Controversy | എം കെ രാഘവനെതിരെ വീണ്ടും പോസ്റ്റര്‍ പ്രചാരണം: ഒരിടവേളയ്ക്ക് ശേഷം നിയമന വിവാദം തലപൊക്കുന്നു


● കുഞ്ഞിമംഗലം എടാട്ട് മഹാത്മാ മന്ദിരത്തിന് സമീപത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
● മാടായി കോളജില്‍ എം കെ രാഘവന്‍ എംപിയുടെ ബന്ധു ഉള്‍പ്പെടെ മൂന്ന് സിപിഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ നീക്കം നടത്തിയെന്ന ആരോപണമാണ് വിവാദത്തിന് വഴിവെക്കുന്നത്.
● എംപിയെ വഴിയില്‍ തടയുന്ന സംഭവം വരെയുണ്ടായിരുന്നു.
കണ്ണൂര്‍: (KVARTHA) മാടായിയിൽ എം കെ രാഘവന്‍ എംപിക്കെതിരെ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം ഉയർന്നതോടെ ഒരിടവേളയ്ക്ക് ശേഷം നിയമന വിവാദം വീണ്ടും തലപൊക്കുന്നു. നേരത്തെ പ്രതിഷേധം സംഘടിപ്പിച്ച മാടായിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ജെബി മേത്തര്‍ എംപിയുടെ നേതൃത്വത്തില്‍ മഹിളാ കോണ്‍ഗ്രസിന്റെ ജാഥ കടന്നുവരുന്നതിന് മുമ്പായാണ് കെപിസിസി വിലക്ക് മറികടന്നുകൊണ്ടുള്ള നീക്കം.
കുഞ്ഞിമംഗലം എടാട്ട് മഹാത്മാ മന്ദിരത്തിന് സമീപത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'പാര്‍ട്ടിയെ വിറ്റ് കാശുണ്ടാക്കുന്ന രാഘവന്മാര്‍ തുലയട്ടെ, ബന്ധുക്കള്‍ക്ക് ജോലി നല്‍കും രാഘവന്മാര്‍ തുലയട്ടെ, മാടായി കോളേജ് നിയമനം റദ്ദ് ചെയ്യുക' എന്നീ കാര്യങ്ങളാണ് പോസ്റ്ററില്‍ ഉന്നയിച്ചിരിക്കുന്നത്
മാടായി കോളജില്‍ എം കെ രാഘവന്‍ എംപിയുടെ ബന്ധു ഉള്‍പ്പെടെ മൂന്ന് സിപിഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ നീക്കം നടത്തിയെന്ന ആരോപണമാണ് വിവാദത്തിന് വഴിവെക്കുന്നത്. ഇതിനെതിരെ എംപിയെ വഴിയില്‍ തടയുന്ന സംഭവം വരെയുണ്ടായിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനിടെയാണ് വിവാദം വീണ്ടും ചർച്ചയാവുന്നത്.
#MK Raghavan, Kerala Politics, Recruitment Controversy, Congress Kerala, CPM Kerala, Political Protest