Controversy | പന്നി ഫെസ്റ്റ് വിവാദങ്ങൾക്ക് പിന്നിലെന്ത്? ഇത് കേരളമാണ്, ഉത്തരേന്ത്യയല്ല!
ചിലരെ സംബന്ധിച്ചിടത്തോളം ഭരണഘടന ഉറപ്പു നൽകുന്ന ആശയങ്ങളും ഒന്നുമല്ല അവർക്ക്, വിവാദങ്ങൾ ഉണ്ടാക്കണം എന്ന ലക്ഷ്യം മാത്രം
റോക്കി എറണാകുളം
(KVARTHA) 'ന്യൂനപക്ഷ വിഭാഗത്തിന്റെ വോട്ട് ഈ പ്രാവശ്യം കിട്ടിയില്ല. അതിനോടുള്ള കലിപ്പ്. ഭൂരിപക്ഷത്തെ ഒന്ന് സുഖിപ്പിക്കുകയും ചെയ്യുക. വല്യ ഡക്കറെഷൻ ഒന്നും വേണ്ട അതിന്. ഈ വിഷയം ഇന്ത്യ മുഴുവൻ നമ്മൾക്ക് ചർച്ച ചെയ്ത് ചർച്ച ചെയ്ത് ബിജെപിയെ സുഖിപ്പിക്കാനും മുസ്ലിംകളെ ചൊടുപ്പിക്കാനും പറ്റുമെങ്കിൽ ഉദ്ദേശിച്ചത് നടന്നു. കുറച്ചു ദിവസം ആയി പന്നിയേ കൊണ്ട് ഇറങ്ങിയിട്ട്, കഷ്ടം'. ഇത് പറയുന്നത് ഇവിടുത്തെ പ്രവൃത്തികളെ നിഷ്പക്ഷമായി വിലയിരുത്തുന്ന പൊതുജനങ്ങളാണ്. വയനാട് ദുരന്തം ഉണ്ടായതിനുശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ നടക്കുന്ന ചർച്ച ചിലയാളുകൾ നടത്തുന്ന പോർക്ക് ഫെസ്റ്റിവലിനെക്കുറിച്ചാണ്.
ഇതിൻ്റെ പിന്നിലെ ചോതോവികാരം എന്താണെന്ന് ചോദിച്ചാൽ വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ ഇവിടുത്തെ സർക്കാരിനെക്കാൾ കാര്യക്ഷമമായി ദുരന്തബാധിത പ്രദേശത്ത് സഹായമെത്തിക്കുന്നതിൽ മുസ്ലിം സമുദായവും അംഗങ്ങളും വഹിച്ച പങ്കുതന്നെ. ഇത് ജനസമൂഹത്തിൽ മുസ്ലിങ്ങളെയും മുസ്ലിം ലീഗ് പോലുള്ള രാഷ്ട്രിയപാർട്ടികളെയും, ചാരിറ്റി സംഘടനകളെയും ഒക്കെ സ്വീകാര്യരാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കാൾ ഉപരി മുസ്ലിം ലീഗിൻ്റെ ദുരിതാ ശ്വാസനിധിയെ വിശ്വസിച്ചവർ ഏറെയാണെന്നും സാമൂഹ്യ മാധ്യമങ്ങളിൽ അഭിപ്രായമുണ്ട്. ഇതിൽ ആസൂയയും കലിപ്പും പൂണ്ടാവരാണ് പന്നി ഫെസ്റ്റിനും വിവാദത്തിനുമൊക്കെ പിന്നിലെന്നാണ് ആക്ഷേപം.
ഇത്തരക്കാരോട് ഒന്നേ പറയാനുള്ളു ധൈര്യമുണ്ടെങ്കിൽ കേരളത്തിൽ പശു ഫെസ്റ്റിവൽ നടത്തണം. അപ്പോൾ അറിയാം ആഹാരസ്വാതന്ത്ര്യത്തിന് കുറിച്ച് വിളമ്പുന്ന ന്യായങ്ങൾ. ബീഫ് കഴിച്ചാൽ ഉത്തരേന്ത്യയിൽ തല്ലി കൊല്ലും. ഇവിടെ ബീഫ്, പോർക്ക് എന്ത് വേണമെങ്കിലും കഴിക്കാം. ആരും തല്ലിക്കൊല്ലാൻ വരില്ലെന്നും ഓർക്കുക. പന്നി ഇറച്ചി ആരും ഇവിടെ കഴിക്കരുതെന്ന് ഒരു മുസ്ലിമും പറഞ്ഞിട്ടില്ല. കഴിക്കുന്നവർക്കെതിരെ ആരും വാൾ എടുത്തിട്ടുമില്ല. ആർക്ക് വേണമെലും എന്തും കഴിക്കാം. ഇസ്ലാമിക വിധി പ്രകാരം അതു കഴിക്കാൻ പാടില്ല എന്ന് മാത്രം. ഇസ്ലാമികമായി ജീവിക്കുന്നവർക്ക് മാത്രമേ അത് ബാധകം ഉളളൂ എന്ന് മാത്രം. കഴിക്കുന്നതും കഴിക്കാത്തതു ഒക്കെ വ്യക്തി സ്വാതന്ത്ര്യം ആണ്.
യഥാർത്ഥ മതവിശ്വാസി ആ മതത്തിന്റെ മൂല്യങ്ങളും നിയമങ്ങളും അനുസരിച്ച് ജീവിക്കും. അല്ലാത്തവർ അവന് തോന്നിയപോലും ജീവിക്കും. ഇന്ത്യ രാജ്യത്ത് ഒരു മനുഷ്യൻ അവന് ഇഷ്ടമുള്ളത് കഴിക്കാം. ഇഷ്ടമുള്ളത് പോലെ ജീവിക്കാം. എന്നാൽ യഥാർത്ഥ ഇസ്ലാം മതവിശ്വാസിക്ക് പോർക്ക് കഴിക്കുന്നത് നിഷിദ്ധമാണ്. പേരുകൾ കൊണ്ട് ആരും വിശ്വാസിയാകുന്നില്ല. അവനവന്റെ പ്രവർത്തനങ്ങളും കർമ്മങ്ങളും കൊണ്ടാണ് യഥാർത്ഥ വിശ്വാസിയാകുന്നത്. അത് മറക്കരുത്. ഇഷ്ടമുള്ളവർ ഇഷ്ടമുള്ളത് കഴിക്കട്ടെ. ബീഫിന്റെ പേരിൽ അടിച്ചു കൊല്ലുന്നവരെ പോലെ ഒരാളും പോർക്കിന്റെ പേരിൽ അടിക്കാനോ കൊല്ലാനോ വരില്ല. ജനാധിപത്യ രാജ്യത്ത് ആർക്കും എന്ത് വേണമെങ്കിലും കഴിക്കാം. ഒരു മതവും എതിർക്കില്ല.
ഓരോ മതത്തിനും അതിന്റേതായ ചട്ടക്കൂടുകൾ ഉണ്ട്. അതനുസരിച്ച് ജീവിക്കുന്നവനാണ് യഥാർത്ഥ വിശ്വാസി. പന്നിയിറച്ചി രുചിയില്ലാത്തതുകൊണ്ട് കഴിക്കരുത് എന്നല്ല മതത്തിൽ കൽപ്പിച്ചിട്ടുള്ളത്. അതിലെ കീടാണുക്കളോട് സാന്നിധ്യമാണ് അത് മനുഷ്യന് നിഷിദ്ധമാക്കാൻ കാരണം. അത് ശാസ്ത്രീയമായും തെളിയിച്ചിട്ടുള്ളതാണ്. അവനവന് ഇഷ്ടമുള്ളത് എന്തും കഴിക്കാം. ആർക്കും ഒരു കുഴപ്പമില്ല. പക്ഷേ ഇത് ഞങ്ങളുടെ ഗോമാതാവാണ് എന്നു പറഞ്ഞു എതിർക്കുമ്പോൾ അതൊരു വിഷയം തന്നെയാണ്. അവർ കാശ് കൊടുത്തു വീട്ടിൽ വളർത്തുന്നത് ഗോമാതാവ്. നമ്മൾ കാശു കൊടുത്തു വാങ്ങുന്നത് നമ്മുടെ ഇഷ്ടഭക്ഷണമായ ബീഫ്. ഇവിടെ എന്ത് മതനിന്ദ ആണ്.
ബീഫ് ഇഷ്ടം ഉള്ളവർ ബീഫ് കഴിക്കും. പോർക്ക് ഇഷ്ടം ഉള്ളവർ അതും കഴിക്കും. അതിന് ആരെയും പേടിക്കേണ്ടതില്ല. ഇത് നോർത്ത് ഇന്ത്യ അല്ല കേരളം ആണ് എന്ന സത്യം മനസ്സിലാക്കി വേണം ഇത് ചർച്ചയാക്കി വിവാദമുണ്ടാക്കാൻ. മുസ്ലിംകൾക്കെതിരെ ഇവിടെ എന്തിനും ഏതിനും തിരിയുന്നവർ നോർത്ത് ഇന്ത്യയിൽ പോയി ബീഫ് ഫെസ്റ്റിവൽ നടത്തി വേണം പ്രതിഷേധിക്കാൻ. അപ്പോൾ നിങ്ങൾ മഹാന്മാരാണെന്ന് ജനങ്ങൾ വിലയിരുത്തും. അല്ലാത്തപക്ഷം ഇതുമായി ഇവിടെ നടക്കുന്നവർ വിഡ്ഢികളുടെ മൂഡസ്വർഗത്തിലാണ് ജീവിക്കുന്നതെന്ന് പറയേണ്ടി വരും.
കാരണം ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയ ചിലരെ സംബന്ധിച്ചിടത്തോളം ഭരണഘടന ഉറപ്പു നൽകുന്ന ആശയങ്ങളും ഒന്നുമല്ല അവർക്ക്, വിവാദങ്ങൾ ഉണ്ടാക്കണം എന്ന ലക്ഷ്യം മാത്രം. മഹാഭൂരിപക്ഷം കേരളീയരും മറ്റുള്ളവരുടെ ഭക്ഷണകാര്യത്തിൽ ഇടപെടുകയോ അന്വേഷിക്കുകയോ ചെയ്യാത്തവരാണ്. ആവശ്യമുള്ളവർ ആവശ്യമുള്ളത് കഴിക്കട്ടെ. ആർക്കും പരാതിയില്ല. ഇത്തരം ഫെസ്റ്റിവൽ നടത്തി ജനമനസ്സുകൾ ഭിന്നിപ്പിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. ഓർക്കുക കേരളത്തിൻറെ സമൂഹത്തിൻറെ പ്രശ്നം എന്നത് തൊഴിലില്ലായ്മയും സാമ്പത്തിക മുരടിപ്പുമാണ്. അതിന് പരിഹാരം കാണാൻ ശ്രമിക്കുകയാണ് ആദ്യം വേണ്ടത്.
#porkfestival #kerala #religiouscontroversy #india #politics #community