Political Drama | പാലാ നഗരസഭയിൽ രാഷ്ട്രീയ നാടകങ്ങൾ; യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ എൽഡിഎഫ് പിന്തുണച്ചു; സ്വന്തം ചെയർമാനെ പുറത്താക്കി കേരള കോൺഗ്രസ് (എം)


● യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.
● ഷാജു വി തുരുത്തൻ രാജി വെക്കാത്തതിനെ തുടർന്നാണ് നടപടി.
● തോമസ് പീറ്റർ പുതിയ ചെയർമാൻ ആയേക്കും.
കോട്ടയം: (KVARTHA) പാലാ നഗരസഭയിൽ രാഷ്ട്രീയ നാടകങ്ങൾ. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ എൽഡിഎഫ് പിന്തുണച്ചു. എന്നാൽ സ്വന്തം അവിശ്വാസത്തിൽ നിന്നും യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു. ഇതോടെ ചെയർമാൻ ഷാജു വി തുരുത്തനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കേരള കോൺഗ്രസ് (എം) സ്വന്തം ചെയർമാനെ പുറത്താക്കിയെന്നതാണ് പ്രത്യേകത.
കേരള കോൺഗ്രസ് എമ്മിലെ ധാരണ പ്രകാരം ഈ മാസം രണ്ടാം തീയതി ഷാജു വി തുരുത്തൻ സ്ഥാനമൊഴിയേണ്ടതായിരുന്നു. എന്നാൽ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടും അദ്ദേഹം രാജിക്ക് തയ്യാറായില്ല. ഇതോടെയാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഭരണപക്ഷം പിന്തുണച്ചത്.
സിപിഎം പുറത്താക്കിയ കൗൺസിലർ ബിനു പുളിക്കക്കണ്ടം, ഷീബ ജിയോ, ചെയർമാൻ ഷാജു വി തുരുത്തൻ എന്നിവർ വോട്ടിങ്ങിന് എത്തിയില്ല. ഷാജു വി തുരുത്തൻ പുറത്തായ സാഹചര്യത്തിൽ മൂന്നാം വാർഡിലെ തോമസ് പീറ്റർ ചെയർമാൻ ആകുമെന്നാണ് സൂചന.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Political drama unfolds in Pala Municipality as LDF supports UDF's no-confidence motion, and Kerala Congress (M) expels its own chairman, Shaju V. Thuruthan.
#PalaMunicipality #PoliticalDrama #NoConfidenceMotion #KeralaCongressM #UDFLDF #ChairmanExpulsion