Controversy | ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവി രാജിവയ്ക്കും, സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്നും തരംതാഴ്ത്തും; പി പി ദിവ്യക്കെതിരെ പാർട്ടി അച്ചടക്ക നടപടി വരും?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയ്ക്കെതിരെ ആരോപണം.
● പി പി ദിവ്യയ്ക്കെതിരെ സിപിഎം നടപടി ഉറപ്പായെന്നാണ് സൂചന.
● കണ്ണൂരിലെ ഒരു വിഭാഗം ജില്ലാ നേതാക്കളും ശക്തമായ നിലപാടെടുത്തിട്ടുണ്ട്.
ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) എഡിഎം കെ നവീന്‍ ബാബു (55) ഔദ്യോഗികതാമസ സ്ഥലത്ത് ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി പി ദിവ്യ യ്ക്കെതിരെ സിപിഎം നടപടിയുണ്ടാകാൻ സാധ്യതയേറി. സംഭവത്തെ തുടർന്ന് ദിവ്യയ്‌ക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ സമഗ്രമായി പരിശോധിക്കാനാണ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ഇതു സംബന്ധിച്ച വിവാദങ്ങൾ പാർട്ടി സംസ്ഥാന കമ്മിറ്റിയും പരിശോധിച്ചിരുന്നു. പി പി ദിവ്യ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമായതിനാൽ കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് നടപടികൾ സ്വീകരിക്കേണ്ടതാണെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട്.

കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് സംഭവത്തിൽ അനുശോചിച്ചു കൊണ്ടു വാർത്താ കുറിപ്പിറക്കിയിരുന്നുവെങ്കിലും യാത്രയയപ്പ് സമ്മേളനത്തിൽ ദിവ്യ നടത്തിയ പ്രസംഗം അനുചിതമാണെന്ന് വിമർശിച്ചിരുന്നു. ജീവനൊടുക്കിയ നവീൻബാബു അടിയുറച്ച സി.പി.എം കുടുംബത്തിൽ നിന്നും വരുന്നയാളായതിനാൽ വൻ പ്രതിസന്ധിയിലാണ് കണ്ണൂരിലെ പാർട്ടി നേതൃത്വം. നവീൻ ബാബു സത്യസന്ധനനായ ഉദ്യോഗസ്ഥനാണെന്ന നിലപാടുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറി രംഗത്തുവന്നിരുന്നു.
നവീൻ ബാബുവിൻ്റെ പിതാവും മാതാവും ഭാര്യയും സഹോദരനുമെല്ലാം സി.പിഎമ്മിൻ്റെയും ഇടതു സംഘടനാ ഭാരവാഹികളായതിനാലും സംസ്ഥാനത്തെ രണ്ട് ജില്ലാ കമ്മിറ്റികൾ തമ്മിലുള്ള ആഭ്യന്തര വിഷയമായി എ.ഡി.എം നവീൻ ബാബുവിൻ്റെ മരണം മാറിയിട്ടുണ്ട്. പി.പി. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ സമ്മര്‍ദം ശക്തമായ സാഹചര്യത്തിൽ കണ്ണൂരിലെ പാർട്ടി ഉടൻ അച്ചടക്കനടപടി സ്വീകരിച്ചേക്കും.
കണ്ണൂരിലെ ഒരു വിഭാഗം ജില്ലാ നേതാക്കളും ദിവ്യക്കെതിരെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. എ.ഡി.എം നവീന്‍ ബാബുവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്കു ശേഷമാണ് പാർട്ടി അച്ചടക്ക നടപടിയെടുക്കുക.. അടുത്തദിവസം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ചേരുന്ന വേളയില്‍ ദിവ്യക്കെതിരെ അന്വേഷണത്തിന് തീരുമാനിക്കും. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവിയിൽ നിന്നും നീക്കം ചെയ്തു പകരം ടി കെ രത്നകുമാരിയെ കൊണ്ടുവരാനാണ് സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം ലക്ഷ്യമിടുന്നത്. ഇവരെ ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്നും ഒഴിവാക്കിയേക്കും.
ഇതിനിടെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് പി പി ദിവ്യയുടെ മൊഴിയെടുക്കും. യാത്രയയപ്പ് യോഗത്തില്‍ ഉണ്ടായിരുന്ന ജില്ലാ കലക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. കണ്ണൂര്‍ ടൗണ്‍ പൊലീസ് പത്തനംതിട്ടയില്‍ എത്തി അന്വേഷണം നടത്തും. നവീന്‍ ബാബുവിന്റെ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തും. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ആയിരിക്കും ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുക.
#PPDivya #CPM #Kannur #KeralaPolitics #Corruption #JusticeForNaveenBabu