത്ര സീറ്റ് നേടും?
3. കേരളത്തിൽ യുഡിഎഫ് എത്ര സീറ്റ് നേടും?
4. കേരളത്തിൽ എൽഡിഎഫ് എത്ര സീറ്റ് നേടും?
5. കേരളത്തിൽ എൻഡിഎ എത്ര സീറ്റ് നേടും?
മത്സരം ഇങ്ങനെ:
1. ചോദ്യത്തിനുള്ള ഉത്തരം ഈ വാർത്തയുടെ താഴെ കമന്റായി രേഖപ്പെടുത്തുക. ചൊവ്വാഴ്ച (ജൂൺ നാല്) രാവിലെ ഇൻഡ്യൻ സമയം എട്ട് മണി വരെയായിരിക്കും അവസരം.
2. സീറ്റുനില കൃത്യമായ നമ്പറിൽ രേഖപ്പെടുത്തണം.
3. ഒരാള്‍ ഒരു പ്രാവശ്യം മാത്രമേ ഉത്തരം പോസ്റ്റ് ചെയ്യാന്‍ പാടുള്ളു.
4. മത്സര സംബന്ധമായ എല്ലാ തീരുമാനങ്ങളും അഡ്മിന്‍ പാനലില്‍ നിക്ഷിപ്തമായിരിക്കും.
5. അഞ്ച് ഉത്തരവും കൃത്യമായി പ്രവചിക്കുന്ന രണ്ട് പേർക്ക് സമ്മാനം നൽകും. കൂടുതൽ ആളുകളുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെയായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക. അഞ്ച് ഉത്തരവും കൃത്യമായി പ്രവചിച്ച ആരുമില്ലെങ്കിൽ ഏറ്റവും കൂടുതൽ ശരിയുത്തരം നൽകിയവരിൽ നിന്ന് രണ്ട് പേരെ നറുക്കെടുപ്പിലൂടെ വിജയിയായി തിരഞ്ഞെടുക്കും.
(Updated)